konnivartha.com; കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് മുതൽ പണിമുടക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കള്‍ പ്രസ്താവിച്ചു . ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുകൾക്ക് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ അന്യായ നികുതി ഈടാക്കുന്നു എന്നാണ് പരാതി . ഇന്ന് വൈകിട്ട് ആറു മണി മുതലാണ് സമരം.കേരളത്തിൽ നിന്ന് ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കോണ്‍ട്രാക്ട് കാരിയേജ് സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവയ്ക്കുന്നത്.അന്യായമായി നികുതി ചുമത്തുകയാണെന്ന് ഉടമകൾ ആരോപിക്കുന്നു. തമിഴ്നാട്ടിനു പുറമേ കർണാടകയിലും അധിക നികുതി ഈടാക്കുന്നു എന്നാണ് പരാതി . അന്യായ നികുതി ഈടാക്കൽ, കനത്ത പിഴ ചുമത്തൽ, വാഹനങ്ങൾ സീസ് ചെയ്യൽ തുടങ്ങിയ നിയമവിരുദ്ധ നടപടികൾ തുടരുകയാണ്. ഇക്കാര്യം ഗതാഗത മന്ത്രതലത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് ബസ് ഉടമകൾ…
Read Moreടാഗ്: konni vartha
കോന്നി പാലത്തിന് സമീപത്തെ റോഡിലെ കുഴിയടക്കാന്‍ ടാര്‍ ഇല്ലേ …?
https://www.youtube.com/watch?v=uARiXouxS7w konnivartha.com; കോന്നി സഞ്ചായത്തു പാലം അഥവാ വലിയ പാലം .പാലത്തിന്‍റെ അപ്രോച്ചു റോഡ് . കോന്നി പൊതുമരാമത്ത് ഓഫീസിനു സമീപത്തെ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ പോലും ഉള്ള ടാര്‍ ഇല്ലേ എന്ന് ജനം ചോദിക്കുന്നു . ഈ പ്രധാന റോഡിലൂടെ കടന്നു പോകുന്ന അനേകായിരം വാഹനങ്ങള്‍ മാസങ്ങളായി പൊളിഞ്ഞു കിടക്കുന്ന കുഴികളില്‍ ഇറങ്ങിയാണ് പോകുന്നത് . കോന്നി വികസന പാതയില്‍ മുന്നേറുമ്പോള്‍ അതിനെല്ലാം അപമാനമായി ഈ കുഴികള്‍ . കുഴികള്‍ രൂപം കൊണ്ടിട്ടു അനേക മാസമായി എങ്കിലും അല്പം ടാര്‍ പൂശുവാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല . അധികാരികളുടെ തികഞ്ഞ അനാസ്ഥയുടെ പ്രതീകമാണ് ഈ കുഴികള്‍ . പൊതുമരാമത്ത് വിഭാഗം ഓഫീസ് സമീപത്തു തന്നെ ആണ് . കോന്നിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ,തണ്ണിതോട് ,തേക്ക് തോട് , ഐരവൺ ,കോന്നി -അട്ടച്ചാക്കല്‍ കുമ്പഴ റോഡില്‍…
Read Moreകലയുടെ വസന്തം കഥാപ്രസംഗത്തിലൂടെ സാദ്ധ്യമാക്കണം :കാവാലം ശ്രീകുമാർ
konnivartha.com; കൊല്ലം /ശാസ്താം പൊയ്ക :കലയുടെ വസന്ത കാലം കഥാപ്രസംഗത്തിലൂടെ സാദ്ധ്യമാക്കണമെന്നും ആർ.പി പുത്തൂർ എന്ന കാഥികപ്രതിഭ അത്തരം ലക്ഷ്യത്തോടെയാണ് കലാരംഗത്ത് പ്രവർത്തിച്ചതെന്നും അത്തരം സുസജ്ജമായ സാംസ്കാരിക പ്രവർത്തനങ്ങൾ താണ് ശ്രദ്ധ കൊടുക്കേണ്ടതെന്നും പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ കാവാലം ശ്രീകുമാർ അഭിപ്രായപ്പെട്ടു.ആർ.പുത്തൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ പ്രതിഭകളായ പുളിമാത്ത് ശ്രീകുമാർ, ജി.ജ്യോതിലാൽ, റാണി മോനച്ചൻ, കേരളപുരം ശ്രീകുമാർ,മുഞ്ഞിനാട് പത്മകുമാർ, .ജീവകാരുണ്യ പുരസ്‌കാരം ട്രാക്കിനുവേണ്ടി ജോയിന്റ് ആർ. ടി. ഒ. ശരത്ചന്ദ്രൻ, സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ ഏറ്റുവാങ്ങി. ചടങ്ങിൽ രാജൻ മലനട , കല്ലട ശശി ഗോപാൽ, ട്രിനിറ്റി രാജൻ, ശ്യാം ശിവരാജൻ എന്നിവരെ ആദരിച്ചു. കാഥിക എ.എസ്. ഭവി കാലക്ഷ്മിയുടെ കഥാപ്രസംഗ അരങ്ങേറ്റവും നിതീഷ് പെരുവണ്ണാനും സംഘവും അവതരിപ്പിച്ച തെയ്യവും ഉണ്ടായിരുന്നു. തരംഗിണി പ്രസിഡൻ്റ് ബിജു സത്യപാൽ…
