കോവിഡ് : സാമൂഹിക അകലം പാലിക്കാത്ത കട അടച്ചിടും

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. 20 പേര്‍ മരിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 57879 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3997 പേര്‍ സമ്പര്‍ക്കം വഴി രോഗം. ഉറവിടം അറിയാത്ത രോഗികള്‍ 249. 67 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.36027 സാമ്പിള്‍ 24 മണിക്കൂറില്‍ പരിശോധിച്ചു. 3847 പേര്‍ രോഗമുക്തി നേടി. ഇതുവരെ 1,79,922 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 57879 ആക്ടീവ് കേസുകള്‍. വലിയ തോതിലുള്ള വ്യാപനത്തിലേക്ക് പോകുമെന്ന ആശങ്കയാണ് നിലവില്‍. ഇന്നലെ 7000ത്തിലേറെ കേസുണ്ടായി. ഇന്ന് ഫലം എടുത്തത് നേരത്തെയാണെന്നും അതുകൊണ്ടാവാം കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ ബാക്കിയുള്ള റിസള്‍ട്ടുകള്‍ കൂടി നാളത്തെ കണക്കില്‍ വരും. ഇത്രയും നാള്‍ രോഗവ്യാപന തോത് നിര്‍ണയിക്കുന്നതില്‍ കേരളം മുന്നിലായിരുന്നു. അതിനാണ് ഇളക്കം വന്നത്.ശരാശരി 20…

Read More