കോന്നി മെഡിക്കല്‍ കോളേജില്‍ ഇങ്ങനെ ഒരു സേവനം ഉണ്ടോ .അറിഞ്ഞില്ല

  konnivartha.com:കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ താഴത്തെ നിലയില്‍ ഉള്ള വാഹന പാര്‍ക്കിംഗ് സ്ഥലത്ത് ആധുനിക നിലയില്‍ ഉള്ള വാഹന ബാറ്ററി റീചാര്‍ജ് യൂണിറ്റു”അനധികൃതമായി ” പ്രവര്‍ത്തിക്കുന്ന വിവരം അധികാരികള്‍ പൊതുജനത്തെ അറിയിച്ചില്ല . ഇവിടെ അനേക വാഹനങ്ങള്‍ ബാറ്ററി റീചാര്‍ജ് ചെയ്യുന്നു . മടങ്ങുന്നു .ഒരു പൈസ ചിലവില്ല .തീര്‍ത്തും സൗജന്യം . ഇതേ പോലുള്ള ജനകീയ കാര്യം ചെയ്യുമ്പോള്‍ ആശുപത്രി അധികാരികള്‍ പൊതു ജനത്തെ പൂര്‍ണ്ണമായും അറിയിക്കണം . മറ്റു വികസന കാര്യം നടത്തുമ്പോള്‍ മാത്രം ഉള്ള ശുഷ്കാന്തി ഇക്കാര്യത്തില്‍ ഉണ്ടായില്ല അതാണ്‌ പൊതു ജനത്തിലെ ചിലര്‍ അറിയിച്ചതും തിരക്കിയപ്പോള്‍ കാര്യം കണ്ടതും . കണ്ട കാര്യം ഇതാണ് .വൈദ്യുതിമൂലം ഓടുന്ന വാഹനങ്ങള്‍ ഇവിടെ വന്നു താഴെത്തെ പ്ലെഗില്‍ നിന്നും വൈദ്യുതി സ്വീകരിക്കുന്നു . ഒറ്റ പൈസ ചെലവ് ഇല്ല . ബില്‍ പൂര്‍ണ്ണമായും…

Read More

കോന്നി മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം അറിയിപ്പ് ( 14/12/2024 )

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് മരണശേഷം മൃതദേഹം ദാനംനല്‍കാന്‍ താല്‍പര്യമുളളവര്‍ കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തില്‍ നിശ്ചിത മാതൃകയിലുളള സമ്മതപത്രം പൂരിപ്പിച്ചു നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ – 0468 2344803, 23344823

Read More

കോന്നി മെഡിക്കൽ കോളേജിൽ ജൂനിയര്‍ റെസിഡന്റ് നിയമനം

    Konnivartha. Com :കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 31 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. എം.ബി.ബി.എസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ.് ഫോണ്‍ : 0468 2344823, 2344803.

Read More

കോന്നി മെഡിക്കൽ കോളേജിൽ ഡ്രസ് ബാങ്ക് എം എൽ എ ഉദ്ഘാടനം ചെയ്തു

  konnivartha.com/ കോന്നി :മണ്ഡല കാലത്തോട് അനുബന്ധിച്ചു ആശുപത്രിയിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്കും കൂട്ടിരിപ്പുകാർ ഇല്ലാത്തതും അനാഥരുമായ രോഗികൾക്കും അവശ്യ വസ്ത്രങ്ങൾ നൽകുന്നതിനു വേണ്ടി കേരള ഗവ. നേഴ്സ് അസോസിയേഷൻ (KGNA )കോന്നി മെഡിക്കൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡ്രസ് ബാങ്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘടനയിലെ അംഗങ്ങൾ സംഭാവനയായി വസ്ത്രങ്ങൾ വാങ്ങി നൽകി. കോന്നി മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിക്കു സമീപമാണ് ഡ്രസ് ബാങ്ക് ക്രമീകരിച്ചിരിക്കുന്നത്.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, KGNA ഭാരവാഹികളായ ഗീതാമണി, പ്രീത, ദീപ ജയപ്രകാശ്, സിനി. C നായർ, അനുപമ,ബിൻസി,നൗഫൽ, റാണി തുടങ്ങിയവർ സംസാരിച്ചു.

