അള്ളുങ്കൽ മണക്കയം റോഡിന് ഒരു കോടി രൂപ അനുവദിച്ചു : അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ

  konnivartha.com: അള്ളുങ്കൽ മണക്കയം റോഡിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.ചിറ്റാർ പെരുനാട് പഞ്ചായത്ത് അതിർത്തിയിലുള്ള മണക്കയം പാലം മുതൽ അള്ളുങ്കൽ വരെ 4.200 കിലോമീറ്റർ ദൂരം  ഇനി പൂർണ്ണമായും സഞ്ചാരയോഗ്യമാകും .ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികളും കലുങ്കും നിർമ്മിച്ചാണ് പുതിയ റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. സീതത്തോട് പാലം പണി നടക്കുന്ന സാഹചര്യത്തിൽ നാട്ടുകാർക്ക് മക്കയത്തു നിന്ന് അള്ളുങ്കൽ വഴി കോട്ടമൺപാറ ,ആങ്ങമൂഴി , വാലുപാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇനി വേഗത്തിൽ സഞ്ചരിക്കാനാവും.ഭാവിയിൽ കക്കാട് പവർ ഹൗസ് സീതത്തോട് മാർക്കറ്റ് റോഡിൽ എന്തെങ്കിലും ഗതാഗത തടസം ഉണ്ടായാലും ഈ റോഡ് സമാന്തര സംവിധാനമായി ഉപയോഗിക്കാം. സീതത്തോട് പവർഹൗസ് ജംഗ്ഷനിലെ പാലത്തിൽ നിന്നും 6.100 കിലോമീറ്റർ സഞ്ചരിച്ചാൽ ചിറ്റാർ, പെരുനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണക്കയം പാലം ജംഗ്ഷനിൽ എത്താൻ കഴിയും.ആവശ്യമായ വീതി…

Read More

കോന്നിയുടെ വികസനം 2024 ല്‍ : അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ

  konnivartha.com:   കോന്നിയുടെ വികസനത്തിന്റെ സുവർണ്ണ കാലഘട്ടം ആയിരുന്നു 2024 എന്ന് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.കോന്നി നിയോജകമണ്ഡലത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, കുടിവെള്ളം,ടൂറിസം, പട്ടയം,പശ്ചാത്തല വികസനം, അടിസ്ഥാന വർഗ്ഗ വികസനം തുടങ്ങി സമസ്ത മേഖലകളിലും നിരവധി പദ്ധതികൾ ആരംഭിക്കാനും പൂർത്തീകരിക്കാനും പുതിയവയ്ക്ക് അനുമതി വാങ്ങിയെടുക്കുവാനും സാധിച്ചു. കിഫ്ബിയിൽ നിന്നും 352 കോടി രൂപ ചിലവഴിച്ച് അതിവേഗ നിർമ്മാണം പുരോഗമിക്കുന്ന കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തീയേറ്റർ, പീഡിയാട്രിക് ഐസിയു, സിറ്റി സ്കാൻ, ബ്ലഡ്‌ ബാങ്ക്,ബോയിസ് ഹോസ്റ്റൽ മെൻസ് ഹോസ്റ്റൽ, മോർച്ചറി തുടങ്ങിയവയുടെ പ്രവർത്തികൾ പൂർത്തീകരിക്കാൻ സാധിച്ചു.മൂന്ന് ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം, ലേബർ ഓപ്പറേഷൻ തീയേറ്റർ, ലേബർ വാർഡ് എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ ആയ മലയാലപ്പുഴ മൈലപ്ര കൂടൽ കൊക്കത്തോട് വള്ളിക്കോട്…

