കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ തുടങ്ങി

  ഏറ്റവും വേഗം വിദ്യാര്‍ഥികളേയും പ്രവേശിപ്പിക്കും;സൂപ്പര്‍ സ്പെഷ്യാലിറ്റികള്‍ തുടങ്ങും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കോന്നി വാര്‍ത്ത : ഏറ്റവും വേഗത്തില്‍ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളേയും പ്രവേശിപ്പിച്ച് പൂര്‍ണമായും മെഡിക്കല്‍ കോളജ് ആക്കി മാറ്റാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഐപി വിഭാഗം (കിടത്തി ചികിത്സ)ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പെര്‍മിഷന്‍ ലഭിക്കുന്ന മുറയ്ക്ക് വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. പടിപടിയായി സൂപ്പര്‍ സ്പെഷ്യാലിറ്റികള്‍ തുടങ്ങും. കോന്നി മെഡിക്കല്‍ കോളജിനായി മാത്രം 286 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. 100 കിടക്കകളോടുകൂടിയാണ് കിടത്തി ചികിത്സ ആരംഭിക്കുന്നത്. തുടര്‍ന്ന് 300 കിടക്കയായി വര്‍ധിപ്പിക്കും. ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് വാര്‍ഡുകളില്‍ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തുതന്നെ ആദ്യമായി പേഷ്യന്റ് അലാം സംവിധാനം ഉള്‍പ്പെടെയുള്ളവ രോഗികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂട്ടിരുപ്പുകാര്‍ക്കും ആവശ്യമായ…

Read More