സംസ്ഥാനത്തെ കോവിഡ് വാക്സിന് സ്റ്റോക്കു തീര്‍ന്നു : ആരോഗ്യവകുപ്പ് മന്ത്രി konnivartha.com : സംസ്ഥാനത്തെ കോവിഡ് വാക്സിന് സ്റ്റോക്കു തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . തിരുവനന്തപുരം ഉള്‍പ്പടെയുള്ള പല ജില്ലകളിലും വാക്‌സിന്‍ ഇല്ല. പല ജില്ലകളിലും നാളെ വാക്സിന് വിതരണം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനം കടുത്ത വാക്‌സിന്‍ ക്ഷാമത്തിലൂടെയാണ് കടന്ന് പോകുന്നത്. ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ്. പല ജില്ലകളിലും ലഭിച്ച വാക്‌സിന്‍ പൂർണ്ണമായി വിതരണം ചെയ്തു കഴിഞ്ഞു.നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ ജാഗ്രതയെ തുടർന്ന് വാക്സിൻ അല്പം പോലും പാഴാക്കാതെ വിതരണം പുരോഗമിക്കുന്നത്. സംസ്ഥാനത്തിന് നല്‍കിയ 1.66 കോടി ഡോസിൽ നിന്നും 1.87 കോടിയോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നമുക്ക് സാധിച്ചു. 45 വയസിന് മുകളിലുള്ളവര്‍ക്ക് 76 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്‌സിനും 35 ശതമാനം ആളുകള്‍ക്ക് രണ്ടാം…
Read More