konnivartha.com: Admission to the Management Quota of B.Sc. and M.Sc. Food Technology & Quality Assurance Course conducted by the College of Indigenous Food Technology (CFTK), owned by the Council for Food Research and Development (CFRD), operating at Konni in Pathanamthitta district under the Department of Food Public Distribution and Consumer Affairs, has commenced. Administrative Officer phone : 0468 2240047,8281486120,9846585609,9562147793
Read Moreടാഗ്: konni
കോന്നിയില്‍ തെരുവ് നായ പേ പിടിച്ചു ചത്തിട്ടും അധികൃതര്‍ക്ക് “ഇളക്കമില്ല”
konnivartha.com: കോന്നിയില്‍ തെരുവ് നായ പേ പിടിച്ചു ചത്തിട്ടു രണ്ടു ദിവസം കഴിഞ്ഞു എങ്കിലും ജനങ്ങളെ ബോധവത്കരിക്കാനോ ഇവിടെയുള്ള തെരുവ് നായ്ക്കളെ നിരീക്ഷിക്കാനോ തെരുവ് നായ്ക്കളെ പിടികൂടി ഷെല്‍ട്ടര്‍ സ്ഥലത്ത് എത്തിക്കാനോ ഒരു നടപടിയും ഇല്ല . കോന്നി അഗ്നി രക്ഷാ നിലയത്തിന്‍റെ സമീപം ആണ് രണ്ടു ദിവസം മുന്‍പ് അവശനിലയില്‍ ഉള്ള തെരുവ് നായയെ കണ്ടത് .വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ നായ ചത്ത് പോയി .ഇതിനു ശേഷം നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആണ് തെരുവ് നായ ചാകാന്‍ കാരണം പേ വിഷം ആണെന്ന് കണ്ടെത്തിയത് . ഈ നായ എത്ര തെരുവ് നായ്ക്കളില്‍ രോഗം പടര്‍ത്തി എന്ന് അറിയില്ല .വരും ദിവസങ്ങളില്‍ നായ്ക്കള്‍ക്ക് കൂട്ടത്തോടെ പേ ഇളകിയാല്‍ അത് ഗുരുതര വിഷയമായി മാറും . കോന്നിയില്‍ തെരുവ്…
Read Moreകോന്നി താലൂക്ക് വികസന സമിതി യോഗം പ്രഹസനമായി മാറുന്നു
konnivartha.com: കോന്നി താലൂക്ക് വികസന സമിതി നാൾക്കുനാൾ ശുഷ്കിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ അഭാവവും ജനപ്രതിനിധികളുടെ നിസ്സഹകരണവും മൂലം യോഗം പ്രഹസനമായി മാറുന്നു എന്ന് യോഗത്തില്‍ എത്തിയ രാഷ്ട്രീയ പ്രതിനിധികള്‍ പറയുന്നു . ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ആറുമാസക്കാലമായാലും ഉത്തരവാദിത്തപ്പെട്ട വ്യക്തികളിൽ നിന്നും ഒരു മറുപടിയും ലഭ്യമല്ല. ആയതിനാൽ വികസന സമിതി മീറ്റിങ്ങുകൾ കൊണ്ട് കാര്യമാത്ര പ്രസക്തമായ ഒരു പ്രയോജനവും ഉണ്ടാവുന്നില്ല.ഇങ്ങനെ മാസം തോറും മീറ്റിംഗ് കൂടിയത് കൊണ്ട് എന്ത് കാര്യം . കോന്നി താലൂക്ക് സഭ നിയന്ത്രിയ്ക്കുന്ന സര്‍ക്കാര്‍ ജീവനക്കാരന് പോലും ജനകീയ ചിന്ത ഇല്ല . യോഗത്തില്‍ പങ്കെടുക്കാത്ത കോന്നിയിലെ ഒരു വകുപ്പിനോട് പോലും നിലവില്‍ വിശദീകരണം നിയമപരമായി നല്‍കിയില്ല .നല്‍കി എങ്കില്‍ അതിന്‍റെ കോപ്പി മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല . ജനങ്ങളെ പറ്റിയ്ക്കുന്ന പരിപാടിയായി വികസന സമിതി യോഗം മാറി…
Read Moreഅവധിക്കാല ക്യാമ്പ് കരുതൽ 2025:ഉദ്ഘാടനം ചെയ്തു
konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് കരുതൽ 2025, സ്നേഹപ്രയാണം 824 മത് ദിന സംഗമം എന്നിവയുടെ ഉദ്ഘാടനം നടന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 824-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനവും, കോന്നി ഗാന്ധിഭവൻ ദേവലോകത്തിന്റെയും കോന്നി പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 2 ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് കരുതൽ 2025ന്റെയും ഉദ്ഘാടനം, സർവ്വ ശ്രേഷ്ഠ ദിവ്യാഗ്ബാൽ പുരസ്‌കാരജേതാവ് . ആദിത്യ സുരേഷ് നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എന്‍ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ, കോന്നി പബ്ലിക് ലൈബ്രറി പ്രോഗ്രാം കോർഡിനേറ്റർ എസ്. കൃഷ്ണകുമാർ,…
