കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുവാൻ കോന്നി പഞ്ചായത്ത് തീരുമാനം കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുവാൻ പഞ്ചായത്ത് തല അവലോകന യോഗം തീരുമാനിച്ചു. രോഗികളുടെ എണ്ണം കൂടുതലുള്ള 5, 6 വാർഡുകളിൽ 02.09.2021 വ്യാഴാഴ്ചയും 8, 14 വാർഡുകളിൽ 03.09.2021 വെള്ളിയാഴ്ചയും ആന്റിജൻ ടെസ്റ്റ് നടത്തും. ലോക്ക് ഡൗൺ കാലയളവിൽ ഗതാഗത നിയന്ത്രണത്തിനായി സത്യവാങ്മൂലം പരിശോധന നടത്തുവാനും, അത്യാവശ്യ സർവീസുകൾക്കല്ലാത്ത ടാക്സി സർവീസുകൾ നിയന്ത്രിക്കുവാനും, പോലീസിനെ ചുമതലപ്പെടുത്തി. രോഗികളുടെയും കുടുംബാംഗങ്ങളുടെയും ക്വാറന്റൈൻ ഉറപ്പാക്കുവാൻ കണ്ടൈൻമെന്റ് സോണുകളിൽ പോലീസ് പട്രോളിംഗ് നടത്തും. കണ്ടൈൻമെന്റ് സോണുകളിൽ മരണം ഒഴികെയുള്ള സ്വകാര്യ ചടങ്ങുകൾ പൂർണമായും നിയന്ത്രിക്കും. മറ്റു സ്ഥലങ്ങളിലെ സ്വകാര്യ ചടങ്ങുകൾ പൂർണമായും നിരീക്ഷിക്കുകയും നിയമലംഘനത്തിന് പിഴ ഈടാക്കി നിയമനടപടികൾ സ്വീകരിക്കും. പാലിയേറ്റീവ് ലിസ്റ്റിൽ പെടാത്ത, വാക്സിൻ സെന്ററിൽ എത്തിച്ചേരുവാൻ പറ്റാത്തവർക്ക് വീടുകളിൽ വാക്സിൻ എത്തിക്കുവാൻ…
Read More