കോന്നി ഗവ.എച്ച്എസ്എസ് ഇനി മികവിന്‍റെ കേന്ദ്രം: പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

  കോന്നി വാര്‍ത്ത : വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോന്നി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റിയപോലെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തും സമൂലമാറ്റം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഉന്നതവിദ്യാഭ്യാസം തേടി ഇതര സംസ്ഥാനത്തേക്ക് വിദ്യാര്‍ത്ഥികള്‍ പോകുന്ന സ്ഥിതിയാണുള്ളത്. ഇതിന് മാറ്റം വരുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് അനുയോജ്യമായ എല്ലാ കോഴ്‌സുകളും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതോടെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള കോഴ്‌സുകള്‍ സ്വന്തം നാട്ടില്‍ പഠിക്കാനുള്ള അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. റ്റി.എം തോമസ്…

Read More