കോന്നി മെഡിക്കല്‍ കോളേജ് : കോൺഗ്രസ്സ് കോന്നിയില്‍ ജനകീയ ആഘോഷം സംഘടിപ്പിച്ചു

  കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സി പി എം എം.എൽ എ രാഷ്ട്രീയം കളിച്ച് മെഡിക്കൽ കോളേജ് എന്ന ആശയം കൊണ്ടുവന്ന് സ്ഥലം കണ്ടെത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി 90 % പൂർത്തീകരിക്കുന്നതിന് കഠിനാദ്ധ്യാനം ചെയ്ത മെഡിക്കൽ കോളേജിന്റെ സൃഷ്ടാവ് കൂടിയായ മുൻ മന്ത്രിയും എം.എൽ.എ യുമായിരുന്ന അടൂർ പ്രകാശിനെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നത് രഷ്ട്രീയ പാപ്പരത്തമാണ്. കോന്നിയിലെ ജനങ്ങളെ ഇത്തരം മറിമായം കാട്ടി അഭ്യാസം കാണിക്കുന്ന എം.എൽ.എ ജനസമക്ഷം സമാധാനം പറയേണ്ടിവരും ഡി സി സി പ്രസിഡന്റ് ബാബു ജോർജ്ജ് കോന്നിയിൽ ജനകീയ കൂട്ടായ്മയിൽ നടത്തിയ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് മധുരം പങ്ക് വച്ച് പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കമ്മറ്റി നേതൃത്വം നൽകിയ ജനകീയ ആഘോഷത്തിന്റെ ഭാഗമായി കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളിലും ടാക്‌സി തൊഴിലാളികൾക്കും യാത്രക്കാർക്കും മധുരം വിതരണം ചെയ്യുകയും ആഹ്ളാദ…

Read More