കോന്നിയിലെ ബുദ്ധി മുട്ടുകൾ ഉടന്‍ പരിഹരിക്കണം : കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ

  konnivartha.com: കോന്നി ടൗൺ പ്രദേശത്തും സമീപ സ്ഥലങ്ങളിലും ജനങ്ങൾ ഇന്ന് അനുഭവിച്ചുവരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ അടിയന്തിരയോഗം ആവശ്യപ്പെട്ടു. ടൗൺ പ്രദേശത്ത് നിലനിൽക്കുന്ന വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും പരിഹരിക്കണം. ഏതാണ്ട് ഒരു വർഷമായി ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് മഴക്കാലത്തു മാത്രം നടത്തിവരുന്ന മിനി ബൈപാസ് റോഡ് പണി വേഗത്തിൽ പൂർത്തിയാക്കുന്നതിനും നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനും നടപടി വേണം.   ടൗണിൽ മാലിന്യം നിക്ഷേപിക്കുന്ന പഴയ റ്റി വി എം ആശുപത്രിക്കു പുറകുവശത്ത് ഗ്രാമ പഞ്ചായത്ത് ക്യാമറ സ്ഥാപിക്കണം. പഴയ ആശുപത്രി കെട്ടിടത്തിൽ നിന്നും റോഡിലേക്ക് ഒഴുകുന്ന ശുചിമുറി മാലിന്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നത് ആരോഗ്യ പ്രവർത്തകർ ഇടപെട്ട് പരിഹരിക്കണം. കേടായ സ്ട്രീറ്റ് ലൈറ്റുകൾ അടിയന്തിരമായി കത്തിക്കണം. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ചേർന്ന യോഗത്തിൽ റസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലിൽ വയലാത്തല…

Read More

കോന്നി ടൂറിസം കേന്ദ്രം പ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ പാലിക്കാതെ :റോബിന്‍ പീറ്റര്‍

  konnivartha.com: ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ഡി സി സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിന്‍ പീറ്റര്‍ പറഞ്ഞു . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ വരുമാനത്തില്‍ ഒരു ഭാഗം ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ക്ക് നീക്കി വെക്കണം എന്നായിരുന്നു നിബന്ധന .ഈ നിബന്ധനകള്‍ ഒന്നും പാലിക്കാതെ ആണ് ഇപ്പോള്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രം പ്രവര്‍ത്തിക്കുന്നത് . ഗുരുതരമായ അലംഭാവം ആണ് കുട്ടിമരിക്കാന്‍ കാരണം . യാതൊരു സുരക്ഷാ കാര്യവും ഇവിടെ ഇല്ല . കോൺക്രീറ്റ് തൂൺ ഇളകി നിന്നിട്ടും അത് സുരക്ഷിതമായി നിലനിര്‍ത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിഞ്ഞില്ല . ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ കര്‍ശന നടപടികള്‍ ഉണ്ടാകണം എന്നും റോബിന്‍…

Read More

കാട്ടാത്തി- കോട്ടാംപാറ ഉന്നതി: വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു

  konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി- കോട്ടാംപാറ ഉന്നതികളിൽ 1 കോടി രൂപ വിനിയോഗിച്ചുള്ള അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷയായി അരുവാപ്പുലം പഞ്ചായത്തിലെ മൂന്നാം വാർഡിലെ കാട്ടാത്തി ,നാലാം വാർഡിൽ സ്‌ഥിതി ചെയ്യുന്ന കോട്ടാമ്പാറ ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിനായി സംസ്‌ഥാന സർക്കാർ 1 കോടി രൂപ എം എൽ എ യുടെ നിർദ്ദേശാനുസരണം അനുവദിച്ചത്. ഉന്നതികളിലെ വീടുകളുടെ നവീകരണം, റോഡുകളുടെ നവീകരണം, വീടുകളുടെ സംരക്ഷണഭിത്തി നിർമാണം, ശുചിമുറി നിർമ്മാണം, കുടിവെള്ള പദ്ധതി നവീകരണം സ്ട്രീറ്റ് ലൈറ്റ്കൾ സ്‌ഥാപിക്കൽ തുടങ്ങിയ പ്രവർത്തികളാണ് നടപ്പിലാക്കുന്നത്.ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.ഒപ്പം ഉന്നതികളിലെ വീടുകളിൽ പട്ടിക വർഗ വകുപ്പ് മുഖേന…

