konnivartha.com: കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും. ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമ്മിക്കുന്നതിന് അഡ്വ. കെ…
Read Moreടാഗ്: konni medical college news
കോന്നി മെഡിക്കൽ കോളേജില് ഫാർമസി & സർജിക്കൽസ് അനുവദിച്ചു
konnivartha.com: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ HLL ലൈഫ് കെയർ ഫാർമസി & സർജിക്കൽസ് അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ സ്ഥാപിക്കുന്ന ഫാർമസി ആൻഡ് സർജിക്കൽസ് 500 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമ്മിക്കുന്നത്.24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ഫാർമസിയാണ്. മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ഇമ്പ്ലാന്റ്റുകൾ എന്നിവ 50% വരെ വിലക്കുറവിൽ കിട്ടുന്നതായിരിക്കും.ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് ( KASP ) ഉള്ള രോഗികൾക്കും, മെഡിസെപ്പ് ഉള്ളവർക്കും,JSSK, AROGYA KIRANAM എന്നീ സർക്കാർ സ്കീമുകളിൽ ഉൾപ്പെടുന്നവർക്കും മരുന്നുകൾ സൗജന്യമായി ആയി ലഭിക്കുന്നതാണ്. ആശുപത്രികൾക്ക് ആവശ്യമുള്ള എല്ലാ വിധ സർജിക്കൽ ഇൻസ്ട്രുമെന്റുകളും, ജീവൻ രക്ഷാ മരുന്നുകളും വിലക്കുറവിൽ ലഭ്യമാകും. മെഡിക്കൽ കോളേജിലെയും സമീപ ആശുപത്രികളിൽ എത്തുന്ന രോഗികൾക്കും എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള…
Read Moreകോന്നി മെഡിക്കല് കോളജ് ഫോറന്സിക് ബ്ലോക്ക് മന്ത്രി വീണാ ജോര്ജ് നാടിന് സമര്പ്പിച്ചു
konnivartha.com: കോന്നി മെഡിക്കല് കോളജ് ഫോറന്സിക് ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ് നാടിന് സമര്പ്പിച്ചു. വലിയ വികസന പ്രവര്ത്തനങ്ങളാണ് കോന്നി മെഡിക്കല് കോളജില് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2.09 കോടി രൂപയാണ് ഫോറന്സിക് ബ്ലോക്കിന്റെ നിര്മാണ ചിലവ്. ഫോറന്സിക് വിഭാഗത്തിന്റെ ഭാഗമായ മോര്ച്ചറി ബ്ലോക്കില് മജിസ്റ്റീരിയല്, പോലീസ് ഇന്ക്വസ്റ്റ് റൂമുകള്, മൃതദേഹങ്ങള് സൂക്ഷിക്കാനുള്ള 10 കോള്ഡ് ചേമ്പര്, പോസ്റ്റ്മോര്ട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്സി ടേബിള്, മെഡിക്കല് ഓഫീസര് റൂം, സ്റ്റാഫ് റൂമുകള്, റിസപ്ഷന് എന്നിവ ക്രമീകരിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി. ഒന്നാം ഘട്ടത്തില് 167.33 കോടി രൂപ ഉപയോഗിച്ച് നിര്മിച്ച 300 കിടക്കകളുള്ള ഹോസ്പിറ്റല് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് എന്നിവ പ്രവര്ത്തനം ആരംഭിച്ചു. രണ്ടാംഘട്ട പ്രവര്ത്തനങ്ങള്ക്ക് കിഫ്ബി വഴി 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. പീഡിയാട്രിക് ഐസിയു, ലക്ഷ്യ പദ്ധതി പ്രകാരം 3.5 കോടിയുടെ…
Read Moreകോന്നി മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം ചെയ്തു
konnivartha.com: കോന്നി മെഡിക്കൽ കോളേജ് 2024-25 സ്റ്റുഡന്റ്സ് യൂണിയൻ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ എസ് നിഷ, വൈസ് പ്രിൻസിപ്പാൾ ഡോ. സെസി ജോബ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാജി എ, മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ വിശാഖ് എസ് പി ആരോഗ്യ സർവകലാശാല സെനറ്റ് മെമ്പർ ശ്രാവൺ ശ്രീലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreകോന്നി മെഡിക്കൽ കോളേജ് : മോർച്ചറി ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന്