Read More

കോന്നി മെഡിക്കൽ കോളേജിൽ മൂന്നാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു

  konnivartha.com: കോന്നി ഗവ മെഡിക്കൽ കോളേജിൽ മൂന്നാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർഥികൾക്കായി അത്യാധുനിക ഉപകരണങ്ങൾ ആണ് എത്തിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനം നിലച്ച അവസ്ഥയിൽ നിന്നാണ് കോന്നി മെഡിക്കൽ കോളജ് യാഥാർത്ഥ്യമായതെന്നും ഇപ്പോൾ നിന്ന് കിഫ്‌ബിയിൽ നിന്നും അനുവദിച്ച 352 കോടി രൂപയുടെ അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. അനുദിനം മെഡിക്കൽ കോളേജ് വളരുകയാണ്. മെഡിക്കൽ കോളജ് റോഡ് അതിവേഗതയിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു. കോന്നി ഗവ. മെഡിക്കൽ കോളേജ് എംബിബിഎസ് പ്രവേശനം നേടിയ 67 വിദ്യാർത്ഥികളെ ആശുപത്രി കവാടത്തിൽ വച്ച് പൂച്ചെണ്ടു നൽകി എം എൽ എ സ്വീകരിച്ചു. ഇനി രണ്ട് അലോട്മെന്റുകൾ കൂടി നടക്കാനുണ്ട്. കോന്നി മെഡിക്കൽ കോളേജിൽ 100 സീറ്റാണ്…

Read More

കോന്നി മെഡിക്കൽ കോളജ് റോഡിന്‍റെ നിർമ്മാണോദ്ഘാടനം നടന്നു

  സമഗ്ര റോഡ് വികസനം ലക്ഷ്യം : മന്ത്രി പി. എ. മുഹമ്മദ് റിയാസ് konnivartha.com: ദേശീയപാതകൾ, മലയോര ഹൈവേ, തീരദേശ ഹൈവേ, തുടങ്ങി ഗ്രാമീണ റോഡുകൾ വരെ ഉന്നതനിലവാരത്തിൽ നിർമ്മിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാർ 14 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളജ് റോഡിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജിനോട് ചേർന്ന 1.15 കിലോമീറ്റർ റോഡിന്റെ നവീകരണം പൂർത്തിയായി. മുരിങ്ങമംഗലം മുതൽ വട്ടമൺ വരെയുള്ള 2.8 കിലോമീറ്റർ റോഡും വട്ടമൺ മുതൽ പയ്യനാമൺ വരെയുള്ള 1.9 കിലോമീറ്റർ റോഡുമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. 12 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നതോടെ മെഡിക്കൽ കോളജിലേക്കുള്ള ഗതാഗതസൗകര്യം ഏറെ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.…

Read More

കോന്നി മെഡിക്കൽ കോളേജ് റോഡ് പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 11 ന്

  konnivartha.com: : കോന്നി മെഡിക്കൽ കോളേജ് റോഡ് പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 11 ന് വൈകിട്ടു 4 മണിക്ക് ആനകുത്തി ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി. എ.മുഹമ്മദ്‌ റിയാസ് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.14 കോടി രൂപയാണ് നിർമ്മാണ പ്രവർത്തിക്കായി അനുവദിച്ചിരിക്കുന്നത്. 12 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ടുള്ള മെഡിക്കൽ കോളേജ് റോഡ് കോന്നി മുരിങ്ങമംഗലം മുതൽ വട്ടമൺ വരെ 2.800 കിലോമീറ്റർ ദൂരം ബിഎംബിസി സാങ്കേതികവിദ്യയിൽ നിലവിലുള്ള 5 മീറ്റർ വീതിയുള്ള റോഡ് 9.5 മീറ്റർ വീതിയിലാണ് ടാർ ചെയ്തു നിർമ്മിക്കുക. കുപ്പക്കര മുതൽ വട്ടമൺ വരെ 1.800 കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള മൂന്നു മീറ്റർ വീതിയുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ടാർ ചെയ്തു നിർമ്മിക്കും.നിർമ്മാണത്തിന്റെ ഭാഗമായി 10 പൈപ്പ്…

Read More

കോന്നി മെഡിക്കൽ കോളേജ് റോഡ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു

  കോന്നി മെഡിക്കൽ കോളേജ് റോഡ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു.നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കും.അഡ്വ. കെ യു ജനീഷ് കുമാർ എം. എൽ. എ. konnivartha.com/ കോന്നി: കോന്നി മെഡിക്കൽ കോളേജ് റോഡ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.14 കോടി രൂപയാണ് നിർമ്മാണ പ്രവർത്തിക്കായി അനുവദിച്ചിരിക്കുന്നത്. 12 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ടുള്ള മെഡിക്കൽ കോളേജ് റോഡ് കോന്നി മുരിങ്ങമംഗലം മുതൽ വട്ടമൺ വരെ 2.800 കിലോമീറ്റർ ദൂരം ബിഎംബിസി സാങ്കേതികവിദ്യയിൽ നിലവിലുള്ള 5 മീറ്റർ വീതിയുള്ള റോഡ് 9.5 മീറ്റർ വീതിയിലാണ് ടാർ ചെയ്തു നിർമ്മിക്കുക. കുപ്പക്കര മുതൽ വട്ടമൺ വരെ 1.800 കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള മൂന്നു മീറ്റർ വീതിയുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ടാർ ചെയ്തു നിർമ്മിക്കും.…

