കോന്നി ഗവ.മെഡിക്കൽ കോളേജ്: എം.ബി.ബി.എസ്സ് പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കോന്നി ഗവ.മെഡിക്കൽ കോളേജ്: എം.ബി.ബി.എസ്സ് പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അഡ്വ: കെ.യു.ജനീഷ് കുമാർ എം.എൽ.എ. konnivartha.com :  കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥി പ്രവേശന ഒരുക്കങ്ങൾ മെഡിക്കൽ കോളേജിലെത്തി എം.എൽ.എ വിലയിരുത്തി. നവംബർ 15ന് രാവിലെ 10 മണിക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിൽ എത്തും.ആദ്യ രണ്ട് ഘട്ടങ്ങളിലായി 81 വിദ്യാർത്ഥികളാണ് കോന്നിയിലേക്ക് മെഡിക്കൽ അഡ്മിഷൻ നേടിയിട്ടുള്ളത്. പത്തൊൻപതാം തീയതി നടക്കുന്ന അലോട് മെൻ്റോടുകൂടി നൂറ് സീറ്റിലും അഡ്മിഷൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ അഡ്മിഷൻ നേടിയവരിൽ അറുപതിലധികം പെൺകുട്ടികളാണ് . പത്തോളം കുട്ടികൾ പത്തനംതിട്ട ജില്ലക്കാരാണ്. കുട്ടികൾക്ക് താല്ക്കാലിക ഹോസ്റ്റൽ സൗകര്യം ആശുപത്രി കെട്ടിടത്തിൻ്റെ 3, 4 നിലകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായുള്ള ഹോസ്റ്റൽ നിർമ്മാണം മെയ് മാസം പൂർത്തിയാക്കുമെന്ന്…

Read More