Read Moreഓണാട്ടുകര എള്ള് കൃഷി:സര്‍ക്കാരിന്‍റെ അനാസ്ഥമൂലം കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല
NMEO–OS പദ്ധതിയിൽ ഉൾപ്പെടാതെ പോയത് സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ച — കൊടിക്കുന്നിൽ സുരേഷ് എം.പി. konnivartha.com; കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന National Mission on Edible Oils – Oilseeds (NMEO–OS) പദ്ധതിയിൽ ഓണാട്ടുകര എള്ള് (Onattukara Sesamum) ഉൾപ്പെടാതെ പോയത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എംപിക്ക് അയച്ച മറുപടി കത്തിൽ വ്യക്തമാക്കുന്നത്, NMEO–OS പദ്ധതി 2024 ഒക്ടോബർ 3-നാണ് അംഗീകരിച്ചത്. എന്നാൽ കേരള സർക്കാർ ഇതുവരെ ഈ പദ്ധതിയിൽ പങ്കെടുക്കാനായി പ്രമേയം സമർപ്പിച്ചിട്ടില്ല. അതിനാൽ കേരളത്തിലെ കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ്. എണ്ണക്കുരു ഉൽപ്പാദനം വർദ്ധിപ്പിക്കുകയും രാജ്യത്തെ ഭക്ഷ്യഎണ്ണ മേഖലയെ സ്വയംപര്യാപ്തമാക്കുകയുമാണ് NMEO–OS പദ്ധതിയുടെ ലക്ഷ്യം. റാപ്പ്‌സീഡ്, മസ്റ്റർഡ്, ഗ്രൗണ്ട്നട്ട്, സോയാബീൻ, സൺഫ്ലവർ,…
Read Moreഇളക്കൊള്ളൂർ ലക്ഷം വീട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
konnivartha.com; പ്രമാടം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഇളക്കൊള്ളൂർ ലക്ഷം വീട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത് നിർവഹിച്ചു.വാർഡ് മെമ്പർ എം. കെ. മനോജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ഗ്രാമ പഞ്ചായത്ത് അംഗം ആനന്ദവല്ലിയമ്മ. സിഡിഎസ് മെമ്പർമായ അനിൽ, കോട്ടക്കാട്ട് കുടിവെള്ള പദ്ധതി സെക്രട്ടറി സജി ജോർജ്, ഉദയകുമാർ, ആനന്ദം ടി എൻ എന്നിവർ സംസാരിച്ചു. ലക്ഷം വീട്ടിലെ 19 കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി വിവിധ ഘട്ടങ്ങളിൽ ആയി ഏകദേശം9.50 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
Read More1441.24 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം
നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിലൂടെ 1441.24 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം konnivartha.com; നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ (ആർഐഡിഎഫ്) ട്രഞ്ച് 31-ന് കീഴിൽ കേരളത്തിനായി 1441.24 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തത്വത്തിൽ അംഗീകാരം നൽകി. ആർഐഡിഎഫ് ട്രഞ്ച് 31-ന്റെ 550 കോടി രൂപയുടെ നോർമേറ്റീവ് അലോക്കേഷൻ പരിഗണിച്ചാണ് പദ്ധതികൾ ശുപാർശ ചെയ്തത്. വനം വകുപ്പിന് 159.64 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ റാപ്പിഡ് റെസ്‌പോൺസ് യൂണിറ്റുകൾ, ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സുകൾ എന്നിവയുടെ നിർമ്മാണവും വനം ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടുന്നു. വൈദ്യുതി വകുപ്പിന് കീഴിൽ കൃഷി വകുപ്പ് ഗുണഭോക്താക്കൾക്കായി 5689 സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിനായി 199.70 കോടി രൂപ അനുവദിച്ചു. ജലവിഭവ വകുപ്പിന് ജലസേചന പദ്ധതികൾക്കായി 176.42…
Read Moreരാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം
konnivartha.com; ഇടുക്കി ജില്ലയിൽ രണ്ട് കാത്ത് ലാബുകൾ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുക്കി മെഡിക്കൽ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്. ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 10.3 കോടി രൂപയുടേയും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കാനായി 8.94 കോടി രൂപയുടേയും ഭരണാനുമതിയാണ് നൽകിയത്. ഇടുക്കിയിൽ കൂടി കാത്ത് ലാബ് സജ്ജമാകുന്നതോടെ രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും. കോഴിക്കോട്, എറണാകുളം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ ദിവസം പുതുതായി കാത്ത് ലാബുകൾ അനുവദിച്ചിരുന്നു. കാത്ത് ലാബുകൾക്കും സിസിയുകൾക്കുമായി മൂന്ന് മെഡിക്കൽ കോളേജുകൾക്ക് 44.30 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഇതോടെ 5 കാത്ത് ലാബുകൾക്കാണ് പുതുതായി അനുമതി…
Read More3 ബെഡ്‌റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിക്കും ചിറ്റൂര്‍മുക്കിനും ഇടയില്‍ പ്രധാന പാതയ്ക്കു സമീപം 3 ബെഡ്‌റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്. താല്പര്യമുള്ളവര്‍ മാത്രം വിളിക്കുക. ☎️ 9847203166, 7902814380
Read More2 വാഹനാപകടങ്ങളിലായി 2 വിദ്യാർത്ഥികൾക്കും നഴ്സിനും ദാരുണാന്ത്യം
കൊച്ചി ഇടപ്പള്ളിയിലും ആലുവ അമ്പാട്ടുകാവിലുമായി രണ്ടു വാഹനാപകടങ്ങളിൽ മൂന്നു മരണം. ഇടപ്പള്ളിയിൽ കാർ മെട്രോപില്ലറിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. ആലുവ അമ്പാട്ടുകാവിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചായിരുന്നു കാൽനടയാത്രക്കാരിയുടെ മരണം. പുലർച്ചെ മൂന്നേമുക്കാലിനായിരുന്നു ഇടപ്പള്ളിയിലെ കാർ അപകടം. ആലുവ ഭാഗത്തുനിന്ന് വന്ന കാർ ബാരിക്കേഡിൽ ഇടിച്ചുകയറി നിയന്ത്രണം വിട്ടകാർ മെട്രോപില്ലറിലും ഇടിച്ചു. ആലപ്പുഴ ചേർത്തല സ്വദേശികളായ നാലു വിദ്യാർഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.മുന്നിലും പിന്നിലും ഇടതുവശത്തിരുന്ന ഹറൂൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. ഇടിയുടെ ശക്തിയിൽ കാറിന്‍റെ ഒരു ഭാഗം പൂർണമായും തകർന്നു. കാർ അമിത വേഗതയിലായതോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടകാരണം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ക്ഷേത്ര ദർശനത്തിന് പോകും വഴി റോഡ് മുറിച്ചുകടക്കുമ്പോഴാണ് അമ്പാട്ടുകാവിൽ കാൽനടയാത്രക്കാരി ബൈക്കിടിച്ച് മരിച്ചത്. മരിച്ച ബിജിമോൾ ആലുവ ലക്ഷ്മി ആശുപത്രിയിലെ നഴ്സുമാണ്.
Read Moreവൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി
konnivartha.com; നിരോധിത ഹൈബീം ലൈറ്റുകള്‍ ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്ന് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ആവശ്യപ്പെട്ടു .ഈ ആവശ്യം ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി . കേരളത്തിലെ പൊതു നിരത്തുകളില്‍ രാത്രി കാലയാത്രായില്‍ നിരന്തരം അപകടങ്ങളും, അപകടമരണങ്ങളും നടക്കുന്നതിന് പ്രധാന കാരണം വാഹനങ്ങളില്‍ അനധികൃതമായി ഉപയോഗിക്കുന്ന നിരോധിത ഹൈബീം ലൈറ്റുകള്‍ ആണ്. രാത്രിയില്‍ ഡിം അടിക്കുന്നില്ല. വാഹന നിര്‍മ്മാണ കമ്പനികള്‍ അംഗീകൃത ഹാലജന്‍ ബൾബുകള്‍ കാര്‍,ട്രക്ക് മുതലായ വലിയ വാഹനങ്ങളില്‍ 60-55, ബൈക്കില്‍ 30-35 എന്ന അളവില്‍ കൊടുക്കുമ്പോൾ അത് മാറ്റി 100-90, 130-150 ഇത്തരത്തിലുള്ള ഹൈബീം ലൈറ്റുകള്‍ അനധികൃതമായി ഫിറ്റ് ചെയ്ത വാഹനങ്ങൾ ആണ് നിരത്തില്‍ ഓടിക്കുന്നത്. രാത്രി സമയത്ത് വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാരുടെയും, ഡ്രൈവര്‍മാരുടെയും, കാല്‍നട യാത്രക്കാരുടെയും മരണം…
Read More