Read More

കോന്നി മെഡിക്കൽ കോളേജിൽ ഡ്രസ് ബാങ്ക് എം എൽ എ ഉദ്ഘാടനം ചെയ്തു

  konnivartha.com/ കോന്നി :മണ്ഡല കാലത്തോട് അനുബന്ധിച്ചു ആശുപത്രിയിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്കും കൂട്ടിരിപ്പുകാർ ഇല്ലാത്തതും അനാഥരുമായ രോഗികൾക്കും അവശ്യ വസ്ത്രങ്ങൾ നൽകുന്നതിനു വേണ്ടി കേരള ഗവ. നേഴ്സ് അസോസിയേഷൻ (KGNA )കോന്നി മെഡിക്കൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡ്രസ് ബാങ്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘടനയിലെ അംഗങ്ങൾ സംഭാവനയായി വസ്ത്രങ്ങൾ വാങ്ങി നൽകി. കോന്നി മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിക്കു സമീപമാണ് ഡ്രസ് ബാങ്ക് ക്രമീകരിച്ചിരിക്കുന്നത്.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, KGNA ഭാരവാഹികളായ ഗീതാമണി, പ്രീത, ദീപ ജയപ്രകാശ്, സിനി. C നായർ, അനുപമ,ബിൻസി,നൗഫൽ, റാണി തുടങ്ങിയവർ സംസാരിച്ചു.

Read More

തണ്ണിത്തോട് വില്ലേജ് പട്ടയം അദാലത്ത് : നവംബർ 19

  konnivartha.com/ കോന്നി :കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി തണ്ണിത്തോട് വില്ലേജിലെ പട്ടയ അദാലത്ത് തണ്ണിത്തോട് മൂഴി എസ്എൻഡിപി ഹാളിൽ നവംബർ 19 ചൊവ്വാഴ്ച രാവിലെ 10.30 ന് ചേരുമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. അദാലത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടിയിൽ പ്രതിനിധികൾ,വ്യാപാരി- വ്യവസായിസംഘടനാ പ്രതിനിധികൾ, വിവിധ സാമുദായിക സംഘടന പ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കോന്നി നിയോജകമണ്ഡലം പട്ടയം അസംബ്ലിയിൽ വിതരണം ചെയ്ത അപേക്ഷാഫോറം ഭൂമി കൈവശക്കാർ പൂരിപ്പിച്ച് അദാലത്തിൽ സമർപ്പിക്കണം.പട്ടയം നൽകുന്ന നടപടികളുടെ ഭാഗമായി ഡിജിറ്റൽ സർവേ തണ്ണിത്തോട് വില്ലേജിൽ പൂർത്തീകരിക്കും.ഡിജിറ്റൽ സർവേയുടെയുടെ ഭാഗമായി തണ്ണിത്തോട് വില്ലേജിലെ എല്ലാ സർവേ നമ്പറുകളിലെ ഭൂമിയും സർവേ ചെയ്യും. യോഗത്തിൽ ഡിജിറ്റൽ സർവേ ചെയ്ത ഭൂമിയുടെ വിശദാംശങ്ങളും പരിശോധിക്കും. ഡിജിറ്റൽ സർവേ ആരംഭിച്ചിട്ടില്ലാത്ത…

Read More

ചിറ്റാർ ഗവൺമെൻറ് എൽപിസ്കൂളിന് പുതിയ കെട്ടിടം ഉയരുന്നു

  konnivartha.com: ചിറ്റാർ ഗവൺമെൻറ് എൽപി സ്കൂളിന് 2നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെ 5500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതിയ കെട്ടിടം ഉയരുന്നു.അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച 1.5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമ്മാണ ചുമതല. 18 മാസ കാലാവധിയ്ക്കള്ളിൽ നിർമ്മാണം പൂർത്തിയാക്കുവാനായുള്ള പണികൾ പുരോഗമിക്കകയാണ്.കൂത്താട്ടുകുളം എൽപി സ്കൂളെന്നും കൊച്ചു സ്കുളെന്നും അറിയപ്പെടുന്ന ചിറ്റാർ ഗവൺമെൻ്റ് മോഡൽ എൽപി സ്കൂൾ 1942ൽ സ്ഥാപിതമായ ചിറ്റാറിലെ ആദ്യ വിദ്യാലയമാണ്. ചിറ്റാറിനു പുറമെ സീതത്തോട്, ആങ്ങമൂഴി, തണ്ണിത്തോട് തുടങ്ങിയ പ്രദേശങ്ങളിള്ളിൽനിന്നുള്ളവർക്ക് വിദ്യാഭ്യാസം നല്കിയ ചരിത്രം ഈ സ്കൂളിനുണ്ട്.8 ക്ലാസ് മുറികളും സ്റ്റാഫ് റൂമും ശുചി മുറിയുമുള്ള 5500 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള കെട്ടിടമാണ് സ്കുളിനായി ഒരുങ്ങുന്നത്. ശനിയാഴ്ച്ച സ്കൂളിലെത്തിയ എംഎൽഎ അഡ്വ.കെ യു ജനീഷ് കുമാർ…

