konnivartha.com: കൊച്ചയ്യപ്പൻ കൂടി ചരിഞ്ഞതോടെ കോന്നി ആനത്താവളത്തിലെ ആനകളുടെ എണ്ണം നാലായി. പ്രിയദർശിനി, മീന, ഈവ, കൃഷ്ണ എന്നിവരാണ് ഇനിയുള്ളത്.കോന്നി ആനത്താവളത്തിന്‍റെ പ്രതാപ കാലത്ത് നിരവധി ആനകള്‍ ആണ് ഉണ്ടായിരുന്നത് . കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ,കോടനാട് നീലകണ്ഠന്‍ എന്നീ ആനകൾ ഇവിടെയാണ് ചരിഞ്ഞത് . കോന്നി ആനത്താവളം നിലനിര്‍ത്തുവാന്‍ പുറമേ നിന്നും ആനകളെ കൊണ്ട് വന്നു പരിപാലിക്കേണ്ട അവസ്ഥയിലാണ് . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ പ്രധാന ആകര്‍ഷണമാണ് ആനകള്‍ .ആനകളെ അടുത്ത് കാണുവാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും സന്ദര്‍ശകര്‍ എത്തുന്നുണ്ട് . അഞ്ചു വയസ്സുകാരനായ കോന്നി കൊച്ചയ്യപ്പന്‍ ഇന്നലെ രാവിലെ ആണ് ചരിഞ്ഞത് . വൈറസ് ബാധ ആണ് കാരണം എന്ന് സംശയിക്കുന്നു . കോട്ടൂർ ആനക്യാമ്പിലെ ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺകുമാർ, കാട്ടൂർ മൃഗാശുപത്രിയിലെ ഡോ.…
Read Moreടാഗ്: konni dfo
കല്ലേലിയിലെ കാട്ടാനകളെ തളയ്ക്കാന്‍ ആരുമില്ലേ ? വനം വകുപ്പ് നോക്കുകുത്തി
konnivartha.com: കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴി റെയിഞ്ചില്‍ കല്ലേലിയില്‍ കാട്ടാനകള്‍ വിഹരിക്കുന്നു . കല്ലേലി സ്കൂള്‍ പരിസരത്ത് പോലും നോക്കിയാല്‍ കാണാം നാലഞ്ചു കാട്ടാനകളെ . കാട്ടാനകള്‍ നാട് വിറപ്പിച്ചു മദിച്ചു കൂത്താടുമ്പോള്‍ ഇവയുടെ ഉടമസ്ഥരായ കേരള വനം വകുപ്പ് ഇവയെ യഥേഷ്ടം വിഹരിക്കാന്‍ അഴിച്ചു വിട്ടിരിക്കുന്നു . ഒന്‍പതു കാട്ടാനകള്‍ കഴിഞ്ഞ ഒരു മാസമായി രാപകല്‍ ഭേദമന്യേ തിമിര്‍ത്തു വാഴുകയാണ് . തീറ്റ തേടി ഇറങ്ങുന്ന ഇ കാട്ടാനകള്‍ ഒരു മനുഷ്യജീവന്‍ എടുത്താല്‍ മാത്രമേ ഉടമകളായ വനം വകുപ്പ് അനങ്ങൂ എന്നുള്ള മനോഭാവം വെടിയണം . കാട് വിട്ടു നാട്ടില്‍ എത്തുന്ന ഈ വന്യ മൃഗം മൂലം കര്‍ഷകന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത് . കല്ലേലി സ്കൂള്‍ പരിസരത്ത് പോലും കാട്ടാന വിഹരിക്കുന്ന ഇടമായി മാറി .ജനങ്ങള്‍ അതീവ ഭീതിയില്‍ ആണ് .…
Read Moreഇത് കുഴിയാന അല്ല :കാട്ടാന ആണ് : ജനങ്ങളുടെ ജീവന്‍ വനം വകുപ്പ് എടുക്കരുത്
konnivartha.com: വനം ഒരു ധനം തന്നെ .പക്ഷെ കാട് വിട്ടു നാട്ടില്‍ എത്തുന്ന കാട്ടാനകളെ തിരികെ കാട്ടില്‍ എത്തിക്കുകയും അവിടെ നിലനിര്‍ത്തി തീറ്റി പോറ്റേണ്ട കേരള വനം വകുപ്പ് എല്ലാ കടമയും മറന്നു . കോന്നി വനം ഡിവിഷനിലെ കല്ലേലി മേഖലയില്‍ അധിവസിക്കുന്ന ജനതയെ കാട്ടാനയുടെ കാലടികള്‍ക്ക് ഇരയാക്കരുത് എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു . നടുവത്ത് മൂഴി റെയിഞ്ച് ഓഫീസിന് സമീപത്തുകൂടി പായുന്ന അനേക കാട്ടാനകള്‍ ആണ് ഇന്നത്തെ വിഷയം . കഴിഞ്ഞ ഏതാനും ആഴ്ചകളായി കാട്ടാന ശല്യം ഇവിടെ രൂക്ഷം . വനം വകുപ്പിന്‍റെ കല്ലേലി ചെക്ക് പോസ്റ്റ് രാവിലെ ആറു മണിവരെ അടച്ചിട്ടു കല്ലേലി ,കൊക്കാതോട് ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം പോലും വിലക്കുന്ന കേരള വനം വകുപ്പ് സ്വന്തം തെറ്റുകള്‍ മറച്ചു പിടിക്കുന്നു . ജനങ്ങള്‍ സഞ്ചരിക്കുന്ന റോഡ് അടച്ചിടാന്‍ വനം വകുപ്പിന്…
Read Moreകോന്നിയില്‍ അപകടാവസ്ഥയില്‍ ഉള്ള തേക്ക് മരം വനം വകുപ്പ് മുറിച്ചു മാറ്റണം
konnivartha.com: കോന്നി വനം ഡിവിഷനില്‍ പൊതു ജനം സഞ്ചരിക്കുന്ന റോഡില്‍ അപകടാവസ്ഥയില്‍ ഉള്ള തേക്ക് മരങ്ങള്‍ വനം വകുപ്പ് മുറിച്ചു മാറ്റണം എന്ന് ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഉത്തരവ് ഇറക്കണം .അപകടം നിറഞ്ഞ മരങ്ങള്‍ മുറിച്ചു മാറ്റുകയോ വെട്ടി ഒതുക്കുകയോ വേണം എന്ന് സ്വകാര്യ വ്യക്തികള്‍ക്ക് അറിയിപ്പ് നല്‍കുമ്പോള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇത് ബാധകം അല്ലെ എന്ന് ജനങ്ങള്‍ ചോദിക്കുന്നു . കോന്നി തേക്ക് തോട്ടം മുക്കില്‍ തന്നെ നിരവധി തേക്ക് മരങ്ങള്‍ ആണ് അപകടം നിറഞ്ഞ അവസ്ഥയില്‍ ഉള്ളത് .കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ കൊക്കാത്തോട് വരെയും കല്ലേലി പാലം മുതല്‍ വയക്കര വരെയും കല്ലേലി മുതല്‍ അച്ചന്‍കോവില്‍ വരെയും ഉള്ള പാതകളില്‍ ഉള്ള അപകടം നിറഞ്ഞ മരങ്ങള്‍ വനം വകുപ്പ് ഉടന്‍ മുറിച്ചു മാറ്റണം .ഇത് വീണു ആര്‍ക്കെങ്കിലും അപകടം സംഭവിച്ചാല്‍ സംസ്ഥാന ദുരന്ത…
Read Moreകുളത്തുമണ്ണിൽ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായാല്‍ ഇനി അലാറം മുഴങ്ങും
konnivartha.com: നിരന്തരം കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് കൂടിയതോടെ സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സഞ്ചാര പഥങ്ങളില്‍ വനം വകുപ്പ് അലാറം മുഴങ്ങുന്ന യന്ത്രം സ്ഥാപിച്ചു . കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു . ഇതോടെ ജനകീയ പ്രതിക്ഷേധം ശക്തമായി . കാട്ടാന ഇറങ്ങുന്ന റബര്‍ തോട്ടത്തില്‍ അലാറം സ്ഥാപിച്ചു .കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിയുന്ന യന്ത്രത്തില്‍ നിന്നും ഉച്ചത്തില്‍ ഉള്ള ശബ്ദം ഉണ്ടാകും .ഇതോടെ കാട്ടാന പേടിച്ചു ഓടും എന്നാണ് വനം വകുപ്പ് പറയുന്നത് .പത്തനംതിട്ട ജില്ലയില്‍ ആദ്യമായാണ് ഈ യന്ത്രം സ്ഥാപിക്കുന്നത് . ഫാം പ്രൊട്ടക്ഷന്‍ അലാറം ആണ് വനം വകുപ്പ് താല്‍ക്കാലികമായി സ്ഥാപിച്ചത് . കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സ്ഥലങ്ങള്‍ ഇന്ന് വൈകിട്ട് കോന്നി എം എല്‍ എ ,കോന്നി ഡി എഫ് ഒ ,ഉന്നത വനപാലകര്‍…
Read Moreകുളത്തുമണ്ണിൽ വീണ്ടും കാട്ടാനശല്യം :വ്യാപക കൃഷി നാശം
konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗവും നടുവത്ത്മൂഴി റേഞ്ചിലെ പാടം ഫോറസ്റ്റ് പരിധിയില്‍ ഉള്ള കലഞ്ഞൂര്‍ കുളത്തുമണ്ണിൽ വീണ്ടും കാട്ടാനശല്യം രൂക്ഷം . ഇന്ന് വെളുപ്പിനെ കാട്ടാന ഇറങ്ങി വാഴയുള്‍പ്പെടെ ഉള്ള കൃഷി നശിപ്പിച്ചതായി കര്‍ഷകര്‍ അറിയിച്ചു . കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങി ലക്ഷകണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ ആണ് നശിപ്പിക്കുന്നത് . വന്യ മൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍ വനപാലകര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല . വന ഭാഗത്ത് സംരക്ഷണ വേലിയടക്കം നിര്‍മ്മിക്കണം എന്നാണ് ആവശ്യം . കഴിഞ്ഞിടെ കൈത കൃഷി സ്ഥലത്ത് ഇറങ്ങിയ കാട്ടാന ഷോക്ക് ഏറ്റു ചരിഞ്ഞിരുന്നു . നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പ്രതി ചേര്‍ക്കാന്‍ ഉള്ള നീക്കം കോന്നി എം എല്‍ എ ഇടപെട്ടു തടഞ്ഞിരുന്നു . ഒന്നും രണ്ടും പ്രതികളായി വനം വകുപ്പ് കേസ്സ് എടുത്ത ആളുകള്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍…
Read Moreകോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് മേയാന്‍ ഇറങ്ങുന്നത് കാട്ടുപോത്ത് കൂട്ടങ്ങള്‍
konnivartha.com: ഒരു ഇടവേളയ്ക്ക് ശേഷം കോന്നി മെഡിക്കല്‍കോളേജ് പരിസരത്ത് കാട്ടുപോത്ത് കൂട്ടങ്ങള്‍ എത്തി . വലുതും ചെറുതുമായ പത്തോളം കാട്ടുപോത്ത് കൂട്ടമാണ് ഇന്ന് എത്തിയത് .ഇവിടം കോന്നി വനം ഡിവിഷന്‍റെ ഭാഗമാണ് . രണ്ടു മാസം മുന്നേ ഒറ്റയാന്‍ കാട്ടുപോത്ത് ഇവിടെ എത്തിയിരുന്നു .വനം വകുപ്പ് ജീവനക്കാര്‍ എത്തി മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് എത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു . മുന്‍പ് ഇവിടെ രാത്രിയില്‍ മാത്രം മേയാന്‍ ഇറങ്ങുന്ന കാട്ടുപോത്തുകള്‍ ഇന്ന് പകല്‍ ആണ് ഇറങ്ങിയത് .കോന്നി മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിനു സമീപം ആണ് കൂട്ടമായി കാട്ടുപോത്തുകള്‍ എത്തിയത് . ഇതിനു സമീപം തന്നെയാണ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത് . വന്യ ജീവികളുടെ വിഹാര കേന്ദ്രമാണ് മെഡിക്കല്‍കോളേജ് പരിസരം…
Read Moreനിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം
ജനകീയ നടപടി : ജനങ്ങളുടെ ജനീഷ് കുമാര്‍ എം എല്‍ എ ഇടപെടും konnivartha.com: നിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം :പാടം വനം വകുപ്പ് അധികൃതര്‍ക്ക് എതിരെ ജനരോക്ഷം : കോന്നി എം എല്‍ എ ഇടപെട്ട് നിരപരാധിയുടെ ജീവന്‍ രക്ഷിച്ചു .ഇല്ലെങ്കില്‍ ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ചിലപ്പോള്‍ ഇവിടെയും ആവര്‍ത്തിക്കും . കാട്ടാന ചരിഞ്ഞ സംഭവത്തില്‍ നിരപരാധിയായ അന്യ സംസ്ഥാന തൊഴിലാളികളെ പ്രതി ചേര്‍ത്ത് പീഡിപ്പിക്കാന്‍ ശ്രമം. യാതൊരു നിയമ നടപടികളും പാലിക്കാതെ നിരപരാധിയെ പാടം ഫോറസ്റ്റ് ഓഫീസില്‍ പിടിച്ചു കൊണ്ട് പോയി ഭേദ്യം ചെയ്തു കുറ്റം സമ്മതിപ്പിക്കാന്‍ ഉള്ള നീക്കം ആണ് എല്‍ എല്‍ എ ഇടപെട്ടു തടഞ്ഞത് konnivartha.com:കോന്നി വനം ഡിവിഷന്‍റെ കീഴില്‍ ഉള്ള നടുവത്ത് മൂഴി റെയിഞ്ചിലെ…
Read Moreകോന്നി കുളത്ത് മണ്ണില്‍ ഷോക്ക് അടിച്ചു കുട്ടിയാന ചരിഞ്ഞു
konnivartha.com: കോന്നി കുളത്തുമണ്ണില്‍ ഫെന്‍സിങ്ങില്‍ നിന്നും ഷോക്ക് അടിച്ചു കാട്ടാന കുട്ടി ചരിഞ്ഞ നിലയില്‍ .കുളത്തുമണ്ണ് ക്ഷേത്രത്തിനു സമീപമായാണ് കുട്ടിയാനയെ ഷോക്ക് ഏറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് .കൈത കൃഷി നടക്കുന്ന സ്ഥലത്ത് ആണ് കാട്ടാനയെ ഷോക്ക് അടിച്ചു ചരിഞ്ഞ നിലയില്‍ കണ്ടത് . കൈത കൃഷി നടക്കുന്ന സ്ഥലത്ത് ഫെന്‍സിംഗ് വലിച്ചിട്ടുണ്ട് .കൊമ്പന്‍ ആനയാണ് . നാല് ദിവസം പഴക്കം കണക്കാക്കുന്നു . പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ഇവിടെ വെച്ച് തന്നെ നടക്കും . ആന ശല്യം രൂക്ഷമായ പ്രദേശമാണ് കലഞ്ഞൂര്‍ പഞ്ചായത്തിലെ കുളത്ത് മണ്ണ് . കഴിഞ്ഞിടെ നിരവധി പേരുടെ കൃഷിയിടത്തില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു . വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിച്ചില്ല…
Read Moreഓടിക്കോ .. കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് ഒറ്റയാന്‍ കാട്ടു പോത്ത് ഇറങ്ങി
konnivartha.com: ഒരാഴ്ചയായി ഒറ്റയാന്‍ കാട്ടു പോത്ത് വിഹരിക്കുന്ന ഇടമായി കോന്നി മെഡിക്കല്‍ കോളേജ് പരിസരം മാറി . സന്ധ്യ കഴിഞ്ഞാല്‍ ഒറ്റയാന്‍ കാട്ടു പോത്തിന്‍റെ വിഹാര കേന്ദ്രമാണ് കോന്നി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന നെടുമ്പാറ മേഖല . കഴിഞ്ഞ ഒരാഴ്ചയായി ഈ കാട്ടു പോത്ത് രാത്രിയാമങ്ങളില്‍ തീറ്റ തേടി എത്തുന്നു . അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം വനപാലകര്‍ പകല്‍ എത്തി . രാത്രിയില്‍ ഇറങ്ങുന്ന ഈ കാട്ടു പോത്ത് മൂലം ജനങ്ങള്‍ ഭീതിയില്‍ ആണ് . വലിയ ഒറ്റയാന്‍ കാട്ടു പോത്ത് പാഞ്ഞാല്‍ ആള്‍നാശം ഉറപ്പാണ് . കഴിഞ്ഞ ദിവസങ്ങളില്‍ നെടുമ്പാറയില്‍ വീടിന് പുറകില്‍ ആണ് വാഹനത്തില്‍ എത്തിയവര്‍ ഈ കാട്ടു പോത്തിനെ കണ്ടത് .പിറ്റേന്നു രാത്രി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള പ്രധാന റോഡില്‍ ആണ് ഇവന്‍ എത്തിയത് . ഇന്ന് രാത്രി റോഡിലൂടെ…
Read More