ജില്ലയില്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ (ജനുവരി 8 വെള്ളി) രാവിലെ ഒന്‍പതിന് ആരംഭിക്കും. കോവിഡ് വാക്സിന് വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള ഡ്രൈ റണ്ണിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ഡ്രൈ റണ്‍ 11 മണിയോടെ പൂര്‍ത്തിയാകും. ഒരു സെന്ററില്‍ 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡ്രൈ റണ്‍ നടത്തും. അതത് സെന്ററില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത ക്രമത്തിലാണ് 25 പേരെ സജീകരിച്ചിരിക്കുന്നത്. ഡിഎംഒ അതത് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്കുന്ന ലിസ്റ്റ് അനുസരിച്ചാണ് ഡ്രൈ റണിനായുള്ള വ്യക്തിയെ സെന്ററിലേക്ക് കടത്തിവിടുക. ആധാര്‍ കാര്‍ഡുമായി എത്തുന്ന വ്യക്തിയെ മാത്രമേ…
Read More