Read More

കെ എസ് ആർ ടി സി രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുകൾ ആരംഭിച്ചു

  konnivartha.com:  : മലയോര മേഖലയ്ക്ക് ആശ്വാസമായി കോന്നി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കൂടി ആരംഭിച്ചു.കരിമാൻതോട് കോന്നി തൃശൂർ ഫാസ്റ്റ് പാസഞ്ചറും, കരിമാന്തോട് കോന്നി പൂങ്കാവ് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറും ആണ് ഇന്നുമുതൽ സർവീസ് ആരംഭിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പ് 2019 ൽ റോഡ് തകർന്നു കിടന്നതിനെ തുടർന്ന് സർവീസുകൾ നിർത്തലാക്കിയിരുന്നു.കോവിഡ് മഹാമാരിക്ക് ശേഷം തണ്ണിത്തോട് കരിമാൻതോട് റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചെങ്കിലും സർവീസുകൾ പുനരാരംഭിച്ചിരുന്നില്ല. 2023 ഫെബ്രുവരിയിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിക്കുകയും 2023 മാർച്ച് മുതൽ കരിമാൻതോട് തൃശ്ശൂർ സർവീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. സർവീസ് ആരംഭിച്ച എങ്കിലും ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഗ്രാമപഞ്ചായത്ത് ഒരുക്കാത്തതിനെ തുടർന്ന് സർവീസ് നിന്നു പോവുകയായിരുന്നു. കഴിഞ്ഞമാസം എംഎൽഎ ഇക്കാര്യം വീണ്ടും നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കുകയും…

Read More

കരിമാൻതോട് തൃശൂർ,കരിമാൻ തോട് – തിരുവനന്തപുരം സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു

konnivartha.com: കെ എസ് ആർ ടി സി കോന്നി കരിമാൻതോട് തൃശൂർ (സ്റ്റേ )സർവീസും,കരിമാൻ തോട് – തിരുവനന്തപുരം (സ്റ്റേ ) സർവീസും കോന്നി പുതിയ ബസ് സ്റ്റേഷനിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കരിമാൻതോടു നിന്നും രാവിലെ 04:45 ഇന് പുറപ്പെടും. 05:25 ksrtc കോന്നി ഡിപ്പോയിൽ എത്തും, 06:00 മണിക്ക് പത്തനംതിട്ടകെ എസ് ആര്‍ ടി സി ഡിപ്പോയിൽ എത്തി ചേരുകയും ചെയ്യും. അതിനോടൊപ്പം വൈറ്റില്ലയിൽ 09:40 നും , തൃശൂർ 11:55 എത്തിച്ചേരുകയും ചെയ്യുന്നതായിരിക്കും. റൂട്ട് വിവരങ്ങൾ താഴെ ചേർക്കുന്നു. konnivartha.com: കരിമാൻതോട് – തേക്കുതോട്- പ്ലാൻ്റേഷൻ- തണ്ണിത്തോട് മൂഴി- തണ്ണിത്തോട് – തണ്ണിത്തോട് മൂഴി- മുണ്ടോംമൂഴി- എലിമുള്ളും പ്ലാക്കൽ- ഞള്ളൂർ- അതുമ്പുംകുളം- ചെങ്ങറമുക്ക്- പയ്യനാമൺ- കോന്നി- ഇളകൊള്ളൂർ- പൂങ്കാവ്- തകിടിയത്ത് മുക്ക്-…

Read More

കൈപ്പട്ടൂർ ഗവ.സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് കൈമാറി

  KONNIVARTHA.COM:  കൈപ്പട്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച സ്കൂൾ ബസ് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കൈമാറി.24.75 ലക്ഷം രൂപയാണ് വാഹന വില.സ്കൂളിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ബസിന്റെ താക്കോൽ ഏറ്റുവാങ്ങി. നിലവിൽ സ്കൂളിൽ ഓട്ടോറിക്ഷയിലും മറ്റു ചെറിയ വാഹനങ്ങളിലുമാണ് കുട്ടികൾ എത്തിച്ചേരുന്നത്. പുതിയ ബസ് അനുവദിച്ചതോടെ കൂടുതൽ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാനായി സാധിക്കും. കൈപ്പട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വള്ളിക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ. മോഹനൻ നായർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രയയപ്പ് ചടങ്ങും നടന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം റോബിൻ പീറ്റർ, ബ്ലോക്ക്‌ പഞ്ചായത്ത്‌…

Read More

കോന്നിയില്‍ എത്തുന്ന ആളുകള്‍ ആദ്യം തേടുന്നത് എന്ത് ..?

konnivartha.com: കോന്നിയൂര്‍ പഴയ പേര് .അന്ന് ഗ്രാമം . ഇന്ന് കോന്നി വളരെ ഏറെ വികസിക്കുന്ന പട്ടണം .നാളെ നഗരമാകും . ഇന്നേ വികസനം ചിന്തിച്ചാല്‍ അത് നടപ്പിലാകും .ഇന്നും കോന്നിയുടെ ജനനായകര്‍ക്ക് പഴയ ഗ്രാമമനസ്സ് തന്നെ . കോന്നിയില്‍ വികസനം വന്നു എന്ന് അവര്‍ക്കും അത്ഭുതം . കോന്നിയില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നു എന്ന് പറയാന്‍ നാവ് പൊന്തുന്നില്ല .കാരണം വികസനം വന്നപ്പോള്‍ ഏതോ മായിക മനസ്സ് . കോന്നിയില്‍ വന്നു ഇറങ്ങുന്ന അനേക ആളുകളോട് ദിനവും ചോദിക്കും എന്താണ് വേണ്ടത് എന്ന് .അവര്‍ക്ക് എല്ലാം ഒരേ ആവശ്യം . കോന്നിയില്‍ പൊതുജനത്തിന് സൌജന്യമായി മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ ഉള്ള ശുചി മുറി ഇല്ല എന്ന് . നടപടി ഉണ്ടാകും എന്ന് പറഞ്ഞ അധികാരികള്‍ എല്ലാം മലക്കം മറിഞ്ഞു . മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍  ഉള്ള പൊതു  മുറി…

