കച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. ജില്ലയിലെ വ്യാപാര വ്യവസായ സംഘടനാ ഭാരവാഹികളെ ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനായി നടത്തിയ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇക്കാര്യം കളക്ടര്‍ നിര്‍ദേശിച്ചത്. ജില്ലയില്‍ വാക്‌സിന്‍ വിതരണം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതുവരെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. അവശ്യ വസ്തു വില്‍പന കടകളും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന കടകളും മാത്രമേ ജില്ലയില്‍ തുറക്കുന്നുള്ളു എന്ന് ഉറപ്പുവരുത്തും. അവശ്യ വസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള ജീവനക്കാര്‍ക്കും ഹോട്ടല്‍, റസ്റ്ററന്റ് ജീവനക്കാര്‍ക്കും വാക്‌സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വാക്‌സിന്‍ സ്വീകരിക്കാം. ടൗണുകള്‍ കേന്ദ്രീകരിച്ച് ആഴ്ചയില്‍…

Read More