കോന്നി മെഡിക്കല്‍ കോളേജ് പരിസരം ഇരുട്ടിലും റോഡ് വെളിച്ചത്തിലും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജ് റോഡിലെ പൊക്ക വിളക്കുകൾ “പ്രകാശം” ചൊരിഞ്ഞു നിറഞ്ഞു നില്‍ക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് കെട്ടിട പരിസരം അന്തകാരത്തില്‍ തന്നെ . രണ്ടു പൊക്ക വിളക്കുകള്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് സ്ഥാപിച്ചിരുന്നു എങ്കില്‍ ഇഴ ജന്തുക്കളെ ഭയക്കാതെ നടക്കാം. ഒപ്പം കാട്ടു പോത്തുകളെയും ഭയക്കാതെ ഇരിക്കാം . കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജ് റോഡുകളില്‍ പൊക്ക വിളക്കുകള്‍ സ്ഥാപിച്ചത് . എന്നാല്‍ മെഡിക്കല്‍ കോളേജ് കെട്ടിട പരിസരത്ത് ഒറ്റ ലൈറ്റും സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല . മെഡിക്കല്‍ കോളേജ് കെട്ടിട പരിസരം ഇരുട്ടില്‍ തന്നെ ആണ് . ജീവനകാരും മെഡിക്കല്‍ കോളേജ് പരിസരത്തെ കെട്ടിടം പണികള്‍ നടത്തുന്ന തൊഴിലാളികളും ഇവിടെ ഉണ്ടെങ്കിലും അവര്‍ക്ക്  പുറത്തിറങ്ങാന്‍ ആവശ്യത്തിന് വെളിച്ചം ഇല്ല . ഈ തല തിരിഞ്ഞ നടപടികള്‍ ഇനി…

Read More