konnivartha.com: ലോക തപാൽ ദിനാചരണത്തിന്റെ ഭാഗമായി കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ കോന്നി തപാൽ ഓഫീസിലെ ജീവനക്കാരനായ കെ ആര് ഷൈലേന്ദ്രനെ പുസ്തകം നൽകി ആദരിച്ചു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പോസ്റ്റ് മാസ്റ്റർ ആഷ്ലി മേരി വർഗീസ്, എൻ.എസ്. മുരളിമോഹൻ, എസ്. കൃഷ്ണകുമാർ, അഞ്ജു എസ്.പിള്ള, മേഘമിഥുൻ, അമിത് വീണ, ഗിരീഷ്ശ്രീനിലയം, ശശിധരൻനായർ എന്നിവർ സംസാരിച്ചു.
Read Moreടാഗ്: konni public Library
ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന്
konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറിയുടെ അനക്സ് കെട്ടിടത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിക്കുന്ന ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് പാലക്കാട് IRTC ഡയറക്ടർ ഡോ. എൻ.കെ. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തോമസ് മുഖ്യാതിഥിയായിരിക്കും.പരിപാടിയുടെ വിജയത്തിന് അനിസാബു തോമസ് ചെയർപേഴ്സനുംസലിൽ വയലാത്തല വൈസ് ചെയർമാനുംഎൻ.എസ്. മുരളി മോഹൻ ജനറൽ കൺവീനറും ട.കൃഷ്ണകുമാർ പ്രോഗ്രാം കോ-ഓർഡിനേറ്ററുമായി 25 അംഗ സംഘാടക സമിതി രൂപീകരിച്ചു.
Read Moreകോന്നി പബ്ലിക്ക് ലൈബ്രറി അറിയിപ്പ് : ജൂലൈ 18 വരെ വായനാമാസമായി ആചരിക്കും
konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസക്കാലം വായനാമാസമായി ആചരിക്കുന്നതിന് തീരുമാനിച്ചു. ജൂൺ 19-ന് വൈകിട്ട് 6 മണിക്ക് കോന്നി ടൗണിൽ വെച്ചു പി.എൻ. പണിക്കർ അനുസ്മരണം കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പാൾ ജി.സന്തോഷ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വനിതസംഗമം, ബാലോത്സവം , യുവജനസദസ് , സ്ക്കൂളുകളിൽ എഴുത്തുപെട്ടി സ്ഥാപിക്കൽ,സാഹിത്യ ചർച്ചകൾ, അനുസ്മരണ പരിപാടികൾ,പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, എല്ലാവർക്കും അംഗത്വം നൽകൽ, ശാസ്ത്രലൈബ്രറിയുടെ ഉദ്ഘാടനം എന്നീ പ്രധാന പരിപാടികൾ നടത്തുന്നതിന് നിർവാഹക സമിതി യോഗം തീരുമാനിച്ചു.ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്. കൃഷ്ണകുമാർ, എൻ.എസ്. മുരളി മോഹൻ, കെ.രാജേന്ദ്രനാഥ്, ജി.രാജൻ,ശശിധരൻനായർ എന്നിവർ സംസാരിച്ചു
Read More