കോവിഡ് :ജാഗ്രത പുലർത്താൻ നിർദേശം നൽകി; പ്രധാനമന്ത്രി

രാജ്യത്തെ കോവിഡ്-19 സാഹചര്യവുമായി ബന്ധപ്പെട്ട് ഇന്നു ചേർന്ന ഉന്നതതലയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെയും ലോജിസ്റ്റിക്സിന്റെയും തയ്യാറെടുപ്പ്, രാജ്യത്തെ വാക്സിനേഷൻ ക്യാമ്പയിനിന്റെ അവസ്ഥ, പുതിയ കോവിഡ്-19 വകഭേദങ്ങളുടെയും അവ പൊതുജനങ്ങളിൽ ഏതുരീതിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താനായിരുന്നു യോഗം. ചില രാജ്യങ്ങളിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലായി‌രുന്നു ഉന്നതതല അവലോകനയോഗം. വ‌ിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്നതുൾപ്പെടെയുള്ള ആഗോള കോവിഡ്-19 സാഹചര്യത്തെക്കുറിച്ച് ആരോഗ്യ സെക്രട്ടറിയും ന‌ിതി ആയോഗ് അംഗവും സമഗ്ര അവതരണം നടത്തി. 2022 ഡിസംബർ 22ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തു ശരാശരി പ്രതിദിന കേസുകൾ 153 ആയി കുറഞ്ഞതായും പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.14% ആയി കുറഞ്ഞതായും പ്രധാനമന്ത്രിയെ അറിയിച്ചു. എങ്കിലും, കഴിഞ്ഞ ആറാഴ്ചയായി, ആഗോളതലത്തിൽ ശരാശരി 5.9 ലക്ഷം പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ അലംഭാവം അരുതെന്നു…

Read More