കോന്നി വാര്‍ത്ത : കോന്നി ഗവ.മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണത്തിന് 241.01 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒക്ടോബര്‍ 13 നു ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗമാണ് തുക അനുവദിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ട നിര്‍മാണത്തിന് 115 കോടി രൂപയാണ് ഇതുവരെ ചിലവഴിച്ചത്. രണ്ടാം ഘട്ടത്തിന് അതിന്റെ രണ്ടിരട്ടിയില്‍ അധികം തുക അനുവദിച്ചതോടെ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമായി മാറാന്‍ പോകുകയാണ്. 337.06 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിനായി തയാറാക്കി സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുക അനുവദിക്കുന്നത് അടുത്ത കിഫ്ബി ബോര്‍ഡ് പരിഗണിക്കും. രണ്ടാം ഘട്ടത്തില്‍ നിര്‍മാണം നടത്തുന്നതിന് പണം അനുവദിച്ചത് പുതിയ ആശുപത്രി ബ്ലോക്ക്, കോളജ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റല്‍, ടൈപ്പ്…
Read More