konnivartha.com: : കോന്നി മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച മോർച്ചറി ബ്ലോക്കിന്റെ ഉദ്ഘാടനം 2025 ഫെബ്രുവരി ഒന്നാം തീയതി രാവിലെ 10 മണിക്ക് ആരോഗ്യം – വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ് നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. എ.ഡി.എം ബി. ജ്യോതിയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ ചേർന്ന HDS എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു എം എൽ എ.ആശുപത്രിയുടെ പ്രവർത്തനവും കിഫ്ബി നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു. പുതിയതായി ആരംഭിക്കുന്ന മോർച്ചറി ബ്ലോക്കിൽ മജിസ്റ്റരീയൽ, പോലീസ് ഇൻക്വിസ്റ് റൂമുകൾ,10 കോൾഡ് ചേമ്പർ ,4 ഓട്ടോപ്സി ടേബിൾ,മെഡിക്കൽ ഓഫീസർ റൂം, സ്റ്റാഫ് റൂമുകൾ, റിസപ്ഷൻ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മൃതദേഹം സൂക്ഷിക്കുന്നതിനുള്ള 10 കോൾഡ് ചെമ്പറുകളിൽ 6 ചെമ്പറുകൾ നിലവിൽ സ്ഥാപിച്ചിട്ടുണ്ട്.…
Read Moreശബരിമല തീർത്ഥാടനം : കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും
konnivartha.com: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. ഇതിനായി മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം പകർച്ചവ്യാധി പ്രതിരോധവും മുന്നിൽ കണ്ടുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ കർശനമായ പരിശോധനകൾ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പമ്പ ആശുപത്രിയിൽ വിപുലമായ കൺട്രോൾ റൂം സ്ഥാപിക്കും. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ സംവിധാനങ്ങൾ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിർദേശം നൽകി. വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടർമാരെ ആരോഗ്യ വകുപ്പിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും നിയോഗിക്കും. മെഡിക്കൽ കോളേജുകളിൽ…
Read Moreകോന്നി മെഡിക്കല് കോളേജ് : വികസന സൊസൈറ്റി യോഗം നടന്നു
konnivartha.com: കോന്നി മെഡിക്കല് കോളേജിന്റെ രണ്ടാം ഘട്ട നിര്മ്മാണ പ്രവര്ത്തനങ്ങള് ത്വരിതപ്പെടുത്താന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിര്ദേശം നല്കി. നടന്നു വരുന്ന നിര്മ്മാണ പ്രവര്ത്തനങ്ങള് ഈ വര്ഷത്തോടെ പൂര്ത്തിയാക്കാനും എം എൽഎ നിര്ദേശം നല്കി. മെഡിക്കല് കോളേജിന്റെ പ്രവര്ത്തനങ്ങള് വിലയിരുത്താന് ചേര്ന്ന ആശുപത്രി വികസന സൊസൈറ്റിയുടെ യോഗത്തിലാണ് എം എൽ എ നിര്ദേശം നല്കിയത്.കിഫ്ബിയിൽ നിന്നും 352 കോടി രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കോന്നി മെഡിക്കല് കോളേജിനായി സൃഷ്ടിച്ച തസ്തികകളില് ഉടന് നിയമനം പൂര്ത്തിയാക്കാന് മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്ക്ക് നിര്ദേശം നല്കി. ശബരിമല സ്പെഷ്യൽ മെഡിക്കൽ കോളേജ് ആയി വരുന്ന മണ്ഡല കാലത്ത് കോന്നി മെഡിക്കൽ കോളേജിനെ ക്രമീകരിക്കുന്നതിനും ആവശ്യമായ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും ജീവനക്കാരെയും നിയമിക്കുമെന്നും അറിയിച്ചു. മോർച്ചറി സിവില് ജോലികള് പൂര്ത്തിയായ…
Read More