കോന്നി കല്ലേലിക്കാവ് : ഏഴാം ഉത്സവം ഭദ്ര ദീപം തെളിയിച്ചു സമർപ്പിച്ചു

konnivartha.com: കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ ഏഴാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം ഏഴാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. പ്രമുഖ ഭവന ജീവകാരുണ്യ പ്രവർത്തക ഡോ. എം എസ് സുനിൽ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കാവ് സെക്രട്ടറി സലിം കുമാർ കല്ലേലി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്സ്ട്രേറ്റ് മാനേജർ സാബു കുറുമ്പകര സ്വാഗതം പറഞ്ഞു. ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര, സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ പ്രൊഫ.കോന്നി ഗോപകുമാർ, പറക്കോട് ബ്ലോക്ക്‌ പ്രസിഡന്റ് എം പി മണിയമ്മ, മാധ്യമ പ്രവർത്തക ശ്രീജി,രഘുനാഥൻ ഉണ്ണിത്താൻ, ജയൻ കോന്നി എന്നിവർ സംസാരിച്ചു. പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും…

Read More

കന്നിയിലെ ആയില്യം : കോന്നി കല്ലേലിക്കാവില്‍ ആയില്യം പൂജ സമർപ്പിച്ചു

  കോന്നി : നാഗരാജാവിന്‍റെ തിരുനാളായ കന്നിമാസത്തിലെ ആയില്യം നാളിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍( മൂലസ്ഥാനം ) കന്നിയിലെ ആയില്യം പൂജ മഹോത്സവം സമർപ്പിച്ചു. മല ഉണര്‍ത്തി കാവ് ഉണര്‍ത്തി കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം നടത്തി.തുടർന്ന് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണവും പ്രകൃതി സംരക്ഷണ പൂജയോടെ വാനര ഊട്ട് ,മീനൂട്ട് ,ആനയൂട്ട്‌ ഉപ സ്വരൂപ പൂജകള്‍ കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പന്‍ പൂജ എന്നിവയും കളരിയിൽ വെള്ളംകുടി നിവേദ്യവും നടത്തി.തുടർന്ന് നാഗ തറയില്‍ നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങള്‍ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക് അഭിഷേകം നാഗ പാട്ട് സമർപ്പിച്ചു.വൈകിട്ട് ദീപ നമസ്ക്കാരം ദീപക്കാഴ്ച എന്നീ ചടങ്ങുകള്‍ നടന്നു. പൂജകൾക്ക് രാജു ഊരാളി കാർമികത്വം വഹിച്ചു.

Read More