1441.24 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിലൂടെ 1441.24 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം konnivartha.com; നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ (ആർഐഡിഎഫ്) ട്രഞ്ച് 31-ന് കീഴിൽ കേരളത്തിനായി 1441.24 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തത്വത്തിൽ അംഗീകാരം നൽകി. ആർഐഡിഎഫ് ട്രഞ്ച് 31-ന്റെ 550 കോടി രൂപയുടെ നോർമേറ്റീവ് അലോക്കേഷൻ പരിഗണിച്ചാണ് പദ്ധതികൾ ശുപാർശ ചെയ്തത്. വനം വകുപ്പിന് 159.64 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ റാപ്പിഡ് റെസ്‌പോൺസ് യൂണിറ്റുകൾ, ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സുകൾ എന്നിവയുടെ നിർമ്മാണവും വനം ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടുന്നു. വൈദ്യുതി വകുപ്പിന് കീഴിൽ കൃഷി വകുപ്പ് ഗുണഭോക്താക്കൾക്കായി 5689 സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിനായി 199.70 കോടി രൂപ അനുവദിച്ചു. ജലവിഭവ വകുപ്പിന് ജലസേചന പദ്ധതികൾക്കായി 176.42…

Read More

രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം

  konnivartha.com; ഇടുക്കി ജില്ലയിൽ രണ്ട് കാത്ത് ലാബുകൾ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുക്കി മെഡിക്കൽ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്. ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 10.3 കോടി രൂപയുടേയും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കാനായി 8.94 കോടി രൂപയുടേയും ഭരണാനുമതിയാണ് നൽകിയത്. ഇടുക്കിയിൽ കൂടി കാത്ത് ലാബ് സജ്ജമാകുന്നതോടെ രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും. കോഴിക്കോട്, എറണാകുളം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ ദിവസം പുതുതായി കാത്ത് ലാബുകൾ അനുവദിച്ചിരുന്നു. കാത്ത് ലാബുകൾക്കും സിസിയുകൾക്കുമായി മൂന്ന് മെഡിക്കൽ കോളേജുകൾക്ക് 44.30 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഇതോടെ 5 കാത്ത് ലാബുകൾക്കാണ് പുതുതായി അനുമതി…

Read More

3 ബെഡ്‌റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി

  പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിക്കും ചിറ്റൂര്‍മുക്കിനും ഇടയില്‍ പ്രധാന പാതയ്ക്കു സമീപം 3 ബെഡ്‌റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്. താല്പര്യമുള്ളവര്‍ മാത്രം വിളിക്കുക. ☎️ 9847203166, 7902814380

Read More

2 വാഹനാപകടങ്ങളിലായി 2 വിദ്യാർത്ഥികൾക്കും നഴ്സിനും ദാരുണാന്ത്യം

  കൊച്ചി ഇടപ്പള്ളിയിലും ആലുവ അമ്പാട്ടുകാവിലുമായി രണ്ടു വാഹനാപകടങ്ങളിൽ മൂന്നു മരണം. ഇടപ്പള്ളിയിൽ കാർ മെട്രോപില്ലറിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. ആലുവ അമ്പാട്ടുകാവിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചായിരുന്നു കാൽനടയാത്രക്കാരിയുടെ മരണം. പുലർച്ചെ മൂന്നേമുക്കാലിനായിരുന്നു ഇടപ്പള്ളിയിലെ കാർ അപകടം. ആലുവ ഭാഗത്തുനിന്ന് വന്ന കാർ ബാരിക്കേഡിൽ ഇടിച്ചുകയറി നിയന്ത്രണം വിട്ടകാർ മെട്രോപില്ലറിലും ഇടിച്ചു. ആലപ്പുഴ ചേർത്തല സ്വദേശികളായ നാലു വിദ്യാർഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.മുന്നിലും പിന്നിലും ഇടതുവശത്തിരുന്ന ഹറൂൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. ഇടിയുടെ ശക്തിയിൽ കാറിന്‍റെ ഒരു ഭാഗം പൂർണമായും തകർന്നു. കാർ അമിത വേഗതയിലായതോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടകാരണം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ക്ഷേത്ര ദർശനത്തിന് പോകും വഴി റോഡ് മുറിച്ചുകടക്കുമ്പോഴാണ് അമ്പാട്ടുകാവിൽ കാൽനടയാത്രക്കാരി ബൈക്കിടിച്ച് മരിച്ചത്. മരിച്ച ബിജിമോൾ ആലുവ ലക്ഷ്മി ആശുപത്രിയിലെ നഴ്സുമാണ്.

