കോവിഡിന്റെ വലിയ വ്യാപന സാധ്യത ഇനി കുറവ്; കുറച്ചുനാൾകൂടി ജാഗ്രത വേണം: മുഖ്യമന്ത്രി

    സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനി വലിയ തോതിൽ വർധിക്കാനുള്ള സാഹചര്യമില്ലെന്നും എല്ലാവരും കുറച്ചുനാൾ കൂടി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.   കോവിഡ്-19 ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം തരംഗ ഘട്ടത്തിൽ സംസ്ഥാനം സ്വീകരിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാം തരംഗത്തിലെ ഡെൽറ്റാ വകഭേദത്തിനു തീവ്രത കൂടുതലായിരുന്നു. ഒമിക്രോൺ വകഭേദത്തിനു വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണ്. ജനുവരി ഒന്നിനാണ് മൂന്നാം തരംഗം സംസ്ഥാനത്ത് ആരംഭിച്ചത്. രണ്ടാം തരംഗത്തിൽ കഴിഞ്ഞ വർഷം മേയ് 12ന് 43,529 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്. മൂന്നാം തരംഗത്തിൽ ഈ ജനവരി 25ന് 55,475 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്. എന്നാൽ ഉയർന്ന വേഗത്തിൽത്തന്നെ കേസുകൾ കുറഞ്ഞു വരികയാണ്.   ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനമാണ് കോവിഡ് കേസുകളിൽ വർധനവുണ്ടായത്. ജനുവരി…

Read More