കോന്നിയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിവീഴും:’ക്യാമറകെണി’ ഒരുക്കി പഞ്ചായത്ത്

  konnivartha.com: എത്രപറഞ്ഞിട്ടും കേള്‍ക്കാത്ത, മാലിന്യമെറിയല്‍ ശീലമാക്കിയവര്‍ കോന്നിയിലുണ്ടെങ്കില്‍ ഇനി സൂക്ഷിക്കണം. നിയമലംഘനം ‘മിഴിവോടെ’ തെളിവാക്കാന്‍ ഇവിടെയെല്ലാമുണ്ട് ക്യാമറകള്‍! ശുചിത്വപാലനം സമ്പൂര്‍ണമാക്കി നാലാളെ അറിയിക്കാനും പ്രചോദനമേകാനും തുടങ്ങുമ്പോഴൊക്കെ മാലിന്യവുമായി വിരുതന്മാര്‍ എത്തുന്നുവെന്ന് കണ്ടതോടെയാണ് പഞ്ചായത്ത് ഭരണസമിതി സി.സി.ടി.വി എന്ന ‘ആയുധം’ പ്രയോഗിക്കാന്‍ തീരുമാനിച്ചത്. തീരുമാനം കാലതാമസംകൂടാതെ നടപ്പിലാക്കുന്നതാണ് ഇപ്പോള്‍ കാണാനാകുക. മാലിന്യസംസ്‌കരണം മികവുറ്റരീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമറകള്‍ കോന്നിയുടെ മുക്കിലും മൂലയിലേക്കുമെത്തിയത്. 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ആകെ 35 ക്യാമറകള്‍. വാഹനങ്ങളുടെ നമ്പര്‍പ്ലെയ്റ്റ് തിരിച്ചറിയാന്‍ കഴിയുംവിധമുള്ള ആധുനിക ക്യാമറകളാണ് എല്ലാം. പഞ്ചായത്ത് കെട്ടിടത്തില്‍ പ്രസിഡന്റിന്റെ ഓഫീസ് മുറിയില്‍ നിന്നാണ് ക്യാമറകളുടെ നിയന്ത്രണം. പഞ്ചായത്ത് സെക്രട്ടറി ടി കെ ദീപു ഉള്‍പ്പെടുന്ന സബ് കമ്മിറ്റിക്കാണ് ചുമതല. ഇവിടെയിരുന്നു വീക്ഷിച്ചാല്‍ മാലിന്യമെറിയലിന്റെ തോതളക്കാം, ആളെയും പിടികൂടാം, നടപടിയുമെടുക്കാം. കെ എസ്…

Read More

കോന്നി പഞ്ചായത്തില്‍ വനിതാ തൊഴിൽ പരിശീലന സംഗമം നടത്തി

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് 2024- 25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതാ തൊഴിൽ സേന രൂപീകരണം, പട്ടികജാതി സ്ത്രീകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകുന്നതിനായി കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൂടിയ ഗുണഭോക്തൃ സംഗമത്തിൽ 120 ഓളം ഗുണഭോക്താക്കൾ പങ്കെടുത്തു. കാർഷിക പരിശീലനം, പ്രസവ ശുശ്രൂഷ, ഷീ- ആട്ടോ & ഷീ-ടാക്സി ടീം, റെഡി റ്റു ക്ലീൻ ഷോപ്പ്, പേപ്പർ ക്യാരിബാഗ് യൂണിറ്റ്, പാള പ്ലേറ്റ് നിർമ്മാണ യൂണിറ്റ് എന്നിങ്ങനെ ആറ് വിഭാഗത്തിൽപ്പെട്ട തൊഴിൽ സേനകളുടെ നിർദ്ദേശം ലഭിക്കുകയും ആളുകൾക്ക് പരിശീലനം ലഭ്യമാക്കി തൊഴിൽ സേന രൂപീകരിക്കുന്നതിനും ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതിനും തീരുമാനിച്ചു ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  രഞ്ജുആർ അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ റഷിദായൂസഫ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് ഉദ്ഘാടനം…

Read More

അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍

  Konnivartha. Com :കോന്നിഗ്രാമപഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗ്‌സ്, കൊടിമരങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ ഉടൻ നീക്കം ചെയ്യണം. അല്ലെങ്കില്‍ പഞ്ചായത്ത് സ്വന്തം നിലയില്‍ നീക്കം ചെയ്യുമെന്നും ചെലവാകുന്ന തുക ഉത്തരവാദികളില്‍ നിന്ന് ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Read More

കോന്നി പഞ്ചായത്തിലെ പൊതു ശ്മശാനം :ചെങ്ങറയില്‍ വന്നാല്‍ എന്താ കുഴപ്പം

konnivartha.com: കോന്നി പഞ്ചായത്ത് നേതൃത്വത്തില്‍ എടുത്ത നല്ല തീരുമാനം .കോന്നിയില്‍ പൊതു ശ്മശാനം വേണം എന്നത് .അതിനായി ചെങ്ങറയില്‍ സ്ഥലം കണ്ടെത്തി . നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ ശ്മശാനം എന്ന പൊതു ജന കാര്യത്തില്‍ ഇടം കോല്‍ ഇടാന്‍ വിരലില്‍ എണ്ണാവുന്ന കുറച്ചു പേര്‍ മുന്നോട്ടു വരുന്നു . അവരുടെ ഉദേശം പൊതുജനം മനസ്സിലാക്കുക . ചെങ്ങറയിലെ സ്ഥലം കോന്നി പഞ്ചായത്ത് കണ്ടെത്തി .അവിടെ പൊതുശ്മശാനം സ്ഥാപിക്കാന്‍ എല്ലാ നടപടികളും ഉണ്ട് . അതിനു ഇടംകോല്‍ ഇടുന്നവര്‍ ആക്ഷന്‍ കമ്മറ്റി എന്നൊരു തട്ടിക്കൂട്ട് സമിതി രൂപീകരിച്ചു . അതിനു ജനകീയ പിന്തുണ ഇല്ല . കോന്നിയിലെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്ന കാര്യം ആണ് പൊതു ശ്മശാനം എന്നത് . അതിനു തടയിടുന്ന ആളുകള്‍ സ്വന്തം സ്ഥലത്ത് മരണപ്പെട്ട ഒരാളെ പോലും അടക്കാന്‍ സ്ഥലം നല്‍കില്ല .ഏക്കര്‍ കണക്കിന്…

Read More

കോന്നി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പദവി സ്വന്തമാക്കി

    konnivartha.com: ഐ.എസ്.ഒ പദവി സ്വന്തമാക്കി കോന്നി ഗ്രാമപഞ്ചായത്ത്. സേവനങ്ങളിലും പൊതുജനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഗുണനിലവാര മികവിനുള്ള രാജ്യാന്തര അംഗീകാരമായ ഐ.എസ്.ഒ 9001-2015 പദവിയാണ് കോന്നി ഗ്രാമപഞ്ചായത്ത് നേടിയിരിക്കുന്നത്. 2019 – 2022 കാലയളവിലേക്ക് ലഭിച്ച സർട്ടിഫിക്കേഷൻ വിവിധ കാരണങ്ങളാൽ പുതുക്കാൻ സാധിക്കാതെ പോകുകയും 2022 ഡിസംബർ മാസം സെർട്ടിഫിക്കേഷൻ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു .പഞ്ചായത്തു നിലവിൽ 2024 – 2027 സെപ്റ്റംബർ കാലയളിവിലേക്കായി ആണ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയെടുത്തിരിക്കുന്നത് . സർക്കാർ അംഗീകൃത സ്ഥാപനമായ TQ Cert Services Private limited ആണ് സേവനങ്ങൾ പരിശോധിച്ചു നിലവിൽ സർട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമ്പൂർണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കി മികച്ച സേവനങ്ങൾ നൽകുക, വികസന പദ്ധതികൾ സുതാര്യവും തൃപ്തികരവും സമയബന്ധിതവുമായി പൂർത്തീകരിക്കുക, പഞ്ചായത്തിനെ ജനസൗഹൃദമാക്കി മാറ്റുക, മെച്ചപ്പെട്ട ഫ്രണ്ട് ഓഫീസ് സംവിധാനങ്ങള്‍ ലഭ്യമാക്കുക, പഞ്ചായത്തിലെ…

Read More

കോന്നി പഞ്ചായത്തിന്‍റെ വിവിധ വാർഡുകളില്‍ മിനിമാക്സ് സ്ഥാപിച്ചു

konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തനതു ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ ചെലവാക്കി കോന്നി ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാർഡുകളില്‍ മിനിമാക്സ് സ്ഥാപിച്ചതിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തോമസ് കോന്നിഗ്രാമപഞ്ചായത്ത് ജംഗഷനിൽനിർവ്വഹിച്ചു. 18 മിനിമാക്സ് ആണ് സ്ഥാപിച്ചത് . വൈസ്. പ്രസിഡൻ്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിന്ധു സന്തോഷ് സ്വാഗതം പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് കാലായിൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫൈസൽ ടി എച്ച്, തുളസി മോഹൻ, ജോയ്സ് എബ്രഹാം, ജിഷജയകുമാർ , അർച്ചന ബാലൻ എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദിപു.റ്റി.കെ നന്ദി പറഞ്ഞു

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് : വിവിധ ലേലങ്ങൾ/ പുനർലേലങ്ങൾ ജൂൺ 26 ന്

konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ 2024-25 വർഷത്തേക്കുള്ള വിവിധ ലേലങ്ങൾ/ പുനർലേലങ്ങൾ ( മാർക്കറ്റ് സ്റ്റാൾ, ഷോപ്പിംഗ് കോംപ്ലക്സ് റൂം, ഗേറ്റ് ഫീ, പൊതുസ്ഥലത്ത് നിന്നിരുന്ന മുറിച്ച് മാറ്റിയ മരങ്ങൾ, പഴയ ഗ്രിൽ, പഴയ കട്ടിള, കതക് തുടങ്ങിയവ ) 2024 ജൂൺ 26 ന് രാവിലെ 11.30 മണിയ്ക്ക് പഞ്ചായത്ത് കാര്യാലയത്തിൽ വച്ച് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഗ്രാമപഞ്ചായത്തോഫീസിലും, www.tender.lsgkerala.gov.in  എന്ന വെബ്സൈറ്റില്‍  G226672/2024 എന്ന വിന്‍ഡോ നമ്പറിലും ലഭ്യമാണ്.

Read More

കോന്നി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു

  konnivartha.com:കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അദ്ധ്യക്ഷനായുള്ള പൊതുജനാരോഗ്യ സമിതിയിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് മെമ്പർ സെക്രട്ടറിയായും. ആയുർവേദ, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, കൃഷി ഓഫീസർ, വെറ്റിനറി ഓഫീസർ, ഫുഡ് സേഫ്റ്റി ഓഫീസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളായ സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ ഹെൽത്ത് ഇൻസ്പെക്ടറിനെ ഹെൽത്ത് ഓഫീസറായി ആയും ഉൾപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധികൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണ വിധേയമാക്കുന്നതിന് പൊതുജനാരോഗ്യനിയമം കർശനമായി നടപ്പാക്കുന്നതിന് ആരോഗ്യവകുപ്പിൻറെ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി സമിതി രൂപീകരിച്ച് നിയമം നടപ്പിലാക്കാൻ തീരുമാനിച്ചത്. നിലവിൽ ഉണ്ടായിരുന്ന മലബാർ ആക്ടിനും തിരു-കൊച്ചി ആക്ടിനും പകരമായാണ് പൊതുജനാരോഗ്യനിയമം നടപ്പിലാക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം കൊതുക്ജന്യരോഗം പരത്തുന്ന സാഹചര്യം സൃഷ്ടിക്കുക, ജലമലിനീകരണം നടത്തി പകർച്ചവ്യാധി പകരുന്ന സാഹചര്യം ഉണ്ടാക്കുക, മനുഷ്യൻറെ ആരോഗ്യത്തിന് ഹാനീകരമാകുന്ന ഏതൊരു പ്രവർത്തിയും ഈ നിയമത്തിൽ പിഴയും പിഴയോടുകൂടി തടവും വ്യവസ്ഥ…

Read More