പത്താമുദയ മഹോത്സവത്തിന് കോന്നി കല്ലേലി കാവ് ഒരുങ്ങി

  കോന്നി വാര്‍ത്ത : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ ഊട്ടി ഉറപ്പിച്ച് കൊണ്ട് 999 മലകള്‍ക്കും ഉടയവനായ ഊരാളി പരമ്പരകളുടെ പ്രതീകമായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ മൂല സ്ഥാനമായ പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഈ വര്‍ഷത്തെ പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും ഏപ്രില്‍14 മുതല്‍ 23 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും .   വിഷു ദിനമായ ഏപ്രില്‍ 14 നു പത്തു ദിവസത്തെ മഹോത്സവത്തിന് മല ഉണര്‍ത്തി തുടക്കം കുറിക്കും .രാവിലെ 4 മണിയ്ക്ക് കാവ് ഉണര്‍ത്തി കാവ് ആചാരത്തോടെ വിഷുക്കണി ദര്‍ശനം , നവാഭിഷേകം ,താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പിക്കും . രാവിലെ 7 മണിയ്ക്ക് പത്താമുദയ മഹോത്സവത്തിന് ആരംഭം…

Read More