ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : ന്യൂസിലൻഡില്‍ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ രാജ്യത്ത് സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലൻഡിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് ഇതെന്നാണ് സൂചനയെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂസീലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ലൻഡിലാണ് 58 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ വാക്സിൻ എടുത്തിരുന്നില്ല. രോഗി യാത്ര ചെയ്തതായി കരുതപ്പെടുന്ന ഓക്ലൻഡ്, കോറോമാൻഡൽ പെനിൻസുല എന്നിവിടങ്ങളിൽ ഒരാഴ്ച അതിശക്തമായ നിയന്ത്രണങ്ങളോടുകൂടിലുള്ള ലോക്ഡൗണ്‍ ആയിരിക്കും.ചൊവ്വാഴ്ച രാത്രി 11.59 മുതൽ മൂന്നു ദിവസം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളായിരിക്കുമെന്നും ജനങ്ങൾ പൂർണമായി വീടിനകത്ത് കഴിയണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു . New Zealand announces it’s locking down the entire country … over one…
Read More