Read More

കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ യാർഡ് ടാറിങ് പുരോഗമിക്കുന്നു

  konnivartha.com: കോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 1.16 കോടി അനുവദിച്ചിരുന്നു. ബസ് സ്റ്റേഷനിൽ നിലവിൽ യാർഡ് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനും ആയി 76.90 ലക്ഷം രൂപയാണ് അനുവദിച്ചത്. നിലവിൽ ഒരാഴ്ചയ്ക്കുള്ളിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിക്കും. യാത്രക്കാർക്ക് ആയി അമിനിറ്റി സെന്റർ, പോലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ എന്നിവ നിർമ്മിക്കുന്നതിനായി 39. 86ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.യാർഡ് നിർമ്മാണം പൊതുമരാമത്ത് നിരത്ത് വിഭാഗവും, അമിനിറ്റി സെന്റർ നിർമ്മാണം എൽ എസ് ജി ഡി യുമാണ് നിർവഹണം നടത്തുന്നത്.അമിനിറ്റി സെന്റർ നിർമ്മാണത്തിന്റെ ഭാഗമായി പൈലിങ്ങ് നടത്തുന്നതിനുള്ള യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ബസ്റ്റാൻഡിലെ നിലവിലുള്ള യാർട് നിർമ്മാണത്തിന് HLL നിർവഹണ ഏജൻസിയായി ഒന്നരക്കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിരുന്നു. കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനും…

Read More

കോന്നി നിയോജക മണ്ഡലത്തിൽ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നു

  konnivartha.com: കോന്നി നിയോജക മണ്ഡലത്തിൽ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കോന്നി പഞ്ചായത്തിൽ മെഡിക്കൽ കോളേജിന് സമീപം കൃഷി വകുപ്പിന്‍റെ 5 ഏക്കർ ഭൂമിയിൽ പൊതുമേഖല സ്‌ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്‍റെ നേതൃത്വത്തിലും ചിറ്റാർ പഞ്ചായത്തിൽ സംസ്‌ഥാനത്ത് വ്യവസായ വകുപ്പ് അനുവദിച്ച 23 സ്വകാര്യ വ്യവസായ പാർക്കുകളിൽ ഉൾപ്പെടുത്തി സെൻട്രൽ ബസാർ ഇന്ത്യ ലിമിറ്റഡിന്‍റെ നേതൃത്വത്തിൽ 10 ഏക്കർ ഭൂമിയിലുമാണ് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്. പ്രത്യക്ഷത്തിലും പരോക്ഷത്തിലുമായി 2000 പേർക്ക് തൊഴിൽ ലഭിക്കും.HLL നേതൃത്വത്തിൽ കോന്നിയിൽ ആരംഭിക്കുന്ന വ്യവസായ പാർക്കിൽ ആദ്യ ഘട്ടത്തിൽ കുപ്പിവെള്ള നിർമാണ കമ്പനിയും സർജിക്കൽ ഗ്ലൗസ്,ബ്ലഡ്‌ സ്റ്റോറേജ് ബാഗ്, സർജിക്കൽ മാസ്ക് നിർമ്മാണ കമ്പനിയും പ്രവർത്തനമാരംഭിക്കും.തുടർന്ന് ടൌൺ ഷിപ്പ് സ്‌ഥാപിക്കുന്നത്തിന്‍റെ ഭാഗമായി വിശാലമായ മാൾ നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസലും സമർപ്പിക്കും.…

