konnivartha.com: അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ് കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ടറേറ്റ് കോമ്പൗണ്ടിലുള്ള ഫ്രണ്ട്സ് ജനസേവനകേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോടു ചേര്‍ന്നാണ് അക്ഷയയുടെ പുതിയ ജില്ലാ ഓഫീസ് ഇനി പ്രവര്‍ത്തിക്കുക. പത്തനംതിട്ട ഹെലന്‍ പാര്‍ക്ക് കെട്ടിടത്തിലാണ് ഓഫീസ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്. ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി. എം. ഷംനാദ്, കലക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ കെ. ജി. ബിനു, പത്തനംതിട്ട വില്ലേജ് ഓഫീസര്‍ കെ. അനീഷ്‌കുമാര്‍, അക്ഷയ അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreടാഗ്: konnivartha
ചിങ്ങമാസ പൂജയ്‌ക്ക് ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
Konnivartha. Com :ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് (ആഗസ്റ്റ് 16) വൈകിട്ട് 5ന് തുറക്കും. 17 മുതൽ 21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 17ന് ചിങ്ങപ്പുലരിയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും. 21ന് രാത്രി 10ന് നട അടയ്ക്കും. ഓണം പൂജകൾക്കായി സെപ്റ്റംബർ 3ന് വൈകിട്ട് 5ന് തുറക്കും. 7ന് അടയ്ക്കും. 4 മുതൽ 7 വരെയും അയ്യപ്പ സന്നിധിയിൽ ഓണ സദ്യകൾ ഉണ്ടാകും.
Read Moreസ്വാതന്ത്ര്യദിനാഘോഷവും സമ്മാനദാനവും ഐഡി കാർഡ് വിതരണവും നടത്തും
konnivartha.com: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും സമ്മാനദാനവും ഐഡി കാർഡ് വിതരണവും നടത്തും . 2025 ആഗസ്റ്റ് 15 ന് വെള്ളിയാഴ്ച 2.30 pm ന് പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ കൂടുന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം. ഷെരീഫ് ഉദ്ഘാടനം ചെയ്യും . ഫൗണ്ടർ മെമ്പര്‍ ബിജു എം ജോസഫ്, വര്‍ക്കിംഗ് പ്രസിഡന്റ് എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ബീന സാബു, വൈസ് പ്രസിഡന്റ് ബിജു കെ ബേബി, ജോയിന്റ് സെക്രട്ടറി ജോസ് യോഹന്നാന്‍, ജില്ലാ പ്രസിഡന്റ് ശശീന്ദ്രകുമാര്‍, സെക്രട്ടറി സജി സാമുവല്‍, ട്രഷറർ ശ്രീ എ വി ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് വിലാസിനി, ചാണ്ടി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിക്കും എന്ന് ജില്ലാ സെക്രട്ടറി സജി സാമുവല്‍ അറിയിച്ചു
Read Moreപണ്ട് ബാല്യങ്ങൾ കാത്തിരുന്ന പിള്ളേരോണമാണ് ഇന്ന്
പിള്ളേരോണം ഇന്ന് കൊല്ലവർഷം 1200 മാണ്ട് കർക്കിടകമാസത്തെ തിരുവോണം (09.08.2025) ആണ് ഈ വർഷത്തെ പിള്ളേർ ഓണം ആഘോഷിക്കുന്നത്. ഇന്ന് തൊട്ട് കന്നിമാസത്തിലെ മകം നാൾ വരെ ഈ വർഷം (2025 സെപ്റ്റംബർ 20 വരേ) നമ്മൾ കേരളീയർ പ്രത്യേകിച്ച് കർഷകർ ഓണം ആഘോഷിക്കാറുണ്ട് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് ഇന്നാണ് കർക്കടകത്തിലെ തിരുവോണം. പിള്ളേരൊക്കെ പണ്ട് ആഘോഷമാക്കിയിരുന്ന പിള്ളേരോണം. ഈ ദിവസത്തിന്റെ പ്രത്യേകത ഒന്നും പുതിയ തലമുറയിലെ പിള്ളേര് അറിഞ്ഞുപോലും കാണില്ല. എന്തായാലും ഇന്ന് ഓണമാണ്. വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായി എത്തുന്ന പിള്ളേരോണം. കര്‍ക്കിടകം തീരാറായി, കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു എന്നാണു പഴമക്കാര്‍ പറയാറുള്ളത്. ഇനി വരാനിരിക്കുന്നത് ഓണക്കാലമാണ്. സമൃദ്ധിയുടെ കാലം. ഓരോ മലയാളിയും മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് ഓണം ആഘോഷിക്കും. ചിങ്ങമാസത്തിലെ തിരുവോണ നാളിലെ പൊന്നോണം…
