അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല സ്പെഷ്യല്‍ എഡിഷന്‍ ശബരിമല സന്നിധാനത്തും പമ്പയിലും 14 ദിവസത്തില്‍ അധികം സേവനം അനുഷ്ഠിക്കുന്ന എല്ലാവിഭാഗം ജീവനക്കാര്‍ക്കും സന്നദ്ധ സേവകര്‍ക്കും ആരോഗ്യവകുപ്പിന്റെ കോവിഡ് 19 ആന്റിജന്‍ പരിശോധന ആരംഭിച്ചു. പ്രതിദിനം 200 പേരെ വീതമാണ് പമ്പയിലെ ആരോഗ്യകേന്ദ്രത്തില്‍ പരിശോധിക്കുന്നത്. ആദ്യദിനമായ തിങ്കളാഴ്ച ശബരിമല ശുചീകരണ വിഭാഗം തൊഴിലാളികളായ 200 പേരെ പരിശോധിച്ചതില്‍ നാല് പേര്‍ പോസിറ്റീവായി. ഇവരെ എരുമേലി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. പമ്പയിലെ ആരോഗ്യകേന്ദ്രത്തില്‍ വൈകുന്നേരം മൂന്ന് മുതലാണ് പരിശോധന ആരംഭിക്കുന്നത്. സന്നിധാനത്തും പമ്പയിലും കോവിഡ് രോഗവ്യാപന സാധ്യത പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി പരിശോധന ആരംഭിച്ചത്. ഓരോ വിഭാഗം ജീവനക്കാരുടെയും സന്നദ്ധ സേവകരുടെയും കണക്കെടുത്താണ് പരിശോധന നടത്തുന്നത്. തീര്‍ഥാടകരെ കാത്ത് ദേവസ്വം പുസ്തകശാല ശബരിമല തീര്‍ഥാടകര്‍ക്കായി സന്നിധാനത്ത് അക്ഷരലോകം ഒരുക്കി…
Read More