കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലബോറട്ടറിയുടെ ഉദ്ഘാടനം അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 73 ലക്ഷം രൂപ ഉപയോഗിച്ചാണ് ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങിയത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറിയാണ് സ്ഥാപിച്ചിട്ടുള്ളത്. ഫുള്‍ ഓട്ടോമാറ്റിക്ക് അനലൈസര്‍, ഹീമറ്റോളജി അനലൈസര്‍, സെമി ഓട്ടോമാറ്റിക്ക് അനലൈസര്‍, യൂറിന്‍ അനലൈസര്‍, മൈക്രോസ്‌കോപ്പ്, ഇങ്കുബേറ്റര്‍, ഹോട്ട് എയര്‍ ഓവന്‍ തുടങ്ങി എല്ലാ ആധുനിക ഉപകരണങ്ങളും ലബോറട്ടറിയില്‍ ക്രമീകരിച്ചിട്ടിണ്ട്. ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റാണ് ലബോറട്ടറി സജ്ജമാക്കിയത്. ഡിപ്പാര്‍ട്ട്മെന്റിലെ സീനിയര്‍ റസിഡന്റ് ഡോ. ബ്ലസിയുടെ ചുമതലയിലാണ് ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടന ശേഷം എംഎല്‍എയുടെ രക്ത പരിശോധനയാണ് ആദ്യം നടത്തിയത്. ആശുപത്രി മാനേജ്മെന്റ് കമ്മറ്റി രൂപീകരിക്കുന്നതു വരെ പരിശോധനകള്‍ സൗജന്യമായിരിക്കും. പിന്നീട് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഫീസ് ഈടാക്കും. ബ്ലോക്ക് പഞ്ചായത്തംഗം…
Read More