konnivartha.com : പത്തനംതിട്ട ജില്ലയില്‍ പ്രതിദിന കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ തീരുമാനം അറിയിച്ചത്. ജില്ലയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള കോവിഡ് രോഗികളുടെ എണ്ണം കുറയാതെ തുടരുകയും അവരുടെ സമീപപ്രദേശങ്ങളില്‍ രോഗംവ്യാപനം കൂടുവാന്‍ സാധ്യതയുള്ളതിനാലുമാണു പരിശോധന വര്‍ധിപ്പിക്കുന്നത്. പ്രതിദിന പരിശോധന വര്‍ധിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികള്‍ അതത് വാര്‍ഡുകളിലെ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന മുഴുവന്‍ ആളുകളെയും ടെസ്റ്റിംഗിന് വിധേയരാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പന്തളം നഗരസഭ, പ്രമാടം, പള്ളിക്കല്‍, കലഞ്ഞൂര്‍, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, കോയിപ്രം, കുന്നന്താനം, കടപ്ര, പുറമറ്റം, അരുവാപ്പുലം, സീതത്തോട്, റാന്നി അങ്ങാടി, വടശ്ശേരിക്കര, കവിയൂര്‍, കല്ലൂപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജൂണ്‍ 11ന് നല്‍കിയിട്ടുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍…
Read Moreടാഗ്: Kovid inspection will be increased in Pathanamthitta district
പത്തനംതിട്ട ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും
പത്തനംതിട്ട ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി ടി.എല്‍.റെഡ്ഡി അറിയിച്ചു. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളിലായി ദൈനംദിന രോഗബാധിതരുടെ എണ്ണം നൂറിന് മുകളില്‍ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുളള എല്ലാവരും അടുത്തുളള ആരോഗ്യ സ്ഥാപനങ്ങളുായി ബന്ധപ്പെട്ട് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് തയാറാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍, ബൂത്ത് ഏജന്റുമാര്‍, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവരില്‍ രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവര്‍ ഉടന്‍ തന്നെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകുകയും ക്വാറന്റൈനില്‍ പോകുകയും വേണം. വീട്ടിലുളള പ്രായമായവര്‍, ഗുരുതര രോഗങ്ങള്‍ ഉളളവര്‍, കുട്ടികള്‍ തുടങ്ങിയവരുമായി യാതൊരു സമ്പര്‍ക്കവും പാടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായി ഏഴ് ദിവസം ക്വാറന്റൈനിലിരിക്കുകയും തുടര്‍ന്ന് പരിശോധനയക്ക് വിധേയമാകുകയും ചെയ്യണമെന്നും കളക്ടര്‍ അറിയിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രി,…
Read More