അത്യാധുനിക സൗകര്യങ്ങുമായി കോഴഞ്ചേരി റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബ്

  കോന്നി വാര്‍ത്ത : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 2019 -ല്‍ ആരംഭിച്ച റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ രോഗ നിര്‍ണയത്തിന് ഏറ്റവും മികച്ച സംവിധാനം. പത്തനംതിട്ട ജില്ലയുടെ ചിരകാല അഭിലാഷമായ റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബ് കോഴഞ്ചേരി ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് ഇരുനില കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണു പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ സാധാരണ ജനങ്ങള്‍ക്കു വളരെ കുറഞ്ഞ നിരക്കില്‍ ലാബ് പരിശോധനകള്‍ മികവുറ്റതും കൃത്യവുമായി ലഭിക്കാനും ചികിത്സ വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കും. ലാബില്‍ ഹെമറ്റോളജി, ക്ലിനിക്കല്‍ പതോളജി, ബയോകെമസ്ട്രി, സിറോളജി മുതലായ വിഭാഗങ്ങളിലെ സേവനങ്ങളും തൈറോയ്ഡ് രക്തപരിശോധനയും ലഭ്യമാണ്. നിലവില്‍ കോവിഡ് പരിശോധനയും നടത്തുന്നുണ്ട്. ഹെമറ്റോളജി, ക്ലിനിക്കല്‍ പതോളജി, ബയോകെമസ്ട്രി, സിറോളജി, തൈറോയിഡ് ടെസ്റ്റുകള്‍ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് കുറഞ്ഞനിരക്കിലും പരിശോധന ലഭിക്കും. ആരോഗ്യകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 വയസു…

Read More