പത്തനംതിട്ട നഗരത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി (25) രാവിലെ മുതല്‍ പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കും. രാവിലെ 9.30ന് ഹാജി. ഇ. മീരാസാഹിബ് നഗരസഭ ബസ് സ്റ്റാന്‍ഡില്‍ അണുവിമുക്ത കാമ്പയിന് തുടക്കമാകും. കെഎസ്ആര്‍ടിസി ബസുകള്‍, ജനറല്‍ ആശുപത്രി, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങിയ ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങള്‍ എല്ലാ ഞായറാഴ്ച ദിവസങ്ങളിലും അണുവിമുക്തമാക്കും. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ഹുസൈന്‍ അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധം: ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൊഴില്‍ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു. ഇവരുടെ വിവരങ്ങള്‍ തൊഴിലാളികള്‍ക്ക് നേരിട്ടോ, അല്ലെങ്കില്‍ തൊഴില്‍ ഉടമ, ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ എന്നിവര്‍ക്കോ നല്‍കാം. പേര്, വയസ്, സ്വദേശ ജില്ല, സംസ്ഥാനം, ആധാര്‍ നമ്പര്‍,…
Read More