കോവിഡ് വാക്‌സിന്‍: പത്തനംതിട്ട ജില്ലയിലെ ഡ്രൈ റണ്‍ വിജയകരം

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. രാവിലെ ഒന്‍പതിന് ആരംഭിച്ച ഡ്രൈ റണ്ണില്‍ ആരോഗ്യ പ്രവര്‍ത്തകരെയാണു വാക്‌സിന്‍ സ്വീകര്‍ത്താക്കളായി നിശ്ചയിച്ചിരുന്നത്. വാക്‌സിന്‍ വിതരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം ആയ കോവിന്‍ (കോവിഡ് വാക്‌സിന്‍ ഇന്റലിജന്റ് നെറ്റ്‌വര്‍ക്ക് ) ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിലയിരുത്തലും ഇതോടൊപ്പം നടന്നു. ഇതിനുവേണ്ടി ഒരു ഡമ്മി സോഫ്റ്റ്വെയര്‍ പ്രത്യേകം തയാറാക്കിയിരുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ രജിസ്‌ട്രേഷന്‍, വാക്‌സിനേഷന് എത്തേണ്ട സ്ഥലം, സമയം തുടങ്ങിയ വിവരങ്ങള്‍ അറിയിക്കല്‍, വാക്‌സിന്‍ നല്‍കുന്നതിനു മുന്‍പ് വ്യക്തിവിവരങ്ങളുടെ സ്ഥിരീകരണം, കുത്തിവയ്പ് നടത്തിയതിനുശേഷം ദേശീയതലം വരെയുള്ള തത്സമയ റിപ്പോര്‍ട്ട് സമര്‍പ്പണം, രണ്ടാമത്തെ ഡോസ്…

Read More