കോവിഡ് പ്രതിരോധം : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (04/06/2021 ) ലോക്ക്ഡൗണ്‍ ഇളവുകള്‍: ലംഘനങ്ങള്‍ അനുവദിക്കില്ല കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍, കച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നത് ഉറപ്പുവരുത്തുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും, സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന സ്ഥാപനങ്ങളും മാത്രമേ തുറക്കാന്‍ അനുവദിക്കൂ. വ്യാപാര സ്ഥാപനങ്ങളുടെ ജനാലകള്‍ തുറന്നിടണം, എ.സി കള്‍ പ്രവര്‍ത്തിപ്പിക്കരുത്, സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ഇതിനായി കടകള്‍ക്കുമുന്നില്‍ തറയില്‍ പ്രത്യേക അടയാളങ്ങള്‍ രേഖപ്പെടുത്താനും സാനിറ്റൈസര്‍ സൗകര്യം ഏര്‍പ്പെടുത്താനും ഉള്‍വശം ആളുകളെ നിയന്ത്രിക്കാണും ഉടമകള്‍ ശ്രദ്ധിക്കണം. ആള്‍ക്കൂട്ടം എവിടെയും അനുവദിക്കില്ല. ഇക്കാര്യങ്ങളിലെല്ലാം നിരീക്ഷണം നടത്തുന്നതിന് എല്ലാ എസ്എച്ച്ഒ മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടൈയ്ന്‍മെന്റ് സോണുകള്‍, രോഗവ്യാപനം കൂടിയ പഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍…
Read More