മുറിഞ്ഞകല്ലില്‍ 19 കാരി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

  konnivartha.com: പത്തൊൻപതുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുറിഞ്ഞകൽ മുണ്ടൻമലയിൽ ആദർശ്– രാജി ദമ്പതികളുടെ മകൾ ഗായത്രിയാണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം പുറത്തറിയുന്നത്. ഹോട്ടല്‍ ജോലി കഴിഞ്ഞ് അമ്മ വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടത്.ഗായത്രിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടൂരിൽ പ്രവർത്തിക്കുന്ന അഗ്നിവീർ റിക്രൂട്മെന്റ് പരിശീലനകേന്ദ്രത്തിലെ വിദ്യാർഥിനിയാണ്. അധ്യാപകൻ മാനസികമായി പ്രയാസപ്പെടുത്തുന്നതായി പെൺകുട്ടി പറഞ്ഞിട്ടുള്ളതായി വീട്ടുകാർ പറയുന്നു . അസ്വാഭാവിക മരണത്തിന് കൂടൽ പൊലീസ് കേസെടുത്തു.    

Read More

കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു ഒരു കോടി രൂപ അനുവദിച്ചു

  konnivartha.com :കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സംസ്‌ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സ്പോർട്സ് കേരള ഫൌണ്ടേഷനാണ് പ്രവർത്തി നടപ്പിലാക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരമാണ് കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു തുക അനുവദിച്ചത്. പ്രവർത്തിയുടെ 50% തുക സംസ്‌ഥാന കായിക വകുപ്പും 50% തുക എം എൽ എ ഫണ്ടിൽ നിന്നും പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും ചിലവഴിക്കും. ഒന്നര ഏക്കർ വിസ്തൃതിയുള്ള കൂടൽ സ്റ്റേഡിയം നവീകരിക്കണമെന്ന് ദീർഘനാളായി ഉള്ള ആവശ്യമായിരുന്നു. ഒരു കോടി രൂപയ്ക്ക് നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടത്താൻ അനുയോജ്യമായ മഡ്‌ കോർട്ട് ആണ് നിർമ്മിക്കുക. സ്റ്റേഡിയത്തിന്റെ വശങ്ങളിൽ സ്റ്റെപ്പ് ഗാലറിയും ഓപ്പൺ ജിംനേഷ്യവും ടോയ്ലറ്റ് സമുച്ചയവും ഉണ്ടായിരിക്കും. വശങ്ങളിൽ കമ്പി…

Read More

കൊടിതോരണങ്ങളും ബോർ‍ഡും കോന്നി മേഖലയില്‍ നീക്കം ചെയ്യുന്നില്ല

konnivartha.com: നിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികളും തോരണങ്ങളും ഫ്ലക്സുകളും ബോർഡുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ട് 11 ദിവസം കഴിഞ്ഞിട്ടും അവ റോഡിൽ തന്നെ.സിപിഎം, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ കൊടിമരങ്ങളാണ് റോഡിൽ നിൽക്കുന്നത്.വൈദ്യുതി തൂണിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡും നീക്കിയിട്ടില്ല. ഉത്തരവ് നടപ്പാക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ പിഴയിടുമെന്ന് കോടതി പറഞ്ഞിട്ടും ബന്ധപ്പെട്ടവർ അനങ്ങുന്നില്ലെന്നാണ് പരാതി. കോന്നി മേഖലയിലെ ഒരു പഞ്ചായത്ത് പ്രദേശത്തും കൃത്യമായി കോടതി ഉത്തരവ് നടപ്പിലായില്ല . മത -സാമൂഹിക സാംസ്കാരിക രാഷ്ട്രീയക്കാരുടെ പൈപ്പില്‍ നാട്ടിയ കൊടികളും തോരണവും പഞ്ചായത്ത് അഴിച്ചു മാറ്റിയില്ല . കോടതി ഉത്തരവ് പോലും പാലിയ്ക്കാന്‍ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കഴിഞ്ഞില്ല .കോടതിയെ ബോധിപ്പിക്കാന്‍ ചിലയിടങ്ങളില്‍ മാത്രം നിയമം നടപ്പിലാക്കി . കോടതിയെ പോലും വെല്ലുവിളിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുനിയുന്നു .ഇത് കോടതി അലക്ഷ്യ നടപടികളിലേക്ക് ചെന്നെത്തും .…

Read More

കൂടല്‍ രാക്ഷസൻപാറ: കപട പരിസ്ഥിതി വാദികള്‍ കണ്ണാടിയില്‍ മുഖം നോക്കണം

  കൂടൽ രാക്ഷസൻ പാറയുടെ 6 കിലോമീറ്റർ ചുറ്റളവിൽ 9 പാറമടകളും 4 വലിയക്രഷർ യൂണിറ്റുകളും നല്ലനിലയിൽ പ്രവർത്തിപ്പിക്കുന്നതിന് എല്ലാ സഹായവും ചെയ്തവർ കൂടൽ രാക്ഷസൻ പാറയുടെ മുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ വെറുംതട്ടിപ്പ് നാടകമാണെന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലില്‍ വയലാത്തല അറിയിച്ചു . 2020ൽ നടന്ന ശിലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് കോന്നി നിയോജക മണ്ഡലത്തിൽ ഇനി ഒരു പാറമടയും അനുവദിക്കുകയില്ലെന്ന് കോന്നി എം.എൽ.എ പ്രഖ്യാപിച്ചതിനു ശേഷം 4 വലിയ പാറമടകളാണ് മണ്ഡലത്തിൽ ആരംഭിച്ചത്. കൂടാതെ പുതിയ പാറമടകൾ തുടങ്ങുന്നതിന് മുതലാളിമാർ നേതാക്കളോടൊപ്പം മണ്ഡലത്തിൽ പര്യടനം നടത്തി വരുകയാണ്. പാറയുടെ മുകളില്‍ പരിപാടി സംഘടിപ്പിക്കുന്നു എന്ന് പറയുന്ന സമിതിയുടെ നേതാവിന്റെ അമ്മാവന് രണ്ട് ക്രഷർ യൂണിറ്റുകൾ സമീപത്തു അനുവദിച്ചു കൊടുത്തതിനു ശേഷമാണ് ഇനിയുള്ള മലകളെ സംരക്ഷിക്കാൻ വേണ്ടിയുള്ള ധീരപോരാട്ടത്തിൽ അദ്ദേഹം സജീവമായത് എന്നും…

Read More

കൂടലില്‍ ഓട്ടോയും പിക്കപ്പും ഇടിച്ചു : ഓട്ടോ ഡ്രൈവര്‍ മരിച്ചു

  konnivartha.com: കൂടലില്‍ ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവര്‍ മരിച്ചു കോന്നി അട്ടച്ചാക്കല്‍ പനംതോട്ടത്തില്‍ സാജു ( 50 )ആണ് മരിച്ചത് . മരം വെട്ടു തൊഴിലാളിയാണ് എതിരെ വന്ന പിക്കപ്പ് വാനുമായി ഓട്ടോ കൂട്ടിയിടിച്ചാണ് അപകടം നടന്നത് . കൂടല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു .ഭാര്യ :പ്രഭ മക്കള്‍ :സുനി ,സൂരജ്

Read More

കലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യണം : ശാസ്ത്ര സാഹിത്യ പരിഷത്ത്

  konnivartha.com : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കൂടൽ ഇഞ്ചപ്പാറയിൽ അനുവദിച്ച പാറമടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനും, പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം ലംഘിച്ച സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുന്നതിനും ഗ്രാമ പഞ്ചായത്ത് ഭരണസമിതി അടിയന്തിര തീരുമാനമെടുക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ്ണയിൽ സംഘടന ആവശ്യപ്പെട്ടു. പാറഖനനവുമായി ബന്ധപ്പെട്ട പത്തോളം വലിയ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്ന കലഞ്ഞൂർ ഭൂപ്രദേശത്തിന് ഇവ വഹിക്കാനുള്ള ശേഷിയുണ്ടോയെന്നും, ഇവിടെ പ്രവർത്തിക്കുന്ന യൂണിറ്റുകൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ.കെ.പി.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.മേഖല പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. വി.എൻ.അനിൽ,വർഗീസ് മാത്യു, അനിൽഇലവുന്താനം, കോശി സാമുവേൽ, രാജലക്ഷ്മിടീച്ചർ, എൻ.എസ്.രാജേന്ദ്രകുമാർ, രഞ്ജിത്ത് വാസുദേവൻ, എസ്.സുരേന്ദ്രൻനായർ, റ്റി.ഡി.വിജയൻ, ബോസ് കൂടൽ, എസ്.കൃഷ്ണകുമാർ , എൻ.എസ്.മുരളി മോഹൻ, ലൈജു…

Read More

കൂടലില്‍ കണ്ട പുലിയെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന നടത്തും

  konnivartha.com : കലഞ്ഞൂരില്‍ പുലി ഇറങ്ങിയ സ്ഥലങ്ങളില്‍ ഉടന്‍ ഡ്രോണ്‍ പരിശോധന നടത്തുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പുലി ഭീഷണി നേരിടുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിലയിരുത്തുന്നതിന് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വനം – റവന്യു -പഞ്ചായത്ത്‌ അധികൃതരുടെ സംയുക്ത യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ഏറ്റവും അടുത്ത ദിവസം തന്നെ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ ഡ്രോണ്‍ പരിശോധന നടത്തും. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ സേനയെ വിന്യസിച്ച് ക്യാമ്പ് ചെയ്ത് പട്രോളിംഗ് ശക്തിപ്പെടുത്തും. പുലിയിറങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കും. കൂടല്‍ പ്രദേശത്തെ വീട്ടുമുറ്റത്ത് ആണ് ഇത്തവണ പുലി എത്തിയിരിക്കുന്നത്. ആശങ്കകള്‍ പരിഹരിച്ച് ജനങ്ങളെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വനം വകുപ്പ് ആദ്യഘട്ടത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. വനം വകുപ്പ് ആറ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പട്രോളിംഗ്…

Read More

നാട്ടില്‍ പുലിയുടെ സാന്നിധ്യം: വനപാലകര്‍ക്ക് നിരീക്ഷണം മാത്രം

  കാടിറങ്ങി ജനവാസ മേഖലയിലേക്കുള്ള പുലിയുടെ വരവ് കോന്നിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കലഞ്ഞൂർ കുടപ്പാറയിലും കൂടൽ ഇഞ്ചപ്പാറയിലും മുറിഞ്ഞകല്ലിലും പുലിയുടെ സാന്നിധ്യം ഉണ്ടായതിന് പിന്നാലെ മുറിഞ്ഞകൽ കല്ലുവിളയിലും കൂടൽ കാരക്കകുഴിയിലും പുലിയെ കണ്ടതോടെ ജനങ്ങളുടെ ഭയം വർധിക്കുകയാണ്. കഴിഞ്ഞദിവസം ചേർന്ന കോന്നി താലൂക്ക് വികസനസമിതി യോഗത്തിലും പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണം എന്ന ആവശ്യം ഉയർന്നു വന്നെങ്കിലും നടപടി ആയില്ല. കൂട് സ്ഥാപിക്കാൻ ഫോറസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ആവശ്യമാണെന്നും ഇതിനായി കത്ത് നൽകിയെന്നും വനപാലകർ പറഞ്ഞു.കുറെ ഏറെ ക്യാമറ സ്ഥാപിച്ചു എന്നല്ലാതെ വനം വകുപ്പ് ഭാഗത്ത്‌ നിന്നും മറ്റു നടപടി ഇല്ല . മുറിഞ്ഞകൽ കല്ലുവിള വിളയിൽ വീട്ടിൽ ജഗന്നാഥന്റെ വീടിന് സമീപത്തായാണ് കഴിഞ്ഞ ദിവസം രാത്രി പുലി എത്തിയത്. നായ്ക്കളുടെ കുരകേട്ട് പുറത്തിറങ്ങിനോക്കിയ വീട്ടുകാർ പുലി ഓടിമറയുന്നതാണ് കണ്ടത്. തുടർന്ന് വീട്ടുകാർ…

Read More

കൂടൽ ഇഞ്ചപ്പാറയിലും പുലി : കാട്ടു മൃഗങ്ങള്‍ നാട്ടിലേക്ക്

  konnivartha.com : കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ ഇഞ്ചപ്പാറ മഠത്തിലേത്തു ജോസിന്‍റെ ആടിനെ പുലി കൊന്നു തിന്നു. ഉടമസ്ഥൻ പുലിയെ നേരിൽ കണ്ടു. 3 പ്രാവശ്യം പുലി വന്നു. ആടിന്‍റെ കരൾ അടക്കം തിന്നു തീര്‍ത്തു എന്ന് ഉടമസ്ഥൻ പറയുന്നു. കോന്നി വനം വകുപ്പ് ജീവനക്കാര്‍ സ്ഥലം സന്ദർശിച്ചു. നാട്ടുകാരുടെ പരാതി എത്രയും വേഗം പഞ്ചായത്തിനെ ബോധിപ്പിച്ചതിനു ശേഷം കൂട്‌ വെക്കാം എന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു. മേഖലയില്‍ ഏതാനും ദിവസമായി പുലിയുടെ സാന്നിധ്യം ഉണ്ട് . മാംസം ഭക്ഷിക്കുന്ന കാട്ടു മൃഗങ്ങളായ കടുവയും പുലിയും ഉള്‍ കാട്ടില്‍ നിന്നും നാട്ടിന്‍ പുറങ്ങളില്‍ എത്തി എങ്കില്‍ കാട്ടില്‍ ഭക്ഷണത്തിന്‍റെ അഭാവം ഉണ്ടെന്നു കരുതുന്നു . ഭക്ഷണം തേടിയാണ് കടുവയും പുലിയും കാടിറങ്ങിയത് . വനത്തില്‍ പന്നികള്‍ കുറഞ്ഞു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .പന്നികള്‍ നാട്ടില്‍ പുറങ്ങളില്‍…

Read More

കലഞ്ഞൂർ സ്കൂളിലെ പെൺകുട്ടിക്കുനേരെ അശ്ലീലപ്രദർശനം : യുവാവിനെ അറസ്റ്റ് ചെയ്തു

  konnivartha.com : കലഞ്ഞൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിക്കുനേരെ അശ്ലീല പ്രദർശനം നടത്തിയയാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ കാർമൽ ഹൗസ് വീട്ടിൽ ജേക്കബ് ജോർജ്ജിന്റെ മകൻ എബിൻ ജേക്കബ് ജോർജ്ജ് (26) ആണ് പിടിയിലായത്. വെള്ളി വൈകിട്ട് മൂന്ന് മണിയോടെ കൂടൽ ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുമ്പോഴായിരുന്നു പെൺകുട്ടിക്കുനേരെ, ഇയാൾ ലൈംഗികാവയവം പുറത്തുകാട്ടുകയും, ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്തത്. കുട്ടിയുടെ മൊഴിപ്രകാരം, മാനഹാനി വരുത്തിയതിനും, പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു. തുടർന്ന്, പ്രതിയെ കയ്യോടെ പിടികൂടി. കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്തു വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. കൂടൽ പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാർ, എസ് ഐ രജിത്, സി പി ഓമാരായ അനൂപ്, രതീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More