Read More

കോന്നി മെഡിക്കൽ കോളേജ് :  ഏഴ് നിലകളിലായി  പണിയുന്ന  കെട്ടിട സമുച്ചയത്തിന്‍റെ  നിർമ്മാണം  പുരോഗമിക്കുന്നു

    കോന്നി: കോന്നി ഗവ. മെഡിക്കൽ കോളേജിൽ ഏഴ് നിലകളിലായി  പണിയുന്ന  പുതിയ ആശുപത്രി  കെട്ടിട സമുച്ചയത്തിന്റെ   നിർമ്മാണം  പുരോഗമിക്കുന്നു.  ഒന്നര ലക്ഷം   സ്ക്വയർ  ഫീറ്റിൽ  അത്യാധുനിക സംവിധാനങ്ങളോടുകൂടി നിർമ്മിക്കുന്ന  പുതിയ ആശുപത്രി കെട്ടിടത്തിൽ 200 കിടക്കകളാണ്  സജ്ജമാക്കുന്നത്.  ഇതിന്റെ  നിർമ്മാണ പുരോഗതി  അഡ്വ.കെ.യു. ജനീഷ് കുമാർ  എം.എൽ.എ  വിലയിരുത്തി. നിലവിൽ 300 കിടക്കകളോടുകൂടിയ ആശുപത്രി കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.  എല്ലാ നിലകളുടെയും   നിർമ്മാണം  നിലവിൽ പൂർത്തിയായിട്ടുണ്ട്.   പ്ളാസ്റ്ററിംഗ് ,പ്ളംബിംഗ്  ജോലികളാണ്  ഇപ്പോൾ  പുരോഗമിക്കുന്നത്.  ശേഷിക്കുന്ന  പണികൾ  അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് എം.എൽ.എ കരാർ  കമ്പനി അധികൃതർക്ക്  നിർദ്ദേശം നൽകി. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഒന്നാം നിലയിൽ റിസപ്ഷൻ, ഫാർമസി, നേത്രരോഗ വിഭാഗത്തിന്റെയും അസ്ഥിരോഗ വിഭാഗത്തിന്റെയും ഒ.പി.വിഭാഗം തുടങ്ങിയവ പ്രവർത്തിക്കും. രണ്ടാം നിലയിൽ ജനറൽ സർജറി, ഇ.എൻ.ടി, ടി.ബി ആൻഡ് റസ്പിറേറ്ററി വിഭാഗം തുടങ്ങിയവയുടെ ഒ.പി.യാണ് പ്രവർത്തിക്കുക. മൂന്നാം നിലയിൽ ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, ഇ.എൻ.ടി എന്നീ ഡിപ്പാർട്ടുമെന്റുകൾ പ്രവർത്തിക്കും. നാലാം നിലയിൽ ജനറൽ സർജറി, നേത്രരോഗ വിഭാഗം തുടങ്ങിയവയുടെ വാർഡുകളായിരിക്കും. അഞ്ചാം…

Read More

കോന്നി മെഡിക്കല്‍ കോളേജ് : വികസന സൊസൈറ്റി യോഗം നടന്നു

  konnivartha.com: കോന്നി മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിര്‍ദേശം നല്‍കി. നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനും എം എൽഎ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റിയുടെ യോഗത്തിലാണ് എം എൽ എ നിര്‍ദേശം നല്‍കിയത്.കിഫ്‌ബിയിൽ നിന്നും 352 കോടി രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കോന്നി മെഡിക്കല്‍ കോളേജിനായി സൃഷ്ടിച്ച തസ്തികകളില്‍ ഉടന്‍ നിയമനം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമല സ്പെഷ്യൽ മെഡിക്കൽ കോളേജ് ആയി വരുന്ന മണ്ഡല കാലത്ത് കോന്നി മെഡിക്കൽ കോളേജിനെ ക്രമീകരിക്കുന്നതിനും ആവശ്യമായ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും ജീവനക്കാരെയും നിയമിക്കുമെന്നും അറിയിച്ചു. മോർച്ചറി സിവില്‍ ജോലികള്‍ പൂര്‍ത്തിയായ…

Read More