സി പി ഐ എം കോന്നി ഏരിയാ കാൽനട സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി

konnivartha.com: സി പി ഐ എം കോന്നി ഏരിയാ കാൽനട സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി.കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ 25 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി പത്തനംതിട്ട പോസ്റ്റോഫീസ് പടിക്കൽ നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ പ്രചാരണാർഥം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 18 മുതൽ 23 വരെ നടത്തുന്ന കാൽനട പ്രചാരണ ജാഥയ്ക്ക് കല്ലേലിയിൽ ആവേശകരമായ തുടക്കമായി.   കല്ലേലിത്തോട്ടം ജംങ്ഷഷനിൽ ജില്ലാ സെക്രട്ടറി രാജുഏബ്രഹാം ജാഥാ ക്യാപ്റ്റൻ പി.ജെ.അജയകുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാർ അധ്യക്ഷനായി. ജാഥാ മാനേജർ എം.എസ് ഗോപിനാഥൻ, ജാഥാ അംഗങ്ങളായ പി.എസ്.കൃഷ്ണകുമാർ ,സി.സുമേഷ്, തുളസീമണിയമ്മ, ദീദുബാലൻ എന്നിവർ സംസാരിച്ചു. റെജി ജോർജ് സ്വാഗതവും, ഗ്രാമ പഞ്ചായത്തംഗം സിന്ധു നന്ദിയും പറഞ്ഞു.…

Read More

കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി

  മഹാത്മാ പുരസ്‌കാരം ഓമല്ലൂര്‍ പഞ്ചായത്തിന് konnivartha.com: പത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്. ഭരണ, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകള്‍ക്കാണ് സ്വരാജ് ട്രോഫി നല്‍കുന്നത്. പന്തളം തെക്കേകര ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള മഹാത്മാ പുരസ്‌കാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലഭിക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് പുരസ്‌കാരം കിട്ടിയത്. തൊഴിലുറപ്പ് പ്രവര്‍ത്തകരില്‍ 70 ശതമാനത്തിന് മുകളില്‍ 100 ദിവസം പൂര്‍ത്തീകരിച്ചു. ശരാശരി തൊഴില്‍ ദിനം 83 ന് മുകളില്‍ ആണ്. പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ഉറപ്പ് വരുത്തി . ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി.…

Read More

ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന്

  konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറിയുടെ അനക്സ് കെട്ടിടത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിക്കുന്ന ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് പാലക്കാട് IRTC ഡയറക്ടർ ഡോ. എൻ.കെ. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തോമസ് മുഖ്യാതിഥിയായിരിക്കും.പരിപാടിയുടെ വിജയത്തിന് അനിസാബു തോമസ് ചെയർപേഴ്സനുംസലിൽ വയലാത്തല വൈസ് ചെയർമാനുംഎൻ.എസ്. മുരളി മോഹൻ ജനറൽ കൺവീനറും ട.കൃഷ്ണകുമാർ പ്രോഗ്രാം കോ-ഓർഡിനേറ്ററുമായി 25 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Read More

കോന്നി മെഡിക്കൽ കോളേജ് : മോർച്ചറി ബ്ലോക്കിന്‍റെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന്

    konnivartha.com:  : കോന്നി മെഡിക്കൽ കോളേജിൽ  നിർമ്മാണം പൂർത്തീകരിച്ച മോർച്ചറി ബ്ലോക്കിന്റെ ഉദ്ഘാടനം 2025 ഫെബ്രുവരി ഒന്നാം തീയതി രാവിലെ 10 മണിക്ക് ആരോഗ്യം – വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ് നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. എ.ഡി.എം ബി. ജ്യോതിയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ ചേർന്ന HDS എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു എം എൽ എ.ആശുപത്രിയുടെ പ്രവർത്തനവും കിഫ്‌ബി നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു. പുതിയതായി ആരംഭിക്കുന്ന മോർച്ചറി ബ്ലോക്കിൽ മജിസ്റ്റരീയൽ, പോലീസ് ഇൻക്വിസ്റ് റൂമുകൾ,10 കോൾഡ് ചേമ്പർ ,4 ഓട്ടോപ്സി ടേബിൾ,മെഡിക്കൽ ഓഫീസർ റൂം, സ്റ്റാഫ്‌ റൂമുകൾ, റിസപ്ഷൻ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മൃതദേഹം സൂക്ഷിക്കുന്നതിനുള്ള 10 കോൾഡ് ചെമ്പറുകളിൽ 6 ചെമ്പറുകൾ നിലവിൽ സ്ഥാപിച്ചിട്ടുണ്ട്.…

Read More

സ്വകാര്യ വ്യക്തിയുടെ യാർഡ് നിര്‍മ്മിക്കാന്‍ ദിശ ബോർഡ് ഇളക്കിമാറ്റി

  konnivartha.com: അച്ചന്‍കോവിൽ ചിറ്റാർ മലയോര ഹൈവേയുടെ ഭാഗമായ കോന്നി തണ്ണിത്തോട് റോഡിലെ ചാങ്കൂർ മുക്കിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരുന്ന ദിശ ബോർഡ് സ്വകാര്യ വ്യക്തിയുടെ യാർഡ് നിർമ്മാണത്തിനായി ഇളക്കിമാറ്റി. തണ്ണിത്തോട്, അടവി, ചിറ്റാർ, മലയാലപ്പുഴ, ശബരിമല, കുമ്പഴ എന്നീ ഭാഗങ്ങളിലേക്കുള്ള വിവിധ ഭാഷകളിലുള്ള ദിശ ബോർഡ് ആണ് സ്വകാര്യ വ്യക്തി തന്റെ യാർഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ നിന്നും ഇളക്കി മാറ്റിയത്. ശബരിമല തീർത്ഥാടകർക്ക് അടക്കം സൗകര്യപ്രദമായ നിലയിൽ ആയിരുന്നു ഇവിടെ വിവിധ ഭാഷകളിൽ ഉള്ള ദിശ ബോർഡ് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചത്. ശബരിമല തീർത്ഥാടന സമയത്ത് കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നിന്നും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ നിന്നും ശബരിമല തീർത്ഥാടകർ ഈ റോഡിലൂടെ കാൽനടയായും വാഹനങ്ങളിലും സഞ്ചരിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക് മനസ്സിലാക്കുന്നതിനു വേണ്ടിയാണ് വിവിധ ഭാഷകളിലുള്ള ദിശ ബോർഡ് ഇവിടെ സ്ഥാപിച്ചത്.…

Read More

ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടം പദ്ധതി: വള്ളിക്കോട്

  konnivartha.com: മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പയിന്റെ ഭാഗമായി ജലസ്രോതസുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാം ഘട്ടം വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ തുടങ്ങി. വാര്‍ഡ് ഏഴില്‍ വാഴമുട്ടം കിഴക്കുള്ള മുണ്ടുതോട് നവീകരണത്തിന്റെ ഭാഗമായി നീര്‍ച്ചാല്‍ നടത്തവും മൂന്നാംഘട്ടം പദ്ധതിയുടെ തദ്ദേശസ്ഥാപനതല ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ നിര്‍വഹിച്ചു. നീര്‍ച്ചാല്‍ മാലിന്യമുക്തമാക്കി പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കുമെന്ന് അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, വാര്‍ഡ് അംഗങ്ങളായ സുധാകരന്‍, അഡ്വ. തോമസ് ജോസ്, പ്രസന്നകുമാരി, ലിസി, ലക്ഷ്മി, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിത പ്രഖ്യാപനങ്ങള്‍ നടത്തി കോന്നി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തില്‍ ഹരിത വിദ്യാലയം, ഹരിത ടൂറിസ്റ്റ് കേന്ദ്രം, ഹരിത അങ്കണവാടി,…

Read More

ഹരിതടൂറിസം കേന്ദ്രമായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തെ പ്രഖ്യാപിച്ചു

  konnivartha.com: കോന്നി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. ആനകളുടെ മ്യൂസിയം, ഔഷധസസ്യ നഴ്സറി, തേന്‍സംസ്‌കരണശാല, അശോകവനം, തുളസീവനം, നക്ഷത്രവനം, ക്രാഫ്റ്റ് ഷോപ്പ് എന്നിവ ഇവിടെയുണ്ട്. കാട്ടില്‍ കൂട്ടംതെറ്റി ഉപേക്ഷിക്കപ്പെട്ടതോ, പരിക്കേറ്റ് വനപാലകര്‍ കാട്ടില്‍നിന്ന് രക്ഷിച്ചതോ ആയ ആനക്കുട്ടികളെ വളര്‍ത്തി പരിശീലിപ്പിക്കുകയാണ് ഇവിടെ. വലിയ ആനകളുടെ പുറത്ത് ഇരിപ്പിടങ്ങള്‍ കെട്ടിവച്ച് ആനസവാരിക്കും സൗകര്യമുണ്ട്. പൊതുശുചിത്വനിലവാരം, ജൈവ-അജൈവ മാലിന്യ പരിപാലനം, ആവശ്യമായ മാലിന്യ സംസ്‌കരണ ഉപാധികള്‍, പ്ലാസ്റ്റിക് രഹിതപ്രദേശം, വൃത്തിയുള്ളശുചിമുറികള്‍, ഡിസ്പോസിബിള്‍ വസ്തുക്കളുടെ നിരോധനം തുടങ്ങിയവപരിഗണിച്ചാണ് ഗ്രേഡ് ചെയ്തത്.

Read More

സീതത്തോട് പാലത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10നകം പൂർത്തിയാക്കും

konnivartha.com: :സീതത്തോട് പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10 ന് അകം പൂർത്തിയാക്കുവാൻ തീരുമാനമായി.വെള്ളിയാഴ്ച കെ യൂ ജെനിഷ് കുമാർ എം എല്‍ എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. പാലം നിർമാണത്തിന്റ ഒന്നാം ഘട്ടം ജോലികൾ റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തീകരിച്ചത് രണ്ടാംഘട്ട ജോലികൾ ആയ അപ്രോച് റോഡ് റീറ്റൈനിങ് വാൾ തുടങ്ങിയ ജോലികൾ ആണ് ഇനി പൂർത്തീകരിക്കാനുള്ളത് ഇതിൽ റിറ്റൈനിങ് വാൾ ഫെബ്രുവരി 2 ന് അകവും ഫില്ലിംഗ് ജോലികൾ 20 ന് മുൻപും തീർക്കാൻ ധാരണയായി. അപ്രോച് കോൺക്രീറ്റ് 25 ന് അകം നടക്കും. പാലത്തിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളിലേക്കും കടകളിലേക്കും യാത്ര ചെയ്യാനുള്ള വഴിയും അപ്രോച്ച് റോഡിൽ നിന്നും നിർമ്മിക്കും.മാർച്ച്‌ 10 ന് മുൻപായി പാലത്തിന്റെ എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കുവാൻ തീരുമാനം ആയി യോഗത്തിൽ അഡ്വ. കെ യു.ജനീഷ് കുമാർ…

Read More

കോന്നി ചിറ്റൂർക്കടവ്‌ പാലം നിർമ്മാണ പ്രവർത്തി ടെണ്ടർ ചെയ്തു

    konnivartha.com: കോന്നി മണ്ഡലത്തിലെ ചിറ്റൂർക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന്‌ 12 കോടി രൂപയുടെ പ്രവർത്തി പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ചെയ്തതായി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.ഫെബ്രുവരി 3 വരെയാണ് എ ക്ലാസ് കരാറുകാർക്ക് അപേക്ഷ നൽകാൻ കഴിയുന്ന അവസാന തീയതി. ഫെബ്രുവരി 5 നു ടെണ്ടർ ഓപ്പൺ ചെയ്യും. നിലവിൽ പാലം നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുവാൻ റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ട്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഭൂമി ഏറ്റെടുക്കുന്നതിനായിട്ടുള്ള അതിർത്തി കല്ലുകൾ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. അച്ചൻകോവിൽ ആറിന്‌ കുറുകെയാണ്‌ പുതിയ പാലം നിർമ്മിക്കുന്നത്‌. ഇത്‌ കോന്നിയുടെ കിഴക്കൻ മേഖലയിൽ മലയാലപ്പുഴ, തണ്ണിത്തോട്‌, ഗവി മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കും. ചിറ്റൂർ മുക്കിനേയും, അട്ടച്ചാക്കലിനേയും ബന്ധിപ്പിച്ച് പുതിയ പൊതു മരാമത്ത് പാലം പണിയുന്നതിന് 12കോടി രൂപ ബഡ്ജറ്റിൽ…

Read More

കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ട് അപകടം

  konnivartha.com: കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ടു റോഡിനു മറുവശം  എത്തി റോഡ്‌ ബാരിക്കേഡില്‍ ഇടിച്ചു നിന്നു . തലനാരിഴയ്ക്ക് ആണ് പല ജീവനുകളും രക്ഷപ്പെട്ടത് . ബസ്സ്‌ വരുന്നത് കണ്ടു ഓടി മാറി മറിഞ്ഞു വീണു ഒരാള്‍ക്ക് പരിക്ക് ഉണ്ട് . ഇന്ന് രാവിലെ ആണ് സംഭവം .കോന്നി ഊട്ടുപാറ കെ എസ് ആര്‍ ടി സി ബസ്സ് ആണ് അപകടം ഉണ്ടാക്കിയത് . ഡിപ്പോയില്‍ ഹാൻ ബ്രെക്ക് ഇട്ടു വെച്ചിട്ട് ഡ്രൈവര്‍ ഡിപ്പോയിലെക്ക് പോയി . .ഇത് അയഞ്ഞതോടെ ബസ്സ്‌ ഉരുണ്ടു .  പാര്‍ക്ക് ചെയ്ത കെ എസ് ആര്‍ ടി സി ബസ്സ്‌ ആണ് തനിയെ ഉരുണ്ടു പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയും കടന്നു അപ്പുറം ഉള്ള കടയുടെ മുന്നില്‍ ഉള്ള റോഡ്‌ ബാരിക്കേഡ് തകര്‍ത്തു നിന്നത് . ഈ സമയം നിരവധി…

Read More