Read More

കോന്നി മെഡിക്കൽ കോളേജ് : മോർച്ചറി ബ്ലോക്കിന്‍റെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന്

    konnivartha.com:  : കോന്നി മെഡിക്കൽ കോളേജിൽ  നിർമ്മാണം പൂർത്തീകരിച്ച മോർച്ചറി ബ്ലോക്കിന്റെ ഉദ്ഘാടനം 2025 ഫെബ്രുവരി ഒന്നാം തീയതി രാവിലെ 10 മണിക്ക് ആരോഗ്യം – വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ് നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. എ.ഡി.എം ബി. ജ്യോതിയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ ചേർന്ന HDS എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു എം എൽ എ.ആശുപത്രിയുടെ പ്രവർത്തനവും കിഫ്‌ബി നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു. പുതിയതായി ആരംഭിക്കുന്ന മോർച്ചറി ബ്ലോക്കിൽ മജിസ്റ്റരീയൽ, പോലീസ് ഇൻക്വിസ്റ് റൂമുകൾ,10 കോൾഡ് ചേമ്പർ ,4 ഓട്ടോപ്സി ടേബിൾ,മെഡിക്കൽ ഓഫീസർ റൂം, സ്റ്റാഫ്‌ റൂമുകൾ, റിസപ്ഷൻ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മൃതദേഹം സൂക്ഷിക്കുന്നതിനുള്ള 10 കോൾഡ് ചെമ്പറുകളിൽ 6 ചെമ്പറുകൾ നിലവിൽ സ്ഥാപിച്ചിട്ടുണ്ട്.…

Read More

കോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ ഏപ്രിൽ 15 നു പൂർത്തീകരിക്കും

  konnivartha.com :കോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ ഏപ്രിൽ 15 നു പൂർത്തികരിക്കും. കോന്നി ബസ് സ്റ്റേഷനിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെയും പഞ്ചായത്ത്‌ പ്രസിഡണ്ടുമാരുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. H. L. L നിർവഹണം ഏറ്റെടുത്തിരുന്ന ബസ് സ്റ്റേഷൻ കോൺക്രീറ്റ് യാർഡ്, കെട്ടിടത്തിന്റെ സിവിൽ വർക്ക്‌ എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം നിർവഹണം നടത്തുന്ന സ്റ്റേഷൻ യാർഡ് ടാറിങ് പൂർത്തീകരിച്ചിട്ടുണ്ട്. പുതിയതായി അനുവദിച്ച എംഎൽഎ ഫണ്ട്‌ 55 ലക്ഷം രൂപ ഉപയോഗിച്ച് സ്റ്റാൻഡിനു ചുറ്റും ഫെൻസിങ് സ്ഥാപിക്കൽ, സിവിൽ വർക്ക് കെട്ടിടത്തിന്റെ സിവിൽ വർക്ക് പൂർത്തീകരിക്കൽ പ്രവർത്തികൾ എന്നിവ ഏപ്രിൽ ആദ്യവാരം…

Read More

സീതത്തോട് പാലത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10നകം പൂർത്തിയാക്കും

konnivartha.com: :സീതത്തോട് പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10 ന് അകം പൂർത്തിയാക്കുവാൻ തീരുമാനമായി.വെള്ളിയാഴ്ച കെ യൂ ജെനിഷ് കുമാർ എം എല്‍ എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. പാലം നിർമാണത്തിന്റ ഒന്നാം ഘട്ടം ജോലികൾ റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തീകരിച്ചത് രണ്ടാംഘട്ട ജോലികൾ ആയ അപ്രോച് റോഡ് റീറ്റൈനിങ് വാൾ തുടങ്ങിയ ജോലികൾ ആണ് ഇനി പൂർത്തീകരിക്കാനുള്ളത് ഇതിൽ റിറ്റൈനിങ് വാൾ ഫെബ്രുവരി 2 ന് അകവും ഫില്ലിംഗ് ജോലികൾ 20 ന് മുൻപും തീർക്കാൻ ധാരണയായി. അപ്രോച് കോൺക്രീറ്റ് 25 ന് അകം നടക്കും. പാലത്തിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളിലേക്കും കടകളിലേക്കും യാത്ര ചെയ്യാനുള്ള വഴിയും അപ്രോച്ച് റോഡിൽ നിന്നും നിർമ്മിക്കും.മാർച്ച്‌ 10 ന് മുൻപായി പാലത്തിന്റെ എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കുവാൻ തീരുമാനം ആയി യോഗത്തിൽ അഡ്വ. കെ യു.ജനീഷ് കുമാർ…

Read More