കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: സ്വാഗത സംഘം രൂപീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും: മന്ത്രിസഭ രണ്ടാം വര്‍ഷികത്തിലെ ജില്ലയിലെ ആദ്യ പരിപാടി konnivartha.com : കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 24ന് രാവിലെ 10ന് നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രിസഭ രണ്ടാം വര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ ആദ്യ പരിപാടിയാണ് കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ മേഖലകളുടെയും പങ്കാളിത്തം ഉദ്ഘാടനത്തിന് ഉണ്ടാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസ് പഠനത്തിനുള്ള അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.…

Read More