Read Moreകോന്നി കരിയാട്ടം :സ്വാഗത സംഘം രൂപീകരിച്ചു
Konnivartha. Com: കോന്നി കരിയാട്ടം സ്വാഗത സംഘ രൂപീകരണയോഗം കാർട്ടൂണിസ്റ്റ് ജിതേഷ് ജി ഉദ്ഘാടനം ചെയ്‌തു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പേർ പങ്കെടുത്തു. 5001 പേര് അടങ്ങുന്ന സ്വാഗത സംഘം കമ്മറ്റിയാണ് രൂപീകരിച്ചത്. സ്വാഗത സംഘം ചെയർമാനായി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ,വർക്കിങ് ചെയർമാനായി പി ജെ അജയകുമാർ,ജനറൽ കൺവീനറായി ശ്യാം ലാൽ,വർഗീസ് ബേബി (ട്രഷറർ ),അഡ്വ സുരേഷ് സോമ ( കോ ഓർഡിനേറ്റർ), കൺവീനർ മാരായി പ്രൊഫ.കെ. മോഹൻ കുമാർ, എ ദീപകുമാർ, അഡ്വ ആർ ബി രാജീവ് കുമാർ, എം എസ് രാജേന്ദ്രൻ, സന്തോഷ് കൊല്ലൻപടി എന്നിവരെ തിരഞ്ഞെടുത്തു.
Read Moreപ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു.
പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മലയാളം, തമിഴ് ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981ല്‍ പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഷാനവാസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1982ല്‍ അദ്ദേഹം ആറ് സിനിമകളില്‍ വേഷമിട്ടതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. നീലഗിരി, ചൈനാ ടൗണ്‍, ഗര്‍ഭശ്രീമാന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ചിത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ശംഖുമുഖം, വെളുത്തകത്രീന, കടമറ്റത്തുകത്തനാര്‍, സത്യമേവ ജയതേ, സമ്മന്‍ ഇന്‍ അമേരിക്ക മുതലായ സീരിയലുകളിലും വേഷമിട്ടു. ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷ. മക്കള്‍: ഷമീര്‍ ഖാന്‍, അജിത് ഖാന്‍
Read Moreറൂബി ജൂബിലി പ്രവർത്തനങ്ങൾക്ക് തുടക്കമായി.
Konnivartha. Com:കോന്നി യെരുശലേം മാർത്തോമ്മാ ഇടവകയുടെ 40 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള ജൂബിലി പ്രവർത്തന ഉദ്ഘാടനം റവ.സിബു പള്ളിച്ചിറ നിർവഹിച്ചു. 2025 ആഗസ്റ്റ് 3 മുതൽ 2026 ഏപ്രിൽ 26 വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. വിദ്യാഭ്യാസ സഹായം, ഭവന നിർമ്മാണ സഹായം, പള്ളിയുടെ വികസന പ്രവർത്തനങ്ങൾ, ജൂബിലിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കും. ജൂബിലി ലോഗോയുടെ പ്രകാശനം സി റ്റി മത്തായി, മെൽവിൻ തോമസ് മാത്യു,ജോസ് രാജു എന്നിവർക്ക് കൈമാറി റവ. സിബു പള്ളിച്ചിറ നിർവഹിച്ചു. ജൂബിലി പ്രവർത്തന കലണ്ടർ ഇടവക ചുമതല ക്കാരായ ആലീസ് ജോസ്, മേരി ജോസഫ് എന്നിവർക്ക് ഇടവക വികാരി റവ. ജോമോൻ ജെ കൈമാറി പ്രകാശനം ചെയ്തു. വിശുദ്ധ കുർബാനയ്ക്ക് ശേഷം മലങ്കര മാർത്തോമാ സുറിയാനി സഭയും വിശ്വാസ പൈതൃകവും എന്ന വിഷയത്തിൽ റവ. സിബു…
Read Moreപാക്കിസ്ഥാനില്‍ ഇന്ത്യൻ സൈന്യത്തിന്‍റെ ആക്രമണം:.‘ഓപ്പറേഷൻ സിന്ദൂർ’
