കോവിഡ് 19: പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു

  ഉത്സവങ്ങള്‍ സുരക്ഷിതമായി നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കോന്നി വാര്‍ത്ത : ഉത്സവങ്ങള്‍ അതോടനുബന്ധിച്ച് നടത്തപ്പെടുന്ന മേളകള്‍, റാലികള്‍, പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ഘോഷയാത്രകള്‍, നാടകങ്ങള്‍, കച്ചേരികള്‍ തുടങ്ങിയവയെല്ലാം വലിയ ജനപങ്കാളിത്തമുള്ള പരിപാടികളാണ്. വളരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഇത്തരം ഉത്സവങ്ങള്‍ വലിയ രീതിയില്‍ത്തന്നെ കോവിഡിന്റെ അതിവ്യാപന കേന്ദ്രങ്ങളായി മാറാനുള്ള സാധ്യത ഏറെയാണ് എന്ന് കണക്കിലെടുത്ത് ജില്ലാ ദുരന്ത നിവാരണ വകുപ്പ് ചെയര്‍മാനും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡിന്റെ വ്യാപനം പ്രധാനമായും മൂന്നു പ്രഭവകേന്ദ്രങ്ങളുമായി ബന്ധപ്പട്ടാണെന്ന് ഉത്തരവില്‍ പറയുന്നു. വളരെ കുറഞ്ഞ വായു സഞ്ചാരമുള്ള അടഞ്ഞ ഇടങ്ങള്‍, ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങള്‍, ജനങ്ങള്‍ തമ്മില്‍ മുഖാമുഖം ഇടപഴകേണ്ടി വരുന്ന തരത്തിലുള്ള ഇടങ്ങള്‍ എന്നിവയാണ് അവ. കോവിഡ് 19 ന്റെ വ്യാപനത്തിന് നേരിട്ട് നിദാനങ്ങളായ മേല്‍പ്പറഞ്ഞ മൂന്നു പ്രഭവ കേന്ദ്രങ്ങള്‍ ഉത്സവകാലയളവില്‍…

Read More