പത്തനംതിട്ട ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു( 13-03-2022)

  പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി13-03-2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. കുന്നന്താനം 6 2. പത്തനംതിട്ട 5 3. തിരുവല്ല 5 4. കോയിപ്രം 5 5. കല്ലൂപ്പാറ 5 ജില്ലയില്‍ ഇതുവരെ 265440 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 68 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 262846ആണ്. പത്തനംതിട്ട ജില്ലക്കാരായ 334 പേര്‍ രോഗികളായിട്ടുണ്ട്. 331 പേര്‍ ജില്ലയിലും മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 960 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Read More