കോന്നി – പുനലൂര്‍ റീച്ചിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കോന്നി – പുനലൂര്‍ റീച്ചിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി മുതല്‍ പുനലൂര്‍ വരെയുള്ള 29.84 കിലോമീറ്റര്‍ റോഡിന്റെ വര്‍ക്കാണ് കെഎസ്ടിപി ടെന്‍ഡര്‍ ചെയ്തത്. ഇതില്‍ 15 കിലോമീറ്റര്‍ കോന്നി നിയോജക മണ്ഡലത്തിലാണ്. 221 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ നടത്തിയത്. കോന്നി ഉപതെരഞ്ഞെടുപ്പിനു മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോന്നിയിലെത്തിയാണ് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്. പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള 82.11 കിലോമീറ്റര്‍ റോഡ് വികസനമാണ് കെഎസ്ടിപി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു ഭാഗങ്ങളായി തിരിച്ചുള്ള ടെന്‍ഡര്‍ നടപടിയാണ് നടത്തിയത്. കോന്നി നിയോജക മണ്ഡലത്തിലെ 13.06 കിലോമീറ്റര്‍ ഉള്‍പ്പെടുന്ന പ്ലാച്ചേരി – കോന്നി റീച്ച് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പ്രൊക്യൂര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ രീതിയിലുള്ള ആദ്യ നിര്‍മാണമാണിത്. 14 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിച്ച്…

Read More