കൊന്നപ്പാറ എല്‍ പി സ്കൂളില്‍ ഹീറോസിനെ പാഠത്തിലും കണ്ടു, നേരിട്ടും കണ്ടു

  konnivartha.com: കോന്നി കൊന്നപ്പാറ എല്‍ പി സ്കൂളില്‍ കോന്നി അഗ്നി രക്ഷാസേനാഗംങ്ങളായ വിജയകുമാർ, രാജശേഖൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു . ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ ഓഫീസർമാരുടെ ചുറ്റും കൂടി തങ്ങൾ രാവിലെ ഇംഗ്ലീഷിൽ പഠിച്ച’ Beyond fears’ എന്ന പാഠഭാഗം കാണിക്കാനാണ് കുട്ടികൾ എത്തിയത്. പ്രസ്തുത പാഠത്തിൽ ബോധരഹിതയായി കിടക്കുന്ന ദിൽന എന്ന കുട്ടിയുടെ അമ്മയെ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തുന്ന സന്ദർഭം ആണ് ഇവർ പങ്ക് വച്ചത്. കഥയിലെ ഹീറോസിനെ നേരിട്ട് കണ്ടപ്പോൾ കുട്ടികൾ ഹാപ്പി. പാഠത്തിൽ തങ്ങൾ ഹീറോസ് ആണെന്ന് അറിഞ്ഞ ഉദ്യോഗസ്ഥരും ഹാപ്പി.

Read More

കോന്നി അഗ്നിരക്ഷാ നിലയത്തിലെ രണ്ട് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്തു

  konnivartha.com: കോന്നി അഗ്നിരക്ഷാ നിലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കോട്ടയം റീജിയണൽ ഫയർ ഓഫീസർ സസ്‌പെൻഡ് ചെയ്തു.ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായവി.ആർ. അഭിലാഷ്, എസ്. ശ്യാംകുമാർ എന്നിവരാണ് സസ്‌പെൻഷനിലായത്. ഫയർ ആൻഡ് റെസ്‌ക്യു സർവീസ് ഡയറക്ടർ (ഭരണം) നടത്തിയ മിന്നൽ പരിശോധനയില്‍ ഇവരെ മദ്യവുമായി കണ്ടെത്തി എന്നാണ് വകുപ്പ് തല ആരോപണം . കഴിഞ്ഞ മൂന്നിന് വൈകിട്ട് ഡയറക്ടർ അരുൺ കോന്നി അഗ്നിരക്ഷാ നിലയത്തിലെത്തുമ്പോൾ ശ്യാംകുമാർ ഒരു ഗ്ലാസിൽ മദ്യവുമായി നിൽക്കുന്നതാണ് കണ്ടത് എന്നാണ് വിവരം . അന്ന് നിലയത്തിന്‍റെ  ചുമതലയുള്ള അഭിലാഷുമായി ചേർന്ന് മദ്യപിക്കുകയായിരുന്നുവെന്ന് ഇയാൾ ഡയറക്ടർക്ക് മൊഴി നല്‍കിയിരുന്നു . ഈ വിവരം ഡയറക്ടർ നിലയത്തിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തി. പത്തനംതിട്ട  ജില്ലാ ഫയർ ഓഫീസർ കോന്നി നിലയത്തിൽ ചെന്ന് പ്രാഥമിക അന്വേഷണം നടത്തി കോട്ടയം റീജിയണൽ ഫയർ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്‍റെ …

Read More