konnivartha.com: പാകിസ്താനിലേക്ക് ഇന്ത്യ വ്യോമാക്രമണം നടത്തി:പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സേന തകർത്തു.ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട ആക്രമണം ഇന്ന് പുലർച്ചെയോടെ:1971 നു ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനിൽ ഇന്ത്യ ആക്രമണം നടത്തുന്നത്.ഇന്ത്യയിലെ തന്ത്രപ്രധാന മേഖലകളുടെ സുരക്ഷ വർധിപ്പിച്ചു:ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പൂർണ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു konnivartha.com: ഏതു സാഹചര്യവും നേരിടാൻ തയാറായി സൈന്യം.അതിർത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങൾ.ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകളാണ് ആക്രമിച്ചത്.ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎൻ:ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങള്‍ അടച്ചു. വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. പാകിസ്താനിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ അതീവജാഗ്രത.ജമ്മു കശ്മീരിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. konnivartha.com: പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം.‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിട്ട…
Read Moreകോന്നി താലൂക്ക് വികസന സമിതി യോഗം പ്രഹസനമായി മാറുന്നു
konnivartha.com: കോന്നി താലൂക്ക് വികസന സമിതി നാൾക്കുനാൾ ശുഷ്കിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ അഭാവവും ജനപ്രതിനിധികളുടെ നിസ്സഹകരണവും മൂലം യോഗം പ്രഹസനമായി മാറുന്നു എന്ന് യോഗത്തില്‍ എത്തിയ രാഷ്ട്രീയ പ്രതിനിധികള്‍ പറയുന്നു . ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ആറുമാസക്കാലമായാലും ഉത്തരവാദിത്തപ്പെട്ട വ്യക്തികളിൽ നിന്നും ഒരു മറുപടിയും ലഭ്യമല്ല. ആയതിനാൽ വികസന സമിതി മീറ്റിങ്ങുകൾ കൊണ്ട് കാര്യമാത്ര പ്രസക്തമായ ഒരു പ്രയോജനവും ഉണ്ടാവുന്നില്ല.ഇങ്ങനെ മാസം തോറും മീറ്റിംഗ് കൂടിയത് കൊണ്ട് എന്ത് കാര്യം . കോന്നി താലൂക്ക് സഭ നിയന്ത്രിയ്ക്കുന്ന സര്‍ക്കാര്‍ ജീവനക്കാരന് പോലും ജനകീയ ചിന്ത ഇല്ല . യോഗത്തില്‍ പങ്കെടുക്കാത്ത കോന്നിയിലെ ഒരു വകുപ്പിനോട് പോലും നിലവില്‍ വിശദീകരണം നിയമപരമായി നല്‍കിയില്ല .നല്‍കി എങ്കില്‍ അതിന്‍റെ കോപ്പി മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല . ജനങ്ങളെ പറ്റിയ്ക്കുന്ന പരിപാടിയായി വികസന സമിതി യോഗം മാറി…
Read Moreകല്ലേലിക്കാവ് മഹോത്സവം: അഞ്ചാം ഉത്സവം ഭദ്ര ദീപം തെളിയിച്ചു സമർപ്പിച്ചു
konnivartha.com: കോന്നിശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ അഞ്ചാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം അഞ്ചാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. മാധ്യമ പ്രവർത്തകൻ കെ ആർ കെ പ്രദീപ് ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു. ഗുരു ധർമ്മ പ്രചാരണ സഭ പ്രതിനിധി അഡ്വ കെ എൻ സത്യാനന്ദപ്പണിക്കർ, ഗിന്നസ് വേൾഡ് റെക്കോർഡ് കേരള ചീഫ് കോ ഓർഡിനേറ്റർ അശ്വിൻ വാഴുവേലിൽ, സുഭാഷ് കൊല്ലം, കെ പി എം എസ് കോന്നി താലൂക്ക് പ്രസിഡന്റ് അനിൽകുമാർ,സാബു കുറുമ്പകര എന്നിവർ സംസാരിച്ചു. പ്രസിദ്ധമായ…
Read More