കേരളത്തില്‍ 4125 പേർക്ക് കോവിഡ്, 3007 പേർ രോഗമുക്തർ * ഇതുവരെ രോഗമുക്തി നേടിയവർ 1,01,731, ഒമ്പത് പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ ചൊവ്വാഴ്ച 4125 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂർ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസർഗോഡ് 197, കോട്ടയം 169, കണ്ണൂർ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. 19 മരണങ്ങളാണ് ചൊവ്വാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദൻ (76), സെപ്റ്റംബർ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശിനി ലത (40), സെപ്റ്റംബർ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധർമ്മദാസൻ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി…
Read More