ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു

  കോവിഡ് നാലാം തരംഗം ഭീഷണിക്കിടെ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും വർധിക്കുന്നു.ഏപ്രില്‍ ആദ്യവാരത്തില്‍ കേസുകള്‍ കുത്തനെ കൂടുകയാണ്.   ഗാസിയാബാദിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളായ പത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നോയിഡയില്‍ ഒരു സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കും പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.     ഇന്ദിരപുരത്തെ ഒരു സ്‌കൂള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു.കോവിഡ് XE വകഭേദമാണോ എന്നത് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാനാവൂ എന്നാണ് ഗാസിയാബാദ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്.രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായാണ് അധികൃതര്‍ പറയുന്നത്   കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.  മൻസുഖ് മാണ്ഡവ്യയുടെ  അധ്യക്ഷതയിൽ  , കൊവിഡ്-19ന്റെ പുതിയ ‘എക്‌സ്ഇ വകഭേദത്തെ കുറിച്ച് നടന്ന അവലോകന യോഗത്തിൽ രാജ്യത്തെ പ്രധാന  ആരോഗ്യ വിദഗ്ധരും  ഉദ്യോഗസ്ഥരും പങ്കെടുത്തു.  രാജ്യത്തെ കോവിഡ് -19 കേസുകൾ അവലോകനം ചെയ്യുമ്പോൾ, പുതിയ വകഭേദങ്ങളുടെയും…

Read More