Read Moreപ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരൻ പിടിയിൽ
konnivartha.com: പ്രായപൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെതിരെ നിയമ നടപടി.കഴിഞ്ഞ വർഷം വേനലവധിക്കാലത്ത് 13,12,9 വയസ്സുള്ള സഹോദരിമാരെയാണ് വീട്ടിൽവച്ച് പതിനേഴുകാരൻ ബലാത്സംഗം ചെയ്തത്. മൂഴിയാർ പൊലീസ് പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. തുടർന്ന് കൊല്ലം ജുവനൈൽ ഹോമിലേക്കു മാറ്റി. കോന്നിയിൽ പഠിക്കുന്ന കുട്ടികൾ വേനലവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. അമ്മ ജോലിയ്ക്കായി പുറത്തു പോകുമ്പോഴായിരുന്നു പീഡനം.കൗൺസിലിങ്ങിനിടെ മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് അധികൃതർ ശിശുക്ഷേമ സമിതിക്ക് വിവരം കൈമാറി. പിന്നീട് മൂഴിയാർ പൊലീസിനെ അറിയിക്കുകയും കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു.മൂന്ന് പെൺകുട്ടികളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് മൂഴിയാർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
Read Moreവനം വകുപ്പ് അനാസ്ഥയില്‍ ജീവന്‍ പൊലിഞ്ഞ കുഞ്ഞ് : സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം
konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വെച്ച് വനം വകുപ്പിന്‍റെ തികഞ്ഞ അനാസ്ഥ മൂലം ജീവന്‍ നഷ്ടമായ പിഞ്ചു കുഞ്ഞിന്‍റെ മരണത്തില്‍ ഉത്തരവാദികളായ മുഴുവന്‍ വനപാലകരെയും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം .കോന്നി ഇക്കോ ടൂറിസം കേന്ദ്രം നടത്തിപ്പില്‍ ലക്ഷങ്ങളുടെ വരുമാനം ആണ് മുഖ്യ ലക്ഷ്യം .എന്നാല്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചു .ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വന്നു പോകുന്ന കേന്ദ്രം ആണ് കോന്നി ആനക്കൂടും ഇക്കോ ടൂറിസം കേന്ദ്രവും . തലയെണ്ണി ലക്ഷങ്ങള്‍ വാങ്ങുന്നത് അല്ലാതെ അറ്റകുറ്റപണികള്‍ ഇല്ല . ഈ കേന്ദ്രം നിലനില്‍ക്കുന്നത് ഏതാനും ഇപ്പോള്‍ ഉള്ള ആനയുടെ പിന്‍ ബലത്തില്‍ ആണ് .ഒപ്പം ആന മ്യൂസിയം .മറ്റൊരു വികസനവും ഇപ്പോള്‍ ഇല്ല . ആനപ്പിണ്ടം കൊണ്ട് ഓഫീസ് ഫയല്‍ നിര്‍മ്മിക്കുന്ന യൂണിറ്റു പോലും ആരുടെ അനാസ്ഥയില്‍ ആണ് നിലച്ചത് . ലക്ഷകണക്കിന് രൂപയുടെ…
Read Moreകോന്നി ഇക്കോ ടൂറിസം കേന്ദ്രം അധികൃതർക്കെതിരെ നടപടിയെടുക്കണം: എസ്ഡിപിഐ
konnivartha.com: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലു വയസ്സുകാരൻ അതിദാരുണമായി മരിക്കാനിടയായ സംഭവം ആനക്കൂട് അധികൃതരുടെ അനാസ്ഥമൂലമെന്ന് എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ ട്രഷറർ ഷാജി കോന്നി. സംഭവത്തിൽ ആനക്കൂട് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന് അഭിരാമാണ് മരിച്ചത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിരുന്ന നാല് അടിയോളം ഉയരമുള്ള തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു. തൂണിന്റെ കാലപഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഇവിടെ കുട്ടികളുടെ പാർക്കും പ്രവർത്തിക്കുന്നതിനാൽ ദിനംപ്രതി നിരവധി കുടുംബങ്ങളാണ് കുട്ടികളുമായി എത്തുന്നത്. ഈ സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായ അലംഭാവമാണ് കുട്ടിയുടെ ജീവനെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Read Moreകോന്നി ആനക്കൂട്ടിൽ 4 വയസുകാരൻ മരിച്ച സംഭവം:ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ് തൂണ്‍ മറിഞ്ഞ് 4 വയസുകാരൻ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി വനം മന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ വീഴ്ച വരുത്തിയതായി മനസിലാക്കിയെന്നും ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സവേറ്ററില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയതായും മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണ സംഭവം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരണപ്പെട്ടത്. ആനക്കൂട് സന്ദർശനത്തിനിടെ കോൺക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണ്‍ ഇളകി പതിക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവധി ദിവസമായതിനാല്‍ ക്ഷേത്ര ദര്‍ശനം…
Read Moreകോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം
konnivartha.com: പത്തനംതിട്ട കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം നടന്നത്. ആനക്കൂട് സന്ദർശനത്തിനിടെ കോൺക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണ്‍ ഇളകി പതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസും വനംവകുപ്പും പരിശോധന നടത്തും. വനംവകുപ്പ് അധികൃതരാണ് കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അവധി ദിവസമായതിനാല്‍ ക്ഷേത്രം ദര്‍ശനം നടത്തിയ ശേഷം വിനോദത്തിനായാണ് ആനക്കൂട് സന്ദര്‍ശിക്കാന്‍ കോന്നിയിലെത്തിയത്. ഇതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.രക്ഷകര്‍ത്താക്കളുടെ കൺമുന്നിലാണ് അപകടം നടന്നത്. കുട്ടി ഫോട്ടോ എടുക്കാൻ തുണിയിൽ ചാരി നിൽക്കുകയും അതിൽ കളിക്കുകയും ചെയ്തു പിന്നാലെയാണ് അപകടം…
Read Moreകുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു നൽകും
konnivartha.com: പുസ്തകമാണ് ലഹരി വായനയാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം എന്ന മുദ്രാവാക്യം ഉയർത്തി കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു നൽകുന്ന പരിപാടിക്ക് തുടക്കമായി. ലൈബ്രറി അംഗത്വം എടുക്കുന്ന കുട്ടികൾക്ക് അംഗത്വഫീസ് ഉണ്ടായിരിക്കുന്നതല്ല. രണ്ട് മാസക്കാലം അവർ വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് തയ്യാറാക്കി നൽകുന്ന 10 കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതോടൊപ്പം വിവിധ കലാ മത്സരങ്ങളും നടത്തും.ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല, എസ്.കൃഷ്ണകുമാർ, എന്‍.വി. ജയശീ, എസ്. കാർത്തിക്, ഭരത്.എസ്, എ.ശശിധരൻനായർ എന്നിവർ നേതൃത്വം നൽകി.
Read More