കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡ് വികസനം:അദാലത്ത് ജനുവരി :15 ന് നടക്കും

  കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡ് വികസനം: ഭൂമി രജിസ്റ്റർ ചെയ്ത് പണം കൈമാറുന്നതിനു മുന്നോടിയായുള്ള അദാലത്ത് ജനുവരി :15 ന് നടക്കും. 139 ഭൂമിയുടെ ഉടമകൾക്ക് വിലയായി 3.17 കോടി കൈമാറുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഇനിയും ഭൂമിയുടെ രേഖകൾ കൈമാറാനുള്ളവർക്കും രേഖകൾ നല്കാൻ അദാലത്തിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ. KONNIVARTHA.COM : :ഗവ.മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി ജനുവരി 15ന് അദാലത്ത് നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മുരിങ്ങമംഗലം ശബരി ആഡിറ്റോറിയത്തിൽ രാവിലെ 11 മണിക്കാണ് അദാലത്ത് നടത്തുന്നത്.   എം.എൽ.എ, പൊതുമരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുക്കും.139 സ്ഥലങ്ങൾ ഏറ്റെടുത്ത് വസ്തു ഉടമകൾക്കുള്ള പണം കൈമാറുന്നതിനുള്ള നടപടി യുടെ ഭാഗമായാണ് അദാലത്ത് നടത്തുന്നത്.139 ഭൂമിയുടെ ഉടമകൾക്ക് 3.17 കോടി രൂപയാണ് കൈമാറാനായി അനുവദിച്ചിട്ടുള്ളത്.…

Read More