konnivartha.com: കാട്ടാനശല്യം ഏറെയുള്ള കോന്നി നടുവത്തുമൂഴി വനമേഖലയിലെ കല്ലേലി വയക്കരയിൽ കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ പോയ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘത്തിനുനേരേ കാട്ടാന പാഞ്ഞടുത്തു. ഓട്ടത്തിനിടെ ആറ് വനപാലകർക്ക് വീണ് പരിക്കേറ്റു. ഇവരെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. ആർആർടി എസ്എഫ്ഒ ആർ.ദിൻഷ്, പാടം ഫോറസ്റ്റ് സ്റ്റേഷൻ എസ്എഫ്ഒ ജയരാജ്, ഡിഎഫ്ഒമാരായ ഫയാസ് മുഹമ്മദ്, ഹനീഷ്, വാച്ചർമാരായ ജോബിൻ, ബനോയ് എന്നിവർക്കാണ് പരിക്കേറ്റത് . കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്. കല്ലേലി, കൊക്കാത്തോട് റോഡിൽ സഞ്ചരിക്കുന്നവർക്കുംവെളുപ്പിനെ ടാപ്പിങ്ങിന് പോകുന്ന തോട്ടം തൊഴിലാളികൾക്കും സുരക്ഷ ഒരുക്കുകയാണ് ദൗത്യസംഘത്തിന്റെ നിലവില്‍ ഉള്ള ചുമതല ജനവാസ മേഖലയില്‍ ഇറങ്ങുന്ന…
Read Moreടാഗ്: konni forest
കോന്നി ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടന്നു
konnivartha.com: ജനവാസ മേഖലയിലെ വന്യജീവി ശല്യം പരിഹരിക്കുന്നതിൽ വനം ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക എന്ന ആവശ്യമുന്നയിച്ച് കോന്നി ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടന്നു . സി. പി. ഐ. (എം) പെരുനാട് ഏരിയ സെക്രട്ടറി എം. എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം പ്രവീൺ പ്രസാദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറികെ വി സുഭാഷ്, എല്‍ സി അംഗങ്ങളായ ഇ കെ കൃഷ്ണൻ കുട്ടി, അജേഷ് എ എസ് , അജയകുമാർ മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറി പദ്മകുമാരി രവീന്ദ്രൻ എന്നിവര്‍ സംസാരിച്ചു.
Read Moreഇത് കുഴിയാന അല്ല :കാട്ടാന ആണ് : ജനങ്ങളുടെ ജീവന്‍ വനം വകുപ്പ് എടുക്കരുത്
konnivartha.com: വനം ഒരു ധനം തന്നെ .പക്ഷെ കാട് വിട്ടു നാട്ടില്‍ എത്തുന്ന കാട്ടാനകളെ തിരികെ കാട്ടില്‍ എത്തിക്കുകയും അവിടെ നിലനിര്‍ത്തി തീറ്റി പോറ്റേണ്ട കേരള വനം വകുപ്പ് എല്ലാ കടമയും മറന്നു . കോന്നി വനം ഡിവിഷനിലെ കല്ലേലി മേഖലയില്‍ അധിവസിക്കുന്ന ജനതയെ കാട്ടാനയുടെ കാലടികള്‍ക്ക് ഇരയാക്കരുത് എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു . നടുവത്ത് മൂഴി റെയിഞ്ച് ഓഫീസിന് സമീപത്തുകൂടി പായുന്ന അനേക കാട്ടാനകള്‍ ആണ് ഇന്നത്തെ വിഷയം . കഴിഞ്ഞ ഏതാനും ആഴ്ചകളായി കാട്ടാന ശല്യം ഇവിടെ രൂക്ഷം . വനം വകുപ്പിന്‍റെ കല്ലേലി ചെക്ക് പോസ്റ്റ് രാവിലെ ആറു മണിവരെ അടച്ചിട്ടു കല്ലേലി ,കൊക്കാതോട് ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം പോലും വിലക്കുന്ന കേരള വനം വകുപ്പ് സ്വന്തം തെറ്റുകള്‍ മറച്ചു പിടിക്കുന്നു . ജനങ്ങള്‍ സഞ്ചരിക്കുന്ന റോഡ് അടച്ചിടാന്‍ വനം വകുപ്പിന്…
Read Moreകാട്ടാനക്കൂട്ടത്തെ കോന്നി കമ്പകത്തുംപച്ചയില്‍ കണ്ടെത്തി: ദൗത്യം തുടരുന്നു
konnivartha.com: കോന്നി കുളത്തുമണ്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് അയയ്ക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കാട്ടാനക്കൂട്ടത്തെ കമ്പകത്തുംപച്ചയില്‍ കണ്ടെത്തി. റാപിഡ് റെസ്പോണ്‍സ് ടീം, വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ടെത്താന്‍ സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ആനക്കൂട്ടത്തിന്റെ സഞ്ചാരപാത കണ്ടെത്തി സുരക്ഷിതമായി വനത്തിലേക്ക് അയയയ്ക്കുകയാണ് ദൗത്യം. ഡ്രോണ്‍ സംവിധാനവും ഉപയോഗിച്ചു. ആനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് പമ്പ് ആക്ഷന്‍ ഗണ്‍ കരുതിയിട്ടുണ്ട്. സംഘത്തിന് വേണ്ട നിര്‍ദേശം നല്‍കുന്നതിന് വനത്തിന് പുറത്ത് ടീമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോന്നി വനം ഡിവിഷനിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി നാശനഷ്ടം ഉണ്ടാക്കിയിരുന്നു. കലഞ്ഞൂര്‍, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തെ തുടര്‍ന്നാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ആനകളെ ഉള്‍ക്കാട്ടില്‍ എത്തിച്ചതിനുശേഷം പ്രദേശത്ത് സോളാര്‍…
Read Moreകുളത്തുമൺ:കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള “ദൗത്യം”ആരംഭിച്ചു
konnivartha.com: കാട്ടാന ഇനി എന്തു കാട്ടാനാ? നാടിറങ്ങുന്ന കാട്ടാനക്കൂട്ടത്തെ തിരിച്ചു വിടാനുള്ള ദൗത്യത്തിന് കുളത്തുമണ്ണില്‍ തുടക്കം: ആനക്കൂട്ടത്തെ തേടി കാടുകയറി പ്രത്യേക ദൗത്യസംഘം konnivartha.com: കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ വനം, പോലീസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തതിന്‍ പ്രകാരം കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള “ദൗത്യം”ആരംഭിച്ചു. പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ ആണ് മാസ്സ് ഡ്രൈവ് നടത്തുന്നത് .അന്‍പതോളം അടങ്ങുന്ന ദൗത്യ സംഘം കുളത്തുമണ്ണില്‍ രാവിലെ എത്തിയെങ്കിലും കനത്ത മഴ മൂലം താമസിച്ചാണ് “ദൗത്യം” ആരംഭിച്ചത് . മൂന്നു സംഘമായി തിരിഞ്ഞാണ് കാട്ടാനകളെ കണ്ടെത്തുവാന്‍ ഇറങ്ങിയത് . സംഘത്തിനു ഭക്ഷണം ഒരുക്കി നല്‍കാന്‍ കര്‍ഷകരടങ്ങുന്ന നാട്ടുകാര്‍ രംഗത്ത് ഉണ്ട് . ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി…
Read Moreകോന്നിയില്‍ അപകടാവസ്ഥയില്‍ ഉള്ള തേക്ക് മരം വനം വകുപ്പ് മുറിച്ചു മാറ്റണം
konnivartha.com: കോന്നി വനം ഡിവിഷനില്‍ പൊതു ജനം സഞ്ചരിക്കുന്ന റോഡില്‍ അപകടാവസ്ഥയില്‍ ഉള്ള തേക്ക് മരങ്ങള്‍ വനം വകുപ്പ് മുറിച്ചു മാറ്റണം എന്ന് ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഉത്തരവ് ഇറക്കണം .അപകടം നിറഞ്ഞ മരങ്ങള്‍ മുറിച്ചു മാറ്റുകയോ വെട്ടി ഒതുക്കുകയോ വേണം എന്ന് സ്വകാര്യ വ്യക്തികള്‍ക്ക് അറിയിപ്പ് നല്‍കുമ്പോള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇത് ബാധകം അല്ലെ എന്ന് ജനങ്ങള്‍ ചോദിക്കുന്നു . കോന്നി തേക്ക് തോട്ടം മുക്കില്‍ തന്നെ നിരവധി തേക്ക് മരങ്ങള്‍ ആണ് അപകടം നിറഞ്ഞ അവസ്ഥയില്‍ ഉള്ളത് .കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ കൊക്കാത്തോട് വരെയും കല്ലേലി പാലം മുതല്‍ വയക്കര വരെയും കല്ലേലി മുതല്‍ അച്ചന്‍കോവില്‍ വരെയും ഉള്ള പാതകളില്‍ ഉള്ള അപകടം നിറഞ്ഞ മരങ്ങള്‍ വനം വകുപ്പ് ഉടന്‍ മുറിച്ചു മാറ്റണം .ഇത് വീണു ആര്‍ക്കെങ്കിലും അപകടം സംഭവിച്ചാല്‍ സംസ്ഥാന ദുരന്ത…
Read Moreകുളത്തുമണ്ണിൽ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായാല്‍ ഇനി അലാറം മുഴങ്ങും
konnivartha.com: നിരന്തരം കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് കൂടിയതോടെ സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സഞ്ചാര പഥങ്ങളില്‍ വനം വകുപ്പ് അലാറം മുഴങ്ങുന്ന യന്ത്രം സ്ഥാപിച്ചു . കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു . ഇതോടെ ജനകീയ പ്രതിക്ഷേധം ശക്തമായി . കാട്ടാന ഇറങ്ങുന്ന റബര്‍ തോട്ടത്തില്‍ അലാറം സ്ഥാപിച്ചു .കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിയുന്ന യന്ത്രത്തില്‍ നിന്നും ഉച്ചത്തില്‍ ഉള്ള ശബ്ദം ഉണ്ടാകും .ഇതോടെ കാട്ടാന പേടിച്ചു ഓടും എന്നാണ് വനം വകുപ്പ് പറയുന്നത് .പത്തനംതിട്ട ജില്ലയില്‍ ആദ്യമായാണ് ഈ യന്ത്രം സ്ഥാപിക്കുന്നത് . ഫാം പ്രൊട്ടക്ഷന്‍ അലാറം ആണ് വനം വകുപ്പ് താല്‍ക്കാലികമായി സ്ഥാപിച്ചത് . കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സ്ഥലങ്ങള്‍ ഇന്ന് വൈകിട്ട് കോന്നി എം എല്‍ എ ,കോന്നി ഡി എഫ് ഒ ,ഉന്നത വനപാലകര്‍…
Read Moreകോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് മേയാന്‍ ഇറങ്ങുന്നത് കാട്ടുപോത്ത് കൂട്ടങ്ങള്‍
konnivartha.com: ഒരു ഇടവേളയ്ക്ക് ശേഷം കോന്നി മെഡിക്കല്‍കോളേജ് പരിസരത്ത് കാട്ടുപോത്ത് കൂട്ടങ്ങള്‍ എത്തി . വലുതും ചെറുതുമായ പത്തോളം കാട്ടുപോത്ത് കൂട്ടമാണ് ഇന്ന് എത്തിയത് .ഇവിടം കോന്നി വനം ഡിവിഷന്‍റെ ഭാഗമാണ് . രണ്ടു മാസം മുന്നേ ഒറ്റയാന്‍ കാട്ടുപോത്ത് ഇവിടെ എത്തിയിരുന്നു .വനം വകുപ്പ് ജീവനക്കാര്‍ എത്തി മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് എത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു . മുന്‍പ് ഇവിടെ രാത്രിയില്‍ മാത്രം മേയാന്‍ ഇറങ്ങുന്ന കാട്ടുപോത്തുകള്‍ ഇന്ന് പകല്‍ ആണ് ഇറങ്ങിയത് .കോന്നി മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിനു സമീപം ആണ് കൂട്ടമായി കാട്ടുപോത്തുകള്‍ എത്തിയത് . ഇതിനു സമീപം തന്നെയാണ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത് . വന്യ ജീവികളുടെ വിഹാര കേന്ദ്രമാണ് മെഡിക്കല്‍കോളേജ് പരിസരം…
Read Moreനിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം
ജനകീയ നടപടി : ജനങ്ങളുടെ ജനീഷ് കുമാര്‍ എം എല്‍ എ ഇടപെടും konnivartha.com: നിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം :പാടം വനം വകുപ്പ് അധികൃതര്‍ക്ക് എതിരെ ജനരോക്ഷം : കോന്നി എം എല്‍ എ ഇടപെട്ട് നിരപരാധിയുടെ ജീവന്‍ രക്ഷിച്ചു .ഇല്ലെങ്കില്‍ ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ചിലപ്പോള്‍ ഇവിടെയും ആവര്‍ത്തിക്കും . കാട്ടാന ചരിഞ്ഞ സംഭവത്തില്‍ നിരപരാധിയായ അന്യ സംസ്ഥാന തൊഴിലാളികളെ പ്രതി ചേര്‍ത്ത് പീഡിപ്പിക്കാന്‍ ശ്രമം. യാതൊരു നിയമ നടപടികളും പാലിക്കാതെ നിരപരാധിയെ പാടം ഫോറസ്റ്റ് ഓഫീസില്‍ പിടിച്ചു കൊണ്ട് പോയി ഭേദ്യം ചെയ്തു കുറ്റം സമ്മതിപ്പിക്കാന്‍ ഉള്ള നീക്കം ആണ് എല്‍ എല്‍ എ ഇടപെട്ടു തടഞ്ഞത് konnivartha.com:കോന്നി വനം ഡിവിഷന്‍റെ കീഴില്‍ ഉള്ള നടുവത്ത് മൂഴി റെയിഞ്ചിലെ…
Read Moreകോന്നി കുളത്ത് മണ്ണില്‍ ഷോക്ക് അടിച്ചു കുട്ടിയാന ചരിഞ്ഞു
konnivartha.com: കോന്നി കുളത്തുമണ്ണില്‍ ഫെന്‍സിങ്ങില്‍ നിന്നും ഷോക്ക് അടിച്ചു കാട്ടാന കുട്ടി ചരിഞ്ഞ നിലയില്‍ .കുളത്തുമണ്ണ് ക്ഷേത്രത്തിനു സമീപമായാണ് കുട്ടിയാനയെ ഷോക്ക് ഏറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് .കൈത കൃഷി നടക്കുന്ന സ്ഥലത്ത് ആണ് കാട്ടാനയെ ഷോക്ക് അടിച്ചു ചരിഞ്ഞ നിലയില്‍ കണ്ടത് . കൈത കൃഷി നടക്കുന്ന സ്ഥലത്ത് ഫെന്‍സിംഗ് വലിച്ചിട്ടുണ്ട് .കൊമ്പന്‍ ആനയാണ് . നാല് ദിവസം പഴക്കം കണക്കാക്കുന്നു . പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ഇവിടെ വെച്ച് തന്നെ നടക്കും . ആന ശല്യം രൂക്ഷമായ പ്രദേശമാണ് കലഞ്ഞൂര്‍ പഞ്ചായത്തിലെ കുളത്ത് മണ്ണ് . കഴിഞ്ഞിടെ നിരവധി പേരുടെ കൃഷിയിടത്തില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു . വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിച്ചില്ല…
Read More