Read More

മൂഴിയാര്‍ : തദ്ദേശീയ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമ്മിച്ചു നല്‍കും

  konnivartha.com: പത്തനംതിട്ട മൂഴിയാറിലെ തദ്ദേശീയ കുടുംബങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകാനുള്ള പ്രൊപ്പോസൽ തയ്യാറായതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. മൂഴിയാർ ഡാമിന് സമീപം കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് കെഎസ്ഇബിയുടെ കൈവശമുള്ള നാല് ഏക്കർ ഭൂമിയാണ് തദ്ദേശീയ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി ഏറ്റെടുക്കുന്നത്. ഭൂമി ഇതിനായി വിട്ടുകൊടുത്തുകൊണ്ടുള്ള കത്ത് കെഎസ്ഇബി ഊർജ്ജവകുപ്പിന് കൈമാറി. പട്ടികവർഗ്ഗ വകുപ്പിന്റെ പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. 41 തദ്ദേശീയ കുടുംബങ്ങളാണ് മൂഴിയാറിൽ ഉള്ളത്. ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകുന്നതിനു മുൻപേ തന്നെ എല്ലാ കുടുംബങ്ങൾക്കും ഓരോ ഏക്കർ ഭൂമി വീതം കൃഷി ചെയ്യാനായി വനാവകാശ രേഖ നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് എംഎൽഎ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി എംഎൽഎയുടെ അധ്യക്ഷതയിൽ മൂഴിയാറിൽ ചേർന്ന യോഗത്തിൽ സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിആർ…

Read More

കോന്നി മെഡിക്കൽ കോളജ് റോഡിന്‍റെ നിർമ്മാണോദ്ഘാടനം നടന്നു

  സമഗ്ര റോഡ് വികസനം ലക്ഷ്യം : മന്ത്രി പി. എ. മുഹമ്മദ് റിയാസ് konnivartha.com: ദേശീയപാതകൾ, മലയോര ഹൈവേ, തീരദേശ ഹൈവേ, തുടങ്ങി ഗ്രാമീണ റോഡുകൾ വരെ ഉന്നതനിലവാരത്തിൽ നിർമ്മിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാർ 14 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളജ് റോഡിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജിനോട് ചേർന്ന 1.15 കിലോമീറ്റർ റോഡിന്റെ നവീകരണം പൂർത്തിയായി. മുരിങ്ങമംഗലം മുതൽ വട്ടമൺ വരെയുള്ള 2.8 കിലോമീറ്റർ റോഡും വട്ടമൺ മുതൽ പയ്യനാമൺ വരെയുള്ള 1.9 കിലോമീറ്റർ റോഡുമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. 12 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നതോടെ മെഡിക്കൽ കോളജിലേക്കുള്ള ഗതാഗതസൗകര്യം ഏറെ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.…

Read More

കോന്നി മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം

  konnivartha.com: :6 മാസത്തിനുള്ളിൽ കോന്നി നിയോജക മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ. കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോന്നി നിയോജകമണ്ഡലം പട്ടയം അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ. തുളസിധരൻ പിള്ള അധ്യക്ഷനായിരുന്നു.നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്മാർ,ജന പ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ഒക്ടോബർ 15 ന് തിരുവല്ലയിൽ നടക്കുന്ന ജില്ലാ തല പട്ടയം മേളയിൽ കോന്നി താലൂക്കിലെ 30 പേർക്ക് പട്ടയം നൽകും. നിയോജക മണ്ഡലത്തിലെ ഇനിയും പട്ടയം ലഭിക്കുന്നതിനുള്ള മുഴുവൻ അപേക്ഷകരുടെയും വിവരശേഖരണം വില്ലേജ് അടിസ്ഥാനത്തിൽ നടത്തും. ഇതിനായി വില്ലേജ് അടിസ്ഥാനത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും.പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകുന്നതിനുള്ള ഫോറം പഞ്ചായത്ത്‌…

Read More