“കോന്നി വാര്‍ത്ത ഡോട്ട് കോം” കഴിഞ്ഞ ആഴ്ചയിലെ ചോദ്യ ശര വേഗത്തിനു ഉത്തരം ഇതാ:ചോദ്യം :”ശാസ്ത്രം സാമൂഹിക വിപ്ലവത്തിന് “എന്ന് അടിസ്ഥാന മുദ്രാവാക്യം ഉള്ള പ്രസ്ഥാനത്തിന്‍റെ പേര് നല്‍കിയത് കോന്നി നിവാസിയാണ്. .സംഘടനയുടെ പേര് എന്ത് ..?ഈ പേര് നല്‍കിയ കോന്നി നിവാസി ആര് ..? ഉത്തരം :സംഘടന :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേര് നിര്‍ദേശിച്ചത് :കോന്നിയൂർ ആർ. നരേന്ദ്രനാഥ് …….കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ്……………. മലയാള സാഹിത്യത്തില്‍ ശാസ്ത്ര കഥകളുടെ വിസ്മയ ലോകം തീര്‍ത്ത കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ് 81വയസ്സില്‍ (2008 സെപ്റ്റംബര്‍ 14 ന്) അന്തരിച്ചു. ആകാശവാണി മുന്‍ ഡയരക്ടരായിരുന്നു .മള്ളൂര്‍ ഗോവിന്ദപ്പിള്ളയുടെ ചെറുമകള്‍ ഗംഗാദേവിയാണ് ഭാര്യ. ജയശ്രീ, ശ്രീലത, ശ്രീകുമാര്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഹരിദാസ്, ഉഷ. സഹോദരങ്ങള്‍: ആര്‍.എസ്. നായര്‍,സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ കോന്നിയൂര്‍ രാധാകൃഷ്‌ണന്‍. പത്തനംതിട്ട കോന്നി നെല്ലിക്കോട് കുടുംബാംഗമായ നരേന്ദ്രനാഥ്…
Read More