Read More

വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി

  konnivartha.com; നിരോധിത ഹൈബീം ലൈറ്റുകള്‍ ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്ന് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ആവശ്യപ്പെട്ടു .ഈ ആവശ്യം ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി . കേരളത്തിലെ പൊതു നിരത്തുകളില്‍ രാത്രി കാലയാത്രായില്‍ നിരന്തരം അപകടങ്ങളും, അപകടമരണങ്ങളും നടക്കുന്നതിന് പ്രധാന കാരണം വാഹനങ്ങളില്‍ അനധികൃതമായി ഉപയോഗിക്കുന്ന നിരോധിത ഹൈബീം ലൈറ്റുകള്‍ ആണ്. രാത്രിയില്‍ ഡിം അടിക്കുന്നില്ല. വാഹന നിര്‍മ്മാണ കമ്പനികള്‍ അംഗീകൃത ഹാലജന്‍ ബൾബുകള്‍ കാര്‍,ട്രക്ക് മുതലായ വലിയ വാഹനങ്ങളില്‍ 60-55, ബൈക്കില്‍ 30-35 എന്ന അളവില്‍ കൊടുക്കുമ്പോൾ അത് മാറ്റി 100-90, 130-150 ഇത്തരത്തിലുള്ള ഹൈബീം ലൈറ്റുകള്‍ അനധികൃതമായി ഫിറ്റ് ചെയ്ത വാഹനങ്ങൾ ആണ് നിരത്തില്‍ ഓടിക്കുന്നത്. രാത്രി സമയത്ത് വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാരുടെയും, ഡ്രൈവര്‍മാരുടെയും, കാല്‍നട യാത്രക്കാരുടെയും മരണം…

Read More

ചങ്ങനാശ്ശേരിയിൽ മൂന്ന് പ്രത്യേക ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചു – കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com; യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ മൂന്ന് പ്രത്യേക ട്രെയിനുകൾക്ക് ദക്ഷിണ റെയിൽവേ അധിക സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ (CGY) താഴെപ്പറയുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു: konnivartha.com; തിരുവനന്തപുരത്ത് നിന്നും പ്രശാന്തിനിലയത്തേക്കുള്ള (TVCN–SSPN–TVCN) ബൈവീക്ലി സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex TVCN) & 20 (ex SSPN) മുതൽ. ചെന്നൈ–കൊല്ലം (MS–QLN–MS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 14 (ex MS) & 15 (ex QLN) മുതൽ. ചെന്നൈ–കൊല്ലം (MAS–QLN–MAS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex MAS) & 20 (ex QLN) മുതൽ. യാത്രക്കാരുടെ സൗകര്യത്തിനും ശബരിമല തീർത്ഥാടകരുടെ ഗതാഗത ആവശ്യങ്ങൾക്കും അനുസൃതമായാണ് ഈ തീരുമാനം ദക്ഷിണ റെയിൽവേ…

Read More

തിരുവനന്തപുരം മുഖച്ഛായ മാറും; മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റ് അംഗീകരിച്ചു

    konnivartha.com; തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി. ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈൻമെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്‌നോപാർക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ. തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നീ മേൽപ്പാലങ്ങളുടെ നിർമ്മാണ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഏൽപ്പിച്ചിരുന്നു. ഇതിൽ ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അതിവേഗം വളരുന്ന തിരുവനന്തപുരത്തിന്റെ…

Read More

തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭം:ആവശ്യമായ സൗകര്യം ഉറപ്പാക്കും : പ്രമോദ് നാരായണ്‍ എംഎല്‍എ

  konnivartha.com; നവംബര്‍ 17 ന് ആരംഭിക്കുന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭ നടത്തിപ്പ് അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു എംഎല്‍എ. 24 മണിക്കൂറും പൊലിസ്, മെഡിക്കല്‍ സേവനം ഉറപ്പാക്കും. ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്കും പാചകം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡ് ടീമുകള്‍ സജീവമായി രംഗത്തിറങ്ങും. തടസമില്ലാത്തെ വൈദ്യുതി കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഉറപ്പാക്കും. മുടക്കമില്ലാത്തെ കുടിവെള്ളം വിതരണം ചെയ്യും. താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തും. എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും. സ്പെഷ്യല്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കും. ഭക്ഷണശാലകളില്‍ ദൈനംദിന പരിശോധനയും അണുനശീകരണ ശുചീകരണ പ്രവര്‍ത്തനവും ആരോഗ്യ വകുപ്പ് ഏകോപിപ്പിക്കും. തിരുവല്ല ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും.…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി:മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ അഭിസംബോധന ചെയ്യും konnivartha.com; മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി .രണ്ട് ദിവസത്തെ സന്ദർശനത്തിന് കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽ-സബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ചു. കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിട്ടി ചെയർമാനുമായ ഡോ: സബീഹ് അൽ മുഖൈസിമും സന്നിഹിതനായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ പരാമർശിച്ചു. കുവൈത്തിന്റെ പുനർനിർമ്മാണത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിവരുന്ന സേവനങ്ങളെ ശൈഖ് ഫഹാദ് ശ്ലാഘിച്ചു. കേരളീയ സമൂഹത്തിന് കുവൈത്ത് ഭരണകൂടം നൽകിവരുന്ന സഹകരണത്തിനും പിന്തുണക്കും ശൈഖ് ഫഹാദിനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിലെ വിവിധ മേഖലകളിലെ നിക്ഷേപ…

Read More

മസ്‌ക്കുലാർ ഡിസ്‌ട്രോഫി ബാധിതയ്ക്ക് 10-ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽവെച്ച് എഴുതാൻ പ്രത്യേക അനുമതി

  konnivartha.com; മസ്‌ക്കുലാർ ഡിസ്‌ട്രോഫി ബാധിതയായ 32-കാരിയ്ക്ക് 10ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽവെച്ച് എഴുതാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രത്യേക അനുമതി നൽകി. തൃശൂർ, തളിക്കുളം, ആസാദ് നഗർ പണിക്കവീട്ടിലെ അനീഷ അഷ്റഫിനാണ് 10ാം ക്ലാസ്സ് തുല്യത പരീക്ഷയുൾപ്പെടെയുളള സമാന പരീക്ഷകൾ ഓൺലൈനായി വീട്ടിലിരുന്ന് എഴുതാൻ പ്രത്യേക സൗകര്യം നൽകണമെന്ന അവരുടെ അപേക്ഷ പരിഗണിച്ച് അനുമതി നൽകിയത്. ചലനശേഷി തീരെ കുറവായ അനീഷ ഏഴാം ക്ലാസ്സ് തുല്യത പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്നു എഴുതി പാസായിരുന്നു. ഒരു വർഷം മുമ്പ് നടന്ന നവകേരള സദസ്സിൽ ആരോഗ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസമന്ത്രിയോടും പിന്നീട് മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിലും താനുൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികൾ അനുഭവിക്കുന്ന വേദനകൾ അനീഷ പങ്കുവെച്ചിരുന്നു. ഒരു മാസം മുമ്പ് ‘സി എം വിത്ത് മീ’ യിലും പരാതി നൽകി. നിവേദനം നൽകിയപ്പോൾ മുഖ്യമന്ത്രിയും…

Read More