konnivartha.com : കോന്നി ഇളകൊളളൂർ അതിരാത്ര യാഗം ആരംഭിച്ചു. 11 ദിവസം യാഗം നീണ്ടു നിൽക്കും. ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലാണ് അതിരാത്രം നടക്കുന്നത്. 41 വൈദികർ പങ്കെടുക്കുന്ന യാഗം ആധുനിക കാലത്ത് മദ്ധ്യ ദക്ഷിണ കേരളത്തിലെ വലിയ യാഗമായി കരുതപ്പെടുന്നു. നിരവധി വിശ്വാസികളാണ് ഇന്നലെ യാഗാരംഭം കാണുന്നതിനായി എത്തിചേർന്നിരിക്കുന്നത്. വൈകിട്ട് 6 മണിക്കു ശേഷമുള്ള ശുഭ മുഹൃത്തത്തിൽ യാഗ വൈദികർ ഒരുമിച്ച് യാഗവിളക്കിലേക്ക് അഗ്നി പകർന്നാണ് അതിരാത്രത്തിന് തുടക്കമായത്. തുടർന്ന് സാസ്കാരി സമ്മേളനം നടന്നു. കേസരി വാരികയുടെ പത്രാധിപർ എൻ ആർ മധു യാഗങ്ങളുടെ പ്രസക്തിയെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ ജി ഉണ്ണികൃഷ്ണൻ ഇടപ്പാവൂർ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. സർവ്വ ശൂദ്ധിക്കായി പവിത്രേഷ്ടിയും സായമഗ്നിഹോത്രവും രാത്രി വൈകി നടന്നു. ആരംഭം സോമയാഗത്തിലാണ്. 6 ദിവസം അത് തുടരും. തുടർന്ന് സംപൂർണ അതിരാത്ര യാഗത്തിലേക്കു കടക്കും.…
Read More