കോവിഡ് വ്യാപനം രൂക്ഷം :പത്തനംതിട്ട ജില്ല ഉൾപ്പെടെ നാല് ജില്ലകളിൽ കടുത്ത നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷം :പത്തനംതിട്ട ജില്ല ഉൾപ്പെടെ നാല് ജില്ലകളിൽ കടുത്ത നിയന്ത്രണം

കോന്നി വാർത്ത ഡോട്ട് കോം :കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതൽ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.

 

ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികൾ ആയാലാണ് ഒരു ജില്ലയെ കാറ്റഗറിസി-യിൽ ഉൾപ്പെടുത്തുന്നത്.സി കാറ്റ​ഗറിയിൽ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം.കോളജുകളിൽ അവസാന സെമസ്റ്റർ ക്‌ളാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ. നേരത്തെ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റ​ഗറിയിൽ ഉൾപ്പെട്ടിരുന്നത്. പുതിയ നാല് ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ സി കാറ്റ​ഗറിയിലെ ആകെ ജില്ലകളുടെ എണ്ണം അഞ്ചായി.സംസ്ഥാനത്ത് സി കാറ്റഗറിയിലുള്ള തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്ന് ഉടമകൾ പ്രതികരിച്ചു.

 

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകൾ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്ച മുതൽ ഈ ജില്ലകളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാസർഗോഡ് ജില്ല നിലവിൽ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല.

error: Content is protected !!