കോവിഡ് വ്യാപനം രൂക്ഷം :പത്തനംതിട്ട ജില്ല ഉൾപ്പെടെ നാല് ജില്ലകളിൽ കടുത്ത നിയന്ത്രണം കോന്നി വാർത്ത ഡോട്ട് കോം :കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതൽ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികൾ ആയാലാണ് ഒരു ജില്ലയെ കാറ്റഗറിസി-യിൽ ഉൾപ്പെടുത്തുന്നത്.സി കാറ്റഗറിയിൽ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം.കോളജുകളിൽ അവസാന സെമസ്റ്റർ ക്ളാസുകൾ മാത്രമേ ഓഫ്ലൈനിൽ നടക്കൂ. നേരത്തെ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിൽ ഉൾപ്പെട്ടിരുന്നത്. പുതിയ നാല് ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ സി കാറ്റഗറിയിലെ ആകെ…
Read More