കോന്നി കുമ്മണ്ണൂർ വനത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

  konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗമായ കുമ്മണ്ണൂർ കാഞ്ഞിരപ്പാറ വന ഭാഗത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തി .ഒരുദിവസം പഴക്കമുള്ള പെൺ കടുവയാണ് ചത്തത് .കുമ്മണ്ണൂർ സ്റ്റേഷനിലെ വനപാലകർ പതിവ് ഫീൽഡ് പരിശോധനയ്ക്ക് പോയപ്പോഴാണ് കണ്ടത്.വനം വകുപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു . ഏതാനും ദിവസം മുന്‍പ് കല്ലേലിയില്‍ അച്ചന്‍കോവില്‍ നദിയില്‍ ഒരു വയസ്സുള്ള കടുവയെ ചത്ത്‌ അഴുകിയ നിലയിലും കണ്ടെത്തിയിരുന്നു .

Read More

കാട്ടാനകൾ തമ്മിൽ കുത്തി :കോന്നി വനത്തിൽ കൊമ്പൻ ചരിഞ്ഞു

  Konnivartha. Com :കോന്നി വന മേഖലയിൽ കാട്ടാനകൾ തമ്മിൽ കുത്ത് ഉണ്ടായി. ഒരു കാട്ടാന ചരിഞ്ഞു. കോന്നി കല്ലേലി കടിയാർ മേഖലയിൽ ആണ് കാട്ടാനകൾ തമ്മിൽ കൊമ്പു കോർത്തത്. ഇതിൽ ഒരു കൊമ്പന് മാരകമായി പരിക്ക് പറ്റിയതിനെ തുടർന്ന് ചരിഞ്ഞു. വന പാലകർ സ്ഥലത്തു ക്യാമ്പു ചെയ്യുന്നു. കോന്നി കല്ലേലി അച്ചൻകോവിൽ റോഡിൽ കടിയാർ മഹാഗണി തോട്ടത്തിന് സമീപം ആണ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉള്ള പ്രദേശമാണ്. ഉടൻ തന്നെ പോസ്റ്റ്മോർട്ടം നടത്തും.

Read More

ഓടിക്കോ .. കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് ഒറ്റയാന്‍ കാട്ടു പോത്ത് ഇറങ്ങി

  konnivartha.com: ഒരാഴ്ചയായി ഒറ്റയാന്‍ കാട്ടു പോത്ത് വിഹരിക്കുന്ന ഇടമായി കോന്നി മെഡിക്കല്‍ കോളേജ് പരിസരം മാറി . സന്ധ്യ കഴിഞ്ഞാല്‍ ഒറ്റയാന്‍ കാട്ടു പോത്തിന്‍റെ വിഹാര കേന്ദ്രമാണ് കോന്നി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന നെടുമ്പാറ മേഖല . കഴിഞ്ഞ ഒരാഴ്ചയായി ഈ കാട്ടു പോത്ത് രാത്രിയാമങ്ങളില്‍ തീറ്റ തേടി എത്തുന്നു . അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം വനപാലകര്‍ പകല്‍ എത്തി . രാത്രിയില്‍ ഇറങ്ങുന്ന ഈ കാട്ടു പോത്ത് മൂലം ജനങ്ങള്‍ ഭീതിയില്‍ ആണ് . വലിയ ഒറ്റയാന്‍ കാട്ടു പോത്ത് പാഞ്ഞാല്‍ ആള്‍നാശം ഉറപ്പാണ് . കഴിഞ്ഞ ദിവസങ്ങളില്‍ നെടുമ്പാറയില്‍ വീടിന് പുറകില്‍ ആണ് വാഹനത്തില്‍ എത്തിയവര്‍ ഈ കാട്ടു പോത്തിനെ കണ്ടത് .പിറ്റേന്നു രാത്രി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള പ്രധാന റോഡില്‍ ആണ് ഇവന്‍ എത്തിയത് . ഇന്ന് രാത്രി റോഡിലൂടെ…

Read More

കോന്നി കുമ്മണ്ണൂരില്‍ കാട്ടാന ഇറങ്ങി : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം : രമേശ് ചെന്നിത്തല

  KONNIVARTHA.COM: മലയോര വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്‌താവിച്ചു. കോന്നി കുമ്മണ്ണൂരിൽ ആന ഇറങ്ങിയ സ്ഥലവും പ്രദേശവാസികളുടെ വീടും സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മലയോര പ്രദേശങ്ങളും വനാതിർത്തികളിലും ആന, പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടും വനം മന്ത്രിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും നിസ്സംഗത പാലിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കിടങ്ങുകളും വേലികളുമുൾപ്പെടെയുള്ള പരമ്പരാഗതമായ വന്യജീവി പ്രതിരോധ സംവിധാനങ്ങൾക്കുവേണ്ടി നാല് വർഷമായി ഒരു രൂപ പോലും സർക്കാർ ചിലവഴിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്, കർണാടക സംസ്ഥനങ്ങൾ ചെയ്യുന്നതുപോലെ പരമ്പരാഗത സംവിധാനങ്ങളും ആധുനിക സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയോടൊപ്പം ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ആർ. ദേവകുമാർ,…

Read More

വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ : പത്തനംതിട്ട ജില്ലയില്‍ കോന്നി, റാന്നി

  konnivartha.com: വന്യമൃഗശല്യം രൂക്ഷമായ മേഖലകളായി കേരളത്തിലാകെ 12 ഭൂപ്രദേശങ്ങൾ (ലാൻഡ്സ്കെയ്പ്) കണ്ടെത്തി.പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ഡിവിഷനുകളിലെ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി . വനംവകുപ്പ് നടത്തിയ പഠനത്തില്‍ ആണ് 12 ഭൂപ്രദേശങ്ങൾ ഉള്‍പ്പെട്ടത് . വന്യമൃഗശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് നേതൃത്വത്തില്‍ സംസ്ഥാനതല കർമപദ്ധതി നടപ്പിലാക്കുന്നന്‍റെ ഭാഗമായി പ്രാഥമിക രൂപരേഖ തയാര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി സംസ്ഥാന തലത്തില്‍ പഠനം നടന്നു . റാന്നി, കോന്നി, മൂന്നാർ, വയനാട്, ആറളം, നിലമ്പൂർ, കാസർകോട്, മണ്ണാർക്കാട്, പാലക്കാട്, വാഴച്ചാൽ, ചാലക്കുടി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ ആണ് വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ.12 പ്രദേശങ്ങളിലും വന്യജീവി സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളും കണ്ടെത്തി .മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷം സംസ്ഥാനതല കർമപദ്ധതി രൂപീകരിക്കും .പ്രൈമറി റെസ്പോൺസ് ടീമുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും ഉണ്ടാകും . നിരന്തരം ശല്യം ചെയ്യുന്ന കാട്ടാന ,കാട്ടുപന്നി ,പുലി…

Read More

കോന്നി വനം ഡിവിഷനിൽ സൗരോർജ തൂക്ക് വേലി: നിർമ്മാണ ഉദ്ഘാടനം നടന്നു

  konnivartha.com/ കോന്നി :വന്യ ജീവികളുടെ മനുഷ്യ ആവാസ വ്യവസ്ഥകളിലേക്കുള്ള കടന്നു കയറ്റം തടയുന്നഅതിനായി ജനങ്ങളും വനം വകുപ്പും പരസ്പരപൂരകങ്ങളായി പ്രവർത്തിച്ച് ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ കോന്നി വനം ഡിവിഷനിൽ മനുഷ്യ വന്യ ജീവി സംഘർഷം തടയുന്നതിനായി 1.87 കോടി രൂപ ചിലവിൽ സൗരോർജ തൂക്ക് വേലിയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം,തണ്ണിത്തോട് പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളായ നടുവത്തുംമൂഴി റേഞ്ചിലെ പാടം, തട്ടാക്കുടി, പൂമരുതിക്കുഴി, കല്ലേലി, മണ്ണിറ,കരിപ്പാൻ തോട് ഭാഗങ്ങളിൽ 15 കിലോമീറ്റർ തൂക്ക് സൗരോർജ വേലി സ്ഥാപിക്കുന്നതിന് 110 ലക്ഷം രൂപയുടെ അനുമതിയും,അതിൽ പാടം സ്റ്റേഷൻ പരിധിയിൽ 6 കിലോമീറ്റർ,കൊക്കത്തോട് സ്റ്റേഷൻ പരിധിയിൽ 6 കിലോമീറ്റർ, കരിപ്പൻതോട് സ്റ്റേഷൻ പരിധിയിൽ 3 കിലോമീറ്റർ ദൂരത്തിലും തൂക്ക്…

Read More

ആരണ്യകം ഇക്കോ കഫെയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി നിർവഹിച്ചു

  konnivartha.com: വനംവകുപ്പിന്‍റെ നേതൃത്വത്തിലുള്ള ആരണ്യകം ഇക്കോ കഫെയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. കോന്നി- തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ ബാംബൂ ഹട്ടിനോട് ചേർന്നാണ് ആരണ്യകം ഇക്കോ കഫേ നിർമ്മിച്ചത്.6.76 ലക്ഷം രൂപ ചിലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണ ഹാൾ , അടുക്കള, സ്റ്റോർ റൂം ഉൾപ്പെടെയാണ് കഫെ നിർമ്മിക്കുന്നത്. കഫയ്ക്ക് ചുറ്റും ഇന്റർലോക്ക് ടൈലുകൾ വിരിച്ചു കഫെ മനോഹരമാക്കിയിട്ടുണ്ട്. വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനായി കഫയ്ക്ക് ചുറ്റും സൗരോർജ്ജ വേലിയും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ താൽക്കാലിക ഷെഡ്ഢിലായിരുന്നു കഫെ പ്രവർത്തിച്ചിരുന്നത്. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ സാമുവൽ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത്‌ അംഗം സത്യൻ,ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ…

Read More

കാട്ടാനകളെ തടയാൻ സൗരോർജ്ജ വേലി സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചു

  konnivartha.com: ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനകളെ തടയാൻ സൗരോർജ്ജ വേലി സ്ഥാപിക്കാൻ വേണ്ടി വനം വകുപ്പ് ടെൻഡർ ക്ഷണിച്ചു. 20 ലക്ഷം രൂപ അടങ്കൽ തുകയിൽ 6.400 കിലോമീറ്റർ ദൂരം സൗരോർജ്ജ വേലി സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.24/10/2024 ൽ ടെൻഡർ ഓപ്പൺ ചെയ്യും.തുടർ നടപടിക്രമങ്ങൾ പൂർത്തികരിച്ച് 10 ദിവസത്തിനുള്ളിൽ പണികൾ ആരംഭിക്കാൻ കഴിയും എന്ന് വനം വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.. മണക്കയം പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് അള്ളുങ്കൽ ഡാം വരെ 2.5 കിലോമീറ്റർ ദൂരം ഒരു റീച്ചും ഡാം മുതൽ സീതത്തോട് ജംഗ്ഷന് സമീപം വരെ 3.9 കിലോമീറ്റർ ദൂരം മറ്റൊരു റീച്ചുമായാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ ഒക്ടോബർ 11 ന് ചിറ്റാർ പഞ്ചായത്തിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗ തീരുമാനപ്രകാരമാണ് സൗരോർജ്ജ…

Read More

കോന്നിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി : 3വര്‍ഷത്തിനിടെ ചരിഞ്ഞത് നിരവധി കാട്ടാനകള്‍

  konnivartha.com: കോന്നി കൊക്കാത്തോട് കോട്ടാംമ്പാറയിൽ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.വനത്തിനുള്ളിലെ നരകനരുവി ഭാഗത്താണ് ഏകദേശം 34 വയസ്സുള്ള പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് നടുവത്തുംമൂഴി റേഞ്ചിലെ കൊക്കാത്തോട് ഫോറെസ്റ്റ് സ്റ്റേഷനിലെജീവനക്കാര്‍ സ്ഥിരം പരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് .പോസ്റ്റ്മോർട്ടം നടപടികൾ വനം വകുപ്പിന്റെ വെറ്റിനറി ഡോക്ടറിന്റ സാന്നിധ്യത്തിൽ ഇന്ന് നടക്കും കോന്നി, റാന്നി ഡിവിഷൻ പരിധികളിൽ നിരവധി കാട്ടാനകള്‍ ആണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനു ഇടയില്‍ ചരിഞ്ഞത് . എരണ്ട കെട്ടുമൂലം ആണ് കാട്ടാനകള്‍ ചരിയുന്നത് എന്നതാണ് വനം വകുപ്പിന്‍റെ സ്ഥിരം ഭാക്ഷ്യം. ഇതിലൊന്നും കൃത്യമാർന്ന കാരണം കണ്ടെത്തൽ നടത്താൻ അതാത് റേഞ്ചുകൾ തയ്യാറാവാറില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. കാട്ടാനകള്‍ക്ക് ആവശ്യം ഉള്ള പുല്ല് ഇനം സസ്യങ്ങള്‍ വനത്തില്‍ ലഭ്യതക്കുറവ് ഉണ്ട് എന്നാണ് ജോലിയില്‍ നിന്നും വിരമിച്ച വന പാലകര്‍ പറയുന്നത്…

Read More

കാലവര്‍ഷം :വനം വകുപ്പ് ഉടമസ്ഥതയില്‍ ഉള്ള അപകടകരമായ വൃക്ഷങ്ങള്‍ മുറിക്കണം

  konnivartha.com: കനത്ത മഴയും കാറ്റും മുന്‍നിര്‍ത്തി സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ ഭൂമിയിൽ അപകടകരമായ രീതിയിലുള്ള മരങ്ങൾ, ചില്ലകൾ വ്യക്തികളുടെ / സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ അടിയന്തിരമായി മുറിച്ചുമാറ്റണം എന്നും അല്ലാത്തപക്ഷം ഇതിന്മേൽ ഉണ്ടാകുന്ന എല്ലാവിധ കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്ന് സംസ്ഥാനത്തെ മിക്ക തദേശ സ്വയം ഭരണ സെക്രട്ടറിമാരും കഴിഞ്ഞ രണ്ടു മാസമായി ഉത്തരവ് ഇറക്കാന്‍ തുടങ്ങിയിട്ട് . എന്നാല്‍ ബന്ധപ്പെട്ട എത്ര ആളുകള്‍ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റി എന്നുള്ള കണക്കു ഇതുവരെ പഞ്ചായത്തുകളില്‍ ഇല്ല . ഒരു സര്‍ക്കാര്‍ സ്ഥാപനവും റോഡിലേക്ക് ഇറങ്ങിയുള്ള വൃക്ഷ തലപ്പുകള്‍ പോലും മുറിച്ച് നീക്കിയില്ല . അതില്‍ മാതൃകയാകേണ്ട വകുപ്പുകള്‍ ഒന്നും ഒരു ഇല പോലും നീക്കം ചെയ്തു കണ്ടില്ല . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അപകടാവസ്ഥയില്‍ ഉള്